വാത സംബന്ധമായ രോഗമുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അവർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് റൂമറ്റോളജി.. എല്ലാ വാദങ്ങളും ഒന്നുതന്നെ ആണോ.. ഇതിന് ചികിത്സ ഉണ്ടോ.. ഇങ്ങനെ പലതരം സംശയങ്ങൾ റൂമറ്റോളജി ആയി ബന്ധപ്പെട്ട് ആളുകൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംശയങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇന്ന് ഈ വീഡിയോ ചെയ്യുന്നത്.. ജനറൽ മെഡിസിന്റെ ഒരു സബ് സ്പെഷ്യലിറ്റി ആണ് റൊമാറ്റോളജി എന്ന് പറയുന്നത്.. അതായത് ഹാർട്ടിനെ കുറിച്ച് പഠിക്കുന്നത് കാർഡിയോളജി അതുപോലെ ഉദര സമ്മന്തമായ രോഗങ്ങളെ കുറിച്ച് പഠിക്കുന്നത് ആസ്ട്രോ ആൻഡോളജി.. നമ്മുടെ ചലനത്തിന് ഉപകരിക്കുന്ന എല്ലുകൾ.. പേശികൾ അതുപോലെ ലെഗമെന്റുകൾ അങ്ങനെയെല്ലാം കൂടിച്ചേർന്ന് ആണ് ഈ മസ്കിലോ ക്ലീറ്റൽ സിസ്റ്റം..

ഇതിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട രോഗങ്ങളെ കുറിച്ചും പഠിക്കുന്ന സ്പെഷ്യാലിറ്റി ആണ് റൊമറ്റോളജി എന്നു പറയുന്നത്.. ആദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ വാത രോഗങ്ങളും ഒന്ന് അല്ല.. ആദ്യമായിട്ട് ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ കൊണ്ട് ഉണ്ടാകുന്ന വാതരോഗങ്ങൾ ഉണ്ട്.. രണ്ടാമതായിട്ട് തേയ്മാനം സംബന്ധിച്ച് അതായത് ഓസ്റ്റിയോ ആർത്രൈറ്റിസ്.. എന്ന് പറയുന്ന വാദ സംബന്ധമായ രോഗങ്ങളുണ്ട്.. ഇത് കൂടാതെ മറ്റൊരു തരമാണ് ഗൗട്ട്.. അതായത് നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് അമിതമായി ഉണ്ടായി അത് ശരീരത്തിലെ ഓരോ സന്ധികളിലും പോയി ഡെപ്പോസിറ്റ് ചെയ്യുന്ന ഒരു അവസ്ഥ.. ഇത് പ്രധാനമായും മധ്യവയസ്കരായ പുരുഷന്മാരിലാണ് ഇത്തരം ഒരു അസുഖം കണ്ടുവരുന്നത്.. ഇനി ഇൻഫ്ളമേറ്ററിൽ ആർത്രൈറ്റിസിനെ കുറിച്ച് പറയുകയാണെങ്കിൽ പലതരം ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ് ഉണ്ട്.. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശക്തിയുടെ തകരാറുകൾ മൂലം ആണ് ഇത് ഉണ്ടാവുന്നത്..

അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തികൾ തന്നെ നമ്മുടെ സന്ധികളെ എഫക്ട് ചെയ്ത ഉണ്ടാകുന്ന വാദം ആണ് ഇത്.. ഇത് പലതരത്തിൽ ഉണ്ട്.. ഇതിൻറെ ഒരു പൊതുവായ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ സന്ധികളിൽ ഉണ്ടാവുന്ന നീർക്കെട്ടുകൾ.. ഉദാഹരണമായി പറയുകയാണെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ സന്ധികളെല്ലാം കൂടുതൽ സ്റ്റിഫായി നിൽക്കുക.. കൈ തുറക്കാൻ പറ്റാതെ വരിക അതുപോലെ നടക്കാൻ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക.. അതായത് വാതിൽ തുറക്കാനുള്ള ബുദ്ധിമുട്ട് അതുപോലെ മാവ് കുഴക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ ലക്ഷണങ്ങളാണ് ഉണ്ടാവുക.. നമ്മൾ ഒന്നും നടന്ന് ഒരു മണിക്കൂർ കഴിയുമ്പോൾ പതുക്കെ പതുക്കെ നമ്മുടെ ജോയിന്റുകൾ എല്ലാം ഒന്ന് ലൂസ് ആയി ബുദ്ധിമുട്ടുകൾ മാറി വരും അതാണ് ഇതിന്റെ പ്രധാനമായ ലക്ഷണം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *