വർഷങ്ങളായി കുഞ്ഞുങ്ങൾ ആകാത്തത് കൊണ്ട് ഭാര്യ ഭർത്താവിനോട് തന്നെ ഡൈവേഴ്സ് ചെയ്യാൻ പറഞ്ഞു.. എന്നാൽ ഭർത്താവ് തിരിച്ച് പറഞ്ഞത് കേട്ടോ..

എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷ് ഏട്ടാ.. രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്ന് ഇറങ്ങി.. ഏട്ടൻറെ ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയാതെ എന്തിനാണ് ഏട്ടാ എനിക്ക് ഇനിയൊരു ജന്മം.. എന്തിനാണ് എന്നെ കൂടെ കൂട്ടുന്നത്.. എല്ലാവരും പറയുന്നത് ശരിയാണ് ഞാൻ മച്ചി ആണ്.. എന്നെ കൂടെ കൂട്ടിയാൽ ഈ വീട്ടിൽ ഏട്ടനും ഒരു സ്വസ്ഥത ഉണ്ടാവില്ല.. എന്നെ പറയുന്ന കുത്തുവാക്കുകൾ ഒരിക്കലും ഏട്ടനെ താങ്ങാൻ കഴിയില്ല.. ഞാൻ ഇറങ്ങിത്തരാം ഏട്ടാ.. രോഹിണി അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന വിങ്ങൽ പുറത്തേക്ക് വരാതെ വളരെ നേർത്ത ശബ്ദത്തിൽ പറഞ്ഞു.. രോഹിണി എന്നെ ആദ്യം എന്നാണ് കണ്ടത്.. സുമേഷിന്റെ ആ ചോദ്യം അവളിൽ പെട്ടന്ന് ഒരു ഞെട്ടൽ ഉണ്ടാക്കി.. എന്താണ് ഏട്ടാ അങ്ങനെ ചോദിച്ചത്.. ചോദിച്ചതിന് നീ മറുപടി പറയു.. അറിയില്ല.. ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടോ..

എന്നാണ് ഞാൻ രോഹിണിയെ കണ്ടത് എന്ന്.. പറ എന്നാണ് ഞാൻ കണ്ടത്.. വിജീഷേട്ടന്റെ കല്യാണത്തിന് രോഹിണി പറഞ്ഞു.. എന്നെ എന്നാണ് രോഹിണി ആദ്യം കാണുന്നത്.. വീട്ടിൽ പെണ്ണ് ചോദിച്ചു വരുമ്പോൾ.. അന്ന് എന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നോ.. ഇല്ല.. എന്തായിരുന്നു കാരണം.. അതെല്ലാം ഏട്ടന് അറിയാവുന്ന കാര്യമല്ലേ.. പിന്നെ എന്തിനാണ് ഇപ്പോൾ ചോദിക്കുന്നത്.. നീ പറ എന്താണ് അന്ന് നിനക്ക് എന്നെ ഇഷ്ടമാവാതെ പോയത്.. അതുപിന്നെ എനിക്ക് നിരഞ്ജനെ ഇഷ്ട്ടം ആയിരുന്നു.. ആ ഇഷ്ടം എന്നോട് പറഞ്ഞിരുന്നോ… ഇല്ല… വിവാഹത്തിനു മുൻപ് പലവട്ടം നമ്മൾ സംസാരിച്ചിട്ടും ഒരു തവണ പോലും എന്നോട് ഇഷ്ടമില്ല എന്ന് പറഞ്ഞിട്ടില്ല.. എന്താണ് അന്ന് പറയാതെ ഇരുന്നത്.. അച്ഛനെ പേടി.. ഏട്ടനെ പേടി അതുപോലെ അമ്മാവന്മാരെ പേടി..

അതുകൊണ്ട് മാത്രം പറഞ്ഞില്ല.. പിന്നെ ഇഷ്ടം തുറന്നു പറഞ്ഞാൽ നിരഞ്ജനെ അവർ എല്ലാവരും കൂടി എന്തെങ്കിലും ചെയ്യുമോ എന്നുള്ള ഒരു പേടി വേറെയും.. നിരഞ്ജൻ നിൻറെ വിവാഹം എങ്ങനെ ഉൾക്കൊണ്ടു.. അത് അറിയില്ല.. വിവാഹം കഴിഞ്ഞ് കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് നിങ്ങൾ തമ്മിൽ ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് ഞാൻ അറിയുന്നത്.. ശരിയല്ലേ.. മം അതെ.. അത് അറിഞ്ഞിട്ടും ഞാൻ രോഹിണിയെ ഒഴിവാക്കിയോ.. ഒറ്റപ്പെടുത്തിയോ.. ഇല്ല.. എന്താണ് ഞാൻ പറഞ്ഞത് രോഹിണിയോട്.. കഴിഞ്ഞതെല്ലാം മറക്കുക.. പുതിയ ജീവിതം തുടങ്ങുക രോഹിണി പറഞ്ഞു.. എല്ലാം നീ മറന്നിരുന്നോ..അതെ.. ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായി..9 എന്ന് രോഹിണി പറഞ്ഞു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *