ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് തൈറോഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന അസുഖങ്ങൾ.. അതുമായി ബന്ധപ്പെട്ട പ്രധാന ചികിത്സാരീതികൾ.. തുടങ്ങിയ അതുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാനാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ആദ്യം തന്നെ എന്താണ് തൈറോയ്ഡ് ഗ്രന്ഥി എന്ന് നമുക്ക് മനസ്സിലാക്കാം.. നമ്മുടെ ശരീരത്തിൽ തന്നെ പ്രധാനപ്പെട്ട ഒരു എൻഡോക്രൈൻ ഓർഗൻ ആണ് തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത്.. നമ്മുടെ കഴുത്തിന്റെ മുൻവശത്ത് ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ്..
അതിൽ നിന്നും വളരെ പ്രധാനപ്പെട്ട രണ്ട് ഹോർമോൺ ടി 4 ടീ 3 ആണ് ഉത്ഭവിക്കുന്നതും.. എന്നും തൈറോയ്ഡ് ടെസ്റ്റ് ചെയ്യുന്നുണ്ടാവും അതുകൊണ്ട് തന്നെ എല്ലാവർക്കും ഉള്ള ഒരു സംശയമാണ് എന്താണ് ടീ4 ടീ3 അല്ലെങ്കിൽ TSH എന്ന് ഉള്ളത്.. അതിൽ ടീ3 ടീ4 ആണ് തൈറോയ്ഡിൽ നിന്ന് ഉത്ഭവിക്കുന്നത്.. TSH തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന മാസ്റ്റർ ഗ്ലാൻഡ് പിറ്റ്യൂട്ടറിയിൽ നിന്ന് ഉണ്ടാവുന്ന ഒരു ഹോർമോൺ ആണ് തൈറോയ്ഡ് സ്റ്റിമുലൈറ്റിങ് ഹോർമോൺ എന്ന് പറയുന്നത്.. TSH നമ്മുടെ തൈറോയ്ഡിനെ സ്റ്റുമുലേറ്റ് ചെയ്തിട്ട് തൈറോയ്ഡ് ഹോർമോൺസ് കൂട്ടുകയാണ് പതിവ്..
അപ്പോൾ തൈറോയ്ഡ് ഹോർമോൺ കുറയുന്ന സ്ഥിതി അതായത് ഹൈപ്പോതൈറോയിഡിസത്തിൽ ടീ3 ടീ4 കുറയുകയും TSH അളവ് കൂടുകയും അതുപോലെ ഹൈപ്പർ തൈറോയ്ഡിസം അതായത് തൈറോഡ് ഹോർമോൺ കൂടുന്ന അവസ്ഥയിൽ ടീ3 ടീ4 കൂടുകയും തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ കുറയുകയാണ് സംഭവിക്കുന്നത്.. ഇനി എന്താണ് തൈറോയ്ഡ് ഹോർമോൺ.. തൈറോയ്ഡ് ഹോർമോൺ എന്ന് പറയുന്നത് ഒരു മെറ്റബോളിക് ഹോർമോൺ ആണ്.. അതായത് നമ്മുടെ ശരീരത്തിലെ ഊർജ്ജ വിനിയോഗം നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ്.. തൈറോഡ് ഹോർമോണിന്റെ കറക്റ്റ് ആയ അളവ് നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും അത്യാവശ്യമാണ്.. അതുകൊണ്ടുതന്നെ അതിൻറെ അളവ് കൂടുകയോ കുറയുകയോ ചെയ്താൽ ബാക്കിയെല്ലാം അവയവങ്ങളുടെ പ്രവർത്തനങ്ങളെയും എഫക്ട് ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….