വയറിലൂടെ വട്ടം പിടിച്ച ആദിയുടെ കയ്യിലെ ചൂട് ഏറ്റ മീര മെല്ലെ കണ്ണുകൾ തുറന്നു.. ഒരു നിമിഷം അവൾ ഒന്ന് പകച്ചു.. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം കഴിഞ്ഞിരിക്കുന്നു.. അധികം ഒന്നും സംസാരിക്കുന്ന പ്രകൃതം അല്ല ആദിയുടേത്.. എപ്പോഴും ഗൗരവം.. എങ്കിലും തന്നോട് ചിലപ്പോൾ ഒക്കെ സ്നേഹത്തോടെ ചിരിച്ചു സംസാരിക്കാറുണ്ട്.. തനിക്ക് ഒരു കുറവും വരുത്തുന്നില്ല.. തന്റെ ഇഷ്ടങ്ങളും താൽപര്യങ്ങളും തുടർന്നു പോകാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകി.. പക്ഷേ ആദി തന്നെ ഇതുവരെ ഒന്നും തലോടിയിട്ടില്ല.. ചേർത്ത് പിടിച്ചിട്ടില്ല.. എന്തിനു പറയുന്നു തൊട്ടിട്ടുപോലുമില്ല.. എന്നാൽ ഇന്ന് ആദ്യമായി…. അതോർത്തപ്പോൾ അവളുടെ കണ്ണുകളിൽ നനവ് പടർന്നു.. ആദിയുടെ മനസ്സിൽ തന്നോടുള്ള ഇഷ്ടക്കേടിന്റെ കാരണങ്ങൾ തിരഞ്ഞ ഒരുപാട് രാത്രികൾ എന്നെ വേദനിപ്പിച്ച കടന്നുപോയി കഴിഞ്ഞിരുന്നു..
എങ്കിലും ഇന്നുവരെ ഈ നിമിഷം വരെ ഒരു ചെറിയ വാക്കു കൊണ്ടു പോലും യാതൊരു പരാതിയും പരിഭവവും മീര അവനെ അറിയിച്ചിട്ടില്ല.. കാരണം തന്നെപ്പോലെ ഒരു അനാഥ പെണ്ണിനെ സ്വന്തം ജീവിതപങ്കാളിയായി സ്വീകരിച്ചത് പോലും മഹാഭാഗ്യമായി അവൾ കരുതി.. സ്വന്തം എന്ന് പറയാൻ വകയിലെ ഒരു മുത്തശ്ശിയും ദൂരെയുള്ള കുറച്ച് ബന്ധുക്കളും മാത്രമേ ആദിക്ക് ഉണ്ടായിരുന്നുള്ളൂ.. അച്ഛനും അമ്മയും ആദിയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചു എങ്കിലും സൗന്ദര്യവും സമ്പത്തും ജോലിയും ഒക്കെ നോക്കുമ്പോൾ ആദിക്ക് തന്നെക്കാൾ വളരെ വലിയ വീടുകളിലെ ഭംഗിയുള്ള പെൺകുട്ടികളെ ലഭിക്കുമായിരുന്നു.. അപ്പോൾ താൻ ശരിക്കും ഭാഗ്യവതിയാണ് എന്ന് അവൾ ആശ്വസിച്ചു.. പതിയെ എല്ലാം ശരിയാവും. എല്ലാ പരിഭവങ്ങളും മാറി ഒരു ദിവസം ആദി എന്നെ സ്വീകരിക്കും..
ചുട്ടിപ്പിടിച്ച കൈകൾ വയറിനു മുകളിൽ നിന്ന് എടുത്ത് ഞാൻ ചോദിച്ചു കുറവുണ്ടല്ലേ ഇപ്പോൾ ഈ വെള്ളം കുടിച്ചോളൂ.. ഇത് നല്ല ഔഷധ വെള്ളമാണ് ഇത് കുടിച്ചാൽ പെട്ടെന്ന് തന്നെ കുറയും.. ആദി പെട്ടെന്ന് ഒരു ഗ്ലാസ്സിലേക്ക് വെള്ളം എടുത്ത് അത് അവൾക്ക് നേരെ കൊടുത്തു.. ആ കൈപ്പുള്ള വെള്ളത്തിന് ആ നിമിഷം ഒരു പ്രത്യേക മധുരമുണ്ടെന്ന് അവൾക്ക് തോന്നി.. കഴിഞ്ഞമാസം വരെ വേദനകളിൽ പുളയുന്ന ദിനങ്ങളിൽ അവൾ എന്നും ഒറ്റയ്ക്കായിരുന്നു.. പക്ഷേ ഇന്ന് ആദിയുടെ സ്നേഹം നിങ്ങൾക്ക് വല്ലാത്ത ഒരു ആശ്വാസം നൽകി.. അതുകൊണ്ടുതന്നെ അവൾ അതിൽ ഏറെ സന്തോഷിച്ചു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….