സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന അതി കഠിനമായ വേദനകൾ എങ്ങനെ മാറ്റിയെടുക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെ കുറിച്ചാണ്.. അതായത് ഇന്ന് പലപ്പോഴും ഓ പിയിൽ കണ്ടുവരുന്ന ഒരു കാര്യമാണ് അതായത് ചെറിയ കുട്ടികളെ കൊണ്ട് അമ്മമാർ വരും.. 12 അല്ലെങ്കിൽ 13 വയസ്സായ കുട്ടികളെ കൊണ്ടുവന്നിട്ട് പറയും ഇവർക്ക് മെൻസസ് ആകുമ്പോൾ നല്ല വേദന ആണ് എന്ന്.. വേദന എന്നു പറയുന്നത് മെൻസസ് ആകുമ്പോൾ കോമൺ ആയി ഉണ്ടാകുന്ന ഒന്നാണ്.. അത് ഓരോ പെൺകുട്ടികൾക്കും വ്യത്യസ്തമാണ്.. മെൻസസ് അതുപോലെതന്നെ ഓരോ പെൺകുട്ടികൾക്കും ഉണ്ടാകുന്ന അവസ്ഥകൾ അതുപോലെ എത്ര ദിവസം അവർക്ക് മെൻസസ് ഉണ്ടാകുന്നു അല്ലെങ്കിൽ അതിന്റെ കളർ എന്താണ്.. എന്നുള്ളത് എല്ലാം ഓരോ വ്യക്തികൾക്കും വളരെ വ്യത്യസ്തമാണ്..

അതുപോലെ അവരുടെ മെൻസ്ട്രൽ സൈക്കിൾ എന്ന് പറയുന്നത് റെഗുലർ ആവാം അല്ലെങ്കിൽ ഇറകുലർ ആകാം.. നിങ്ങൾക്ക് അറിയാമോ ഏകദേശം 80% ത്തോളം സ്ത്രീകളിൽ ഉണ്ടാകുന്ന ഒരു മെൻസസ് സൈക്കിൾ എന്ന് പറയുമ്പോൾ എല്ലാ 28 ദിവസം കഴിയുമ്പോഴും നടക്കണം എന്നുള്ളത്. ചുരുക്കി പറയുകയാണെങ്കിൽ നമ്മുടെ ഒരു മാസത്തിൽ നടക്കേണ്ട ഒരു സൈക്കിൾ പക്ഷേ അങ്ങനെ എല്ലാവർക്കും നടക്കുന്നില്ല.. ഇപ്പോൾ 20 അല്ലെങ്കിൽ 30% സ്ത്രീകൾക്ക് മാത്രമാണ് റെഗുലർ സൈക്കിൾ ഉള്ളൂ.. ബാക്കി എഴുപത് ശതമാനം സ്ത്രീകൾക്കും അതിൽ വ്യത്യാസങ്ങൾ വരാം..

അതായത് ചില സ്ത്രീകൾക്ക് 28 ദിവസം കഴിയുമ്പോൾ ആവില്ല ചിലപ്പോൾ അവർക്ക് 35 ദിവസങ്ങൾ കഴിയാം.. അതുപോലെതന്നെ ഏഴുദിവസം മാത്രം ഉണ്ടാകേണ്ട ബ്ലീഡിങ് ചിലർക്ക് 10 ദിവസം വരെ നീണ്ടുനിൽക്കാം.. അതുപോലെതന്നെ വളരെ കുറച്ചു പോകുന്നവർ ഉണ്ടാകും അതായത് ഒരു മൂന്നു ദിവസം മാത്രം.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ തന്നെ ഇത് ഓരോ സ്ത്രീകളിലും വളരെ വ്യത്യസ്തമായാണ് ഉണ്ടാകുന്നത്.. അതുകൊണ്ടുതന്നെ 28 ദിവസം കഴിയുമ്പോൾ എനിക്ക് ഇല്ലല്ലോ ഡോക്ടർ അതുകൊണ്ട് എനിക്ക് എന്തോ പ്രശ്നം ഉണ്ട് എന്ന് നിങ്ങൾ കരുതേണ്ട ഒരു ആവശ്യവുമില്ല.. അപ്പോൾ ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഇത്തരത്തിൽ മെൻസസ് ആകുന്ന സമയത്ത് ഉണ്ടാകുന്ന വേദനകളെ കുറിച്ചാണ്.. മെൻസസ് ആകുമ്പോൾ ഇത്തരത്തിൽ വേദന ഉണ്ടാകുന്നത് വളരെ സർവസാധാരണമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *