ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫുഡ് സേഫ്റ്റി.. നമ്മൾ കഴിക്കുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണ്.. ഈയിടെയായി ചർച്ചകളിലും മറ്റുമൊക്കെ നിറഞ്ഞുനിന്നിരുന്ന ഒരു വിഷയമാണ് ഫുഡ് സേഫ്റ്റി എന്നു പറയുന്നത്.. അത് സംഭവിച്ച വിഷയങ്ങളെക്കുറിച്ച് ഒരു പോസ്റ്റുമോർട്ടം നടത്തുക എന്നുള്ളത് അല്ല.. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും എന്നുള്ളതിനെക്കുറിച്ച് നമുക്കൊന്ന് ആലോചിക്കാം.. ഏറ്റവും പ്രധാനമായി രണ്ടുമൂന്ന് സ്ഥലങ്ങളിലാണ് ഫുഡ് സേഫ്റ്റി ശ്രദ്ധിക്കേണ്ടതുണ്ട്..
വീട്ടിൽ നമ്മൾ പാചകം ചെയ്യുമ്പോൾ ചെറിയതോതിൽ പാചകം ചെയ്യുന്നു.. അത് പെട്ടെന്ന് തന്നെ വിനിയോഗിക്കുന്നു അതുകൊണ്ടുതന്നെ ഫുഡ് സേഫ്റ്റി അവിടെയും ശ്രദ്ധിക്കേണ്ടതുണ്ട്.. എന്നാലും ആഹാരം ഒരുപാട് ക്വാണ്ടിറ്റിയില് പാചകം ചെയ്യുന്ന വ്യക്തികൾ അല്ലെങ്കിൽ ഭക്ഷണശാലകൾ അവിടെയൊക്കെയാണ് ഫുഡ് സേഫ്റ്റിക്ക് ഏറെ പ്രസക്തി ഉള്ളത്.. ഫുഡ് സേഫ്റ്റി എന്ന് പറയുന്നത് ആദ്യം നമ്മൾ ആഹാര സാധനങ്ങൾ വാങ്ങി വൃത്തിയാക്കുന്നതിന് ഒരു പ്രധാന പങ്കുണ്ട്.. അതിനുശേഷം പാചകം ചെയ്യുന്ന യൂണിറ്റിൽ അത് എത്തരത്തിലായിരിക്കണം എന്നുള്ളതിന് ഒരു കൃത്യമായ ഗൈഡ് ലൈൻ ഉണ്ട്.. അതുപോലെതന്നെ അവ വിതരണം ചെയ്യുന്നതിനും അത് എത്രകാലം ചെയ്യാം അല്ലെങ്കിൽ അത് എത്ര കാലം സെർവ് ചെയ്യാൻ കഴിയും.
ഏത് കാലാവധി കഴിയുമ്പോൾ അത് ഉപയോഗശൂന്യമാകുന്നു എന്നുള്ളതിനും ഒരു കൃത്യമായ നിയമങ്ങൾ പാലിക്കപ്പെടേണ്ടത് ഉണ്ട്.. അപ്പോൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്കൊന്ന് വിശദമായി പരിശോധിക്കാം.. ഇതിൽ ഏറ്റവും പ്രധാനമായി നമുക്ക് നോക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഫുഡ് എന്ന് പറയുന്നത് ഒരു നല്ല മീഡിയം ആണ്.. ബാക്ടീരിയകൾ വളരാൻ ആണെങ്കിലും അതുപോലെ വൈറസ് വളരാൻ ആണെങ്കിലും.. പാരസൈറ്റ് എന്നുപറയുന്ന കൃമികൾ ഒക്കെ വളരാൻ ആണെങ്കിലും ഒക്കെ വളരെ നല്ല ഒരു മീഡിയമാണ്.. ബാക്ടീരിയകൾ എടുക്കുകയാണെങ്കിൽ ക്ലോസ്ട്രീഡിയം എന്നൊക്കെ പറയുന്ന ചില ബാക്ടീരിയകൾ ആണ് ആഹാരം കൂടുതലും ദുഷിപ്പിക്കുന്നത്.. സാൽമണൽ എന്നുപറയുന്ന ഒരു ബാക്ടീരിയ ആണ് ടൈഫോയിഡ് ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….