തേക്കാത്ത യൂണിഫോം ഇട്ട് അന്നത്തെ ടൈംടേബിൾ നോക്കാതെ തന്നെ കയ്യിൽ കിട്ടിയ പുസ്തകങ്ങളും കൊണ്ട് സ്കൂളിലേക്ക് ഒരു ഓട്ടമാണ്. എടാ മഴപെയ്യും എന്നാണ് തോന്നുന്നത്. നീ കൂടെ എടുത്തോ. അതിനെ എനിക്ക് കുട ഉണ്ടോ. ആകെ വീട്ടിൽ ഒരു കുട മാത്രമേ ഉള്ളൂ അത് ഇന്ന് എൻറെ ചേച്ചി കൊണ്ടുപോയി.. എടാ എന്നാൽ നമുക്ക് ഒരു കാര്യം ചെയ്യാം.. നമുക്ക് വേഗം ഓടാം. അപ്പോൾ മഴ വരുന്നതിനു മുൻപ് തന്നെ സ്കൂളിൽ എത്തും.. ഓടാൻ ഒന്നും എന്നെക്കൊണ്ട് വയ്യടാ.. നല്ല ക്ഷീണമുണ്ട് എനിക്ക്.. എന്തു പറ്റി നിനക്ക്.. ഏയ് ഒന്നുമില്ലടാ..ഇന്നലെ അപ്പച്ചൻ വന്ന വഴക്കുണ്ടാക്കി.. അവസാനം ചോറ് ഉണ്ടാക്കിയത് എല്ലാം എടുത്ത് എറിഞ്ഞ് അമ്മയെ തല്ലുകയും ചെയ്തു.. അതുകൊണ്ടുതന്നെ ഇന്നലെയും ഒന്നും കഴിച്ചില്ല ഇന്നും ഒന്നും കഴിച്ചിട്ടില്ല.. അപ്പോൾ ഇനി എന്ത് ചെയ്യും എടാ നിനക്ക് വിശക്കുന്നില്ലേ.. നല്ല വിശപ്പും നല്ല ക്ഷീണവും അത് സാരമില്ല ഉച്ചയ്ക്ക് സ്കൂളിൽനിന്ന് കഞ്ഞി കുടിക്കാമല്ലോ..
വാ പതുക്കെ നമുക്ക് നടക്കാം.. പതിയെ നടന്ന സ്കൂളിൽ എത്തിയപ്പോഴേക്കും അസംബ്ലിയുടെ സമയമായി.. വാടാ നമുക്ക് അസംബ്ലിയിൽ കയറി നിൽക്കാം.. ഇല്ലടാ എനിക്ക് എന്തോ ഒരു ക്ഷീണം പോലെ ഞാൻ ക്ലാസ്സിൽ പോയിരിക്കാം.. എടാ സാർ കണ്ടാൽ പ്രശ്നമാകും കേട്ടോ.. പ്രശ്നം ആകുന്നെങ്കിൽ ആകട്ടെ എനിക്ക് വയ്യാത്തതുകൊണ്ടാണ്.. എന്നാൽ നീ ആരും കാണാതെ ക്ലാസ് റൂമിൽ കയറി ഇരുന്നോ.. അസംബ്ലി സമയത്ത് എല്ലാ കുട്ടികളെയും നേരെ നിർത്തുന്ന സമയത്ത് ക്ലാസ് ടീച്ചർ ആഷിക്കിനെയും കൊണ്ട് സാർ വരുന്നു.. അവനെക്കൊണ്ട് അസംബ്ലിയിൽ നിർത്തി.. ഈശ്വര പ്രാർത്ഥന കഴിഞ്ഞതും അവൻ അവിടെ തല ചുറ്റി.. ഞങ്ങൾ രണ്ടുമൂന്നു കുട്ടികൾ എല്ലാവരും കൂടി അവനെ പൊക്കിയെടുത്ത് സ്കൂളിൻറെ വരാന്തയിൽ കിടത്തി..
അവനെ വീശിക്കൊടുത്ത് കുടിക്കാൻ വെള്ളം കൊടുത്തു. ആ സമയം എനിക്ക് എല്ലാവരോടും വിളിച്ചു പറയണം എന്നുണ്ട് അവന് വിശന്നിട്ടാണ് എന്ന്.. ഭക്ഷണം കഴിക്കാത്ത ക്ഷീണം കൊണ്ട് ആണ് തലചുറ്റി വീണത് എന്ന്.. പേടികൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല.. ഇനി എല്ലാവരും ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.. ആഷിക്കിന് ഇപ്പോൾ ക്ഷീണം ഒക്കെ മാറിയില്ലേ ഇനി ക്ലാസിലേക്ക് പൊക്കോളു.. ഞാൻ ആഷിക്കിന്റെ തോളിൽ കൈ ചേർത്ത് ഇട്ടുകൊണ്ട് അവനെയും കൊണ്ട് ക്ലാസിലേക്ക് പോയി.. ആദ്യത്തെ പിരീഡ് കണക്ക് ആണ്. കണക്കു മാഷിൻറെ കയ്യിലുള്ള ചൂരൽ കണ്ടാൽ മതി എല്ലാവരും നിക്കറിൽ മുള്ളും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….