ഏട്ടത്തി മറ്റൊരു കല്യാണത്തിന് സമ്മതിക്കണം.. ഏട്ടൻറെ വിധവ എന്ന പട്ടം ഇവർ ഒരിക്കലും അഴിച്ചു മാറ്റാൻ സമ്മതിക്കില്ല.. നീറിനീറി എരിഞ്ഞ അടങ്ങിയാൽ പോലും അത് എനിക്ക് നന്നായി അറിയാം.. നിശ്ചലമായി ഇരിക്കുന്ന ഏട്ടത്തിയിൽ നിന്നും മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് എനിക്ക് ലഭിച്ചത്.. ഇപ്പോൾ കുറെ ആയിട്ട് ഏട്ടത്തി ഇങ്ങനെ തന്നെയാണ്..എപ്പോഴും തനിച്ചിരിക്കും.. എന്തെങ്കിലും ചോദിച്ചാൽ കണ്ണുകൾ നിറയുന്നത് മാത്രം കാണും.. മറ്റൊരു ചലനവും ഉണ്ടാവില്ല.. നീ എന്താ പറയുന്നത് എന്ന് നിനക്ക് നിശ്ചയം ഉണ്ടോ ഹരി.. ഭർത്താവ് മരിച്ച സ്ത്രീ മറ്റൊരു വിവാഹം കഴിക്കുക യോ… നാട്ടുകാർ എന്താണ് പറയുക.. അങ്ങനെ ഒരു സമ്പ്രദായം ഈ കുടുംബത്തിന് ഇല്ല.. ഇനി ഒട്ടും ഉണ്ടാകാനും പോണില്ല.. എൻറെ വാക്കുകളിൽ മുറിക്കാൻ അമ്മയ്ക്കാണ് എപ്പോഴും താല്പര്യം.. ഏട്ടത്തിയെ ഏട്ടൻ ഉപദ്രവിക്കുമ്പോഴും ഞാൻ കേട്ടിരുന്നത് ഇതുപോലുള്ള അമ്മയുടെ ന്യായങ്ങളാണ്..
ആർക്കുവേണ്ടിയാണ് ഇവർ ഈ വീട്ടിൽ താമസിക്കുന്നത്.. ജീവിതകാലം മുഴുവൻ അമ്മയുടെ പഴികളും കേട്ട് ഇവിടെ അടുക്കളയിലും അതുപോലെ ഇരുട്ടുകൾ നിറഞ്ഞ മുറിയിലും ഇവരെ അടച്ചിടാൻ ആണോ തീരുമാനം.. പാപമാണ് അമ്മേ.. തെല്ല് ഒരു നോവോടുകൂടി ഞാൻ പറഞ്ഞു.. നീ എന്നെ ഉപദേശിക്കേണ്ട.. ഇതിന് ഞാൻ സമ്മതിക്കില്ല.. വേണ്ട അതിന് അമ്മയുടെ സമ്മതം ആരും ചോദിച്ചില്ല.. ഏട്ടത്തിക്ക് ഒരു കൂട്ട് വേണം.. അത് ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും.. ഇങ്ങനെ ഒരു തീരുമാനത്തിലെത്താൻ എനിക്ക് ഏട്ടത്തി ഈ വീട്ടിൽ കഴിച്ചുകൂട്ടിയ ദിനങ്ങൾ എല്ലാം ഓർമ്മിച്ചാൽ മതിയായിരുന്നു..
ആരും തുണ ഇല്ലാതെ ബന്ധുക്കളുടെ വീട്ടിൽ ആശ്രിത ആയി നിന്നപ്പോൾ ഏട്ടൻ ഒരു രക്ഷകനായി വന്നെന്ന് ആ പാവം വിശ്വസിച്ചു കാണും.. അതുകൊണ്ടാണ് പ്രായത്തിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടായിട്ടും ഈയൊരു വിവാഹത്തിന് അവർ സമ്മതിച്ചത്.. പഠനം പോലും പൂർത്തിയാക്കാതെ ഇവിടേക്ക് വലതുകാൽ വച്ച് കയറി വരുമ്പോൾ നിറയെ പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ കണ്ണുകളുമായിരുന്നു ഏട്ടത്തിക്ക്… പതിയെ പതിയെ ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെട്ടിരുന്നു.. പിന്നീട് അത് പാടെ ഇല്ലാതെ ആയി.. ഏട്ടൻറെ കുറ്റങ്ങളെ എല്ലാം അമ്മ ചോദ്യം ചെയ്തില്ല അതെല്ലാം സമർത്ഥമായി മൂടിവെച്ചു.. അതുകൊണ്ടുതന്നെ ഏട്ടന് നല്ലൊരു ഭർത്താവ് ആവാനും കഴിഞ്ഞില്ല.. രാത്രിയെല്ലാം മദ്യപിച്ച് വന്ന ഏട്ടത്തിയെ ഉപദ്രവിക്കുന്ന കാഴ്ച വീട്ടിൽ സ്ഥിരമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….