ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ഒരു മനുഷ്യനായത് കൊണ്ട് തന്നെ പല ആളുകളോടായി പല സമയങ്ങളിൽ പല രീതികളിലായി നമ്മൾക്ക് ഇടപെടേണ്ടി വരുന്നുണ്ട് അല്ലേ.. ജീവിതത്തിൽ കണ്ടുമുട്ടുന്ന ചില ആളുകളെ നമ്മൾ ഇവർ എപ്പോഴും നമ്മുടെ കൂടെ വേണം എന്ന് ആഗ്രഹിക്കാറുണ്ട് അതുപോലെ തന്നെ ചില ആളുകളെ ജീവിതത്തിൽ വേണ്ട എന്ന് ആഗ്രഹിക്കാറുണ്ട്.. അങ്ങനെ പല രീതിയിലാണ് ഓരോരുത്തരും ചിന്തിക്കുന്നത് കാരണം അവരുടെ ജീവിത രീതി അതുപോലെ ആയതുകൊണ്ടാവാം.. ചിലർ നമ്മുടെ ജീവിതത്തിൽ വന്ന സഹായിക്കാറുണ്ട് അതുപോലെ ചിലർ നല്ല സുഹൃത്തുക്കളായി മാറാറുണ്ട്.. എന്നാൽ മറ്റു ചിലർ നമ്മളെ ഉപയോഗപ്പെടുത്താറുണ്ട് അതുപോലെ ചൂഷണം ചെയ്യാറുണ്ട്..
അപ്പോൾ ഇങ്ങനെ ഏതൊക്കെ രീതിയിലാണ് ആളുകൾ നമ്മളുടെ ഇടപഴകുന്നത് എങ്കിലും അതൊക്കെ കുറെയൊക്കെ അവരെ ആശ്രയിച്ചിരിക്കും.. ഒരു പരിധിവരെ നമ്മൾ അവരോട് എങ്ങനെയാണോ പെരുമാറുന്നത് നമ്മുടെ ആറ്റിട്യൂട് എങ്ങനെയാണോ അതുംകൂടെ അവർ എങ്ങനെ നമ്മുടെ അടുത്ത സമീപിക്കുന്നു എന്നുള്ളതിന് ഒരു പരിധിവരെ അതിനെ സ്വാധീനിക്കുന്നുണ്ട്.. അപ്പോൾ അങ്ങനെയാണെങ്കിൽ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്ന 5 കാര്യങ്ങൾ ഈ 5 സ്വഭാവങ്ങൾ അല്ലെങ്കിൽ ശീലങ്ങൾ ഉള്ള ആളുകൾ മറ്റുള്ള ആളുകൾ മൂലം ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകൾ ഏറെയാണ്..
അതിൽ ഒന്നാമത്തെ ആളുകളാണ് നോ പറയേണ്ടതിടത്ത് നോ പറയാത്ത ആളുകൾ.. അതുപോലെ ചില ആളുകളുണ്ട് എസ് പറയേണ്ട ഇടത്തെ എസ്സും അതുപോലെ നോ പറയേണ്ട അടുത്ത് നോയും പറയുന്ന ആളുകളാണ്. പക്ഷേ ചില ആളുകളുണ്ട് നോ പറയേണ്ട അങ്ങനെ പറയില്ല.. ഇത്തരം സ്വഭാവമുള്ള ആളുകൾ ആരെങ്കിലും പെട്ടെന്ന് കാശ് ചോദിച്ചാൽ പോലും കയ്യിൽ പണമില്ലെങ്കിലും മറ്റ് ആരുടെ അടുത്ത് എങ്കിലും വാങ്ങിച്ചു കൊടുക്കും.. ഇത്തരം സ്വഭാവമുള്ള കുട്ടികളെ നമ്മൾ ഒരുപാട് സൂക്ഷിക്കേണ്ടതാണ്.. കഴിഞ്ഞദിവസം ഒരു കൗൺസിലിങ്ങിന് വന്ന കുട്ടി ഇതുപോലെ സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു.. അതായത് എന്തെങ്കിലും സഹായം ചോദിച്ചാലും കൈയിൽനിന്ന് കൊടുത്താൽ വീട്ടുകാർ ചീത്ത പറയും എന്ന് കരുതി വീട്ടിൽ നിന്ന് അവർ അറിയാതെ മോഷ്ടിച്ചു കൊടുക്കും.. അപ്പോൾ ഇത്തരത്തിൽ സ്വഭാവമുള്ള ആളുകളെ പലരും ചൂഷണം ചെയ്യാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….