December 10, 2023

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന മലബന്ധം എന്ന പ്രശ്നം പരിഹരിക്കാനുള്ള കിടിലൻ വിദ്യകൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ശരിയായ രീതിയിൽ വയറിൽ നിന്ന് ഒരു ദിവസം പോകാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അസ്വസ്ഥത അത് അനുഭവിക്കുന്ന ആളുകൾക്ക് മാത്രമേ അറിയുകയുള്ളൂ.. വയറിൽ നിന്നും ശരിയായ രീതിയിൽ പോകാതിരിക്കുക അതുപോലെ വയറ് എപ്പോഴും വീർത്ത് ഇരിക്കുക.. അതുപോലെ വയറിൽ എപ്പോഴും ഒരു അസ്വസ്ഥത അനുഭവപ്പെടുക.. ഛർദ്ദിക്കാൻ വരുക അതുപോലെ ഓക്കാനും ഒരു തലവേദന.. അതല്ലെങ്കിൽ ഒന്നിനും ഒരു താല്പര്യം ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം അനുഭവിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഈ ഇൻഫർമേഷൻ പ്രയോജനപ്പെടും.. വയറിൽ നിന്നും ശരിയായ രീതിയിൽ പോകാതിരിക്കുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ അതുപോലെ മറ്റ് പല പ്രശ്നങ്ങളും മാനസിക പരമായിട്ടും അതുപോലെ ശാരീരിക പരമായിട്ടും നമ്മളെ ഇതെല്ലാം ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്..

   

അതായത് നമ്മൾ ആഹാരം കഴിക്കുന്നത് എത്ര പ്രാധാന്യമുള്ളത് ആണോ അതുപോലെ തന്നെയാണ് നമ്മുടെ വയറിൽ നിന്നും ശരിയായ രീതിയിൽ അത് പുറന്തള്ളപ്പെടുക എന്നുള്ളത്.. ഭക്ഷണം നല്ലപോലെ കഴിക്കുന്നുണ്ട്. എന്നതിൽ മാത്രം കാര്യമില്ല അത് നല്ലപോലെ ഡൈജസ്റ്റ് ആയി ആവശ്യമുള്ള കാര്യങ്ങളെല്ലാം എടുത്ത് വേസ്റ്റ് ആയ പ്രോഡക്റ്റ് വയറിൽ നിന്ന് പുറന്തള്ളപ്പെടണം.. സാധാരണയായി ഈ പ്രോസസ് നടക്കുന്നത് നമ്മുടെ വൻകുടലിൽ വച്ചിട്ടാണ്.. അപ്പോൾ ഇത്തരം പ്രോസസ് നടക്കുന്ന ഭാഗങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ അല്ലെങ്കിൽ ബലക്ഷയം ഉണ്ടാകുമ്പോൾ ശരിയായ രീതിയിൽ നമുക്ക് വൻകുടലിൽ നിന്നും മോഷൻ പുറത്തേക്ക് പോകാതെ ഇരിക്കുന്ന ഒരു അവസ്ഥ അത് ഉണ്ടാക്കും.. അപ്പോൾ എന്തൊക്കെയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.. ആദ്യം നമ്മൾ തുടക്കത്തിൽ പറഞ്ഞത് തന്നെയാണ് ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ..

അതായത് സ്ഥിരമായി നമ്മൾ ബാത്റൂമിൽ പോകില്ല.. ഇനി നമുക്ക് ബാത്റൂമിൽ പോകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും മലം പുറത്തേക്ക് വരുന്ന ഒരു കണ്ടീഷൻ കാണില്ല.. മൂന്നാമത് ആയിട്ട് വയർ വലിയ രീതിയിൽ സ്തംഭിച്ച്.. അസ്വസ്ഥതകൾ കാണിച്ച് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കി ഛർദി അതുപോലെ ഓക്കാനം തലവേദന അതുപോലെ ഉന്മേഷക്കുറവ്.. അതുപോലെ എന്ത് കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധക്കുറവില്ലായ്മ തുടങ്ങിയവയെല്ലാം മിക്കവാറും മലബന്ധം ഉള്ള ആളുകളിൽ കണ്ടു വരാറുണ്ട്.. ഇവ ഒക്കെയാണ് മലബന്ധമുള്ള ആളുകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *