സ്ത്രീകളിൽ ഉണ്ടാകുന്ന ഇത്തരം മാനസിക സമ്മർദ്ദങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവരെ ഒരു നിത്യ രോഗി ആക്കും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് നമ്മുടെ ജീവിതത്തിൽ മാനസിക സമ്മർദ്ദങ്ങൾ അഥവാ സ്ട്രെസ്സ് വരാത്തവരായി ആരും തന്നെ ഉണ്ടാകില്ല.. ശാരീരികമായും അതുപോലെതന്നെ മാനസികമായും നമ്മളെ അലട്ടുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് ഉണ്ട്… വീട്ടിലെ ഉത്തരവാദിത്തങ്ങൾ അതുപോലെ ഓഫീസിലെ പലവിധ പ്രഷറുകൾ എന്നിങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്.. നമ്മുടെ ഇത്തരത്തിലുള്ള മാറിവന്ന ജീവിത സാഹചര്യങ്ങളും അതുപോലെ തന്നെ നമ്മുടെ ദാമ്പത്യ ജീവിതത്തിൽ വരുന്ന പ്രശ്നങ്ങൾ ഒക്കെ സ്ത്രീകളിൽ പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.. ഇത്തരത്തിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ പലവിധ രോഗങ്ങൾക്കും കാരണമാകാറുണ്ട്..

ഏതുതരം രോഗം എടുത്താലും ഏതു രോഗം നോക്കിയാലും നമുക്ക് അതിൻറെ കാരണങ്ങൾ നോക്കിയാൽ അതിൽ പ്രധാനപ്പെട്ടവ എന്ന് പറയുന്നത് സ്ട്രസ്സ് തന്നെയായിരിക്കും അല്ലെങ്കിൽ മാനസിക സമ്മർദ്ദം ആയിരിക്കും.. അപ്പോൾ ഇത്തരം വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.. പലപ്പോഴും സ്ത്രീകൾ കുടുംബത്തിനും വേണ്ടി അല്ലെങ്കിൽ കുട്ടികൾക്ക് വേണ്ടി സമയം ചെലവിടുമ്പോൾ ഇതിൻറെ കൂടെ അവരുടെ ജോലിഭാരം കൂടിയാകുമ്പോൾ സ്വന്തം കാര്യങ്ങൾ പലർക്കും സമയം കിട്ടാറില്ല.. അതായത് നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാൻ.. അല്ലെങ്കിൽ നമുക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് കേൾക്കാൻ.. പാടാൻ അതുപോലെ നമുക്ക് ഇഷ്ടപ്പെട്ട ചില ഹോബീസ് ഒക്കെ ചെയ്യാൻ ഇതിനൊന്നും പലപ്പോഴും നമുക്ക് സമയം കിട്ടാറില്ല..

ഇത്തരം നമ്മുടെ ആഗ്രഹങ്ങളെല്ലാം നമ്മൾ മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കാറാണ് പതിവ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒക്കെ വരുമ്പോൾ പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ സ്ത്രീകൾക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്.. ഇത്തരത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ മാനസിക സമ്മർദ്ദങ്ങൾ കാരണം മാനസിക രോഗങ്ങൾ അതായത് വിഷാദരോഗം.. ആൺഗ്‌സൈറ്റി അതുപോലെ തന്നെ മൂഡ് ചേഞ്ച് ആവുന്ന ഡിസോർഡേഴ്സ്.. ഇത്തരത്തിൽ പലതരത്തിലുള്ള സമ്മർദങ്ങളും പ്രശ്നങ്ങളും സ്ത്രീകൾക്കും ഉണ്ടാവുന്നുണ്ട്.. സ്ട്രെസ് കാരണം ഇത്തരത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ വരാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *