ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അടുത്ത ഒരു പത്തുമിനിറ്റ് നമുക്ക് വജൈനൽ സർജറി അതായത് യോനി വഴി ചെയ്യാൻ പറ്റുന്ന ശസ്ത്രക്രിയകളെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. എന്താണ് വജൈനൽ സർജറി അഥവാ യോനി ചെയ്യുന്ന ശസ്ത്രക്രിയ എന്ന് പറയുന്നത്.. എന്തിനാണ് നമ്മൾ വജൈനൽ സർജറി ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.. കാലാകാലങ്ങളായി വയർ മുറിച്ചിട്ടുള്ള ശസ്ത്രക്രിയകളാണ് സ്ത്രീ അവയവങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.. പിന്നീട് നമുക്ക് മനസ്സിലായി അതിൻറെ ആവശ്യമില്ല.. കീഹോൾ അല്ലെങ്കിൽ ലാപ്രോസ്കോപ്പി ചെറിയ ദ്വാരങ്ങൾ വയറിൽ സൃഷ്ടിച്ച അതിനുശേഷം ചെയ്യാവുന്ന ഒരു ശസ്ത്രക്രിയകളാണ് ഇവ.. പക്ഷേ പിന്നീട് നമുക്ക് മനസ്സിലായി ഇതിൻറെ ഒന്നിന്റെയും ആവശ്യമില്ല..
അതായത് ഒരു മുറിവുകൾ പോലും ഇല്ലാതെ വജൈനൽ എന്ന് പറയുന്ന ഒരു നാച്ചുറൽ ഓപ്പണിങ് വഴി ഒരുപാട് കാര്യങ്ങൾ നമുക്ക് ചെയ്യാൻ ആയിട്ട് സാധിക്കും.. അതിൻറെ പ്രധാന ഗുണങ്ങൾ എന്താണ്.. ഒന്നാമത്തേത് ആദ്യമായി സൂചിപ്പിച്ചതുപോലെ യാതൊരുവിധത്തിലുള്ള മുറിവുകളും വയറിനുമേൽ ഉണ്ടാകുന്നില്ല.. രണ്ടാമത്തേത് ഏറ്റവും കുറവ്.. അതുപോലെ കോംപ്ലിക്കേഷൻസ് ഉണ്ടാവുന്നത് വജൈനയിൽ ഉണ്ടാവാനാണ് സാധ്യത കൂടുതലാണ്.. അത് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ ഇലക്ട്രോ സർജറിയുടെ ഉപയോഗമോ.. മറ്റു പല പല എക്സ്പെൻസീവ് ആയിട്ടുള്ള എക്യുമെന്റുകളുടെയും ഒരു ഇൻവോൾമെന്റ് വരുന്നില്ല.. മൂന്നാമതായിട്ട് കമ്പ്ലീറ്റ് ബോധം കെടുത്തി ഒരു രോഗിയെ ഫുൾ അനസ്തേഷ്യ കൊടുക്കേണ്ട ഒരു ആവശ്യം വരുന്നില്ല..
വളരെ ലളിതമായി നമ്മുടെ നട്ടെല്ലിന് പുറകിൽ ഒരു ഇഞ്ചക്ഷൻ എടുത്ത് തരിപ്പിച്ചിട്ട് ഒരുപാട് വലിയ ശസ്ത്രക്രിയകൾ നമുക്ക് എത്ര മണിക്കൂറുകൾ വേണമെങ്കിലും ചെയ്യാൻ ആയിട്ട് സാധിക്കുന്നു.. നാലാമതായിട്ട് ഒരുപാട് ഹൈ റിസ്ക് ആയിട്ടുള്ള രോഗികൾ ഉദാഹരണത്തിന് അമിതവണ്ണമുള്ള സ്ത്രീകൾ ഇന്ന് വളരെയധികം കൂടുതലാണ്.. 100 അല്ലെങ്കിൽ അതിനു മുകളിൽ ശരീരഭാരം അതുപോലെ ഡയബറ്റിസ് കണ്ടീഷൻ.. ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ ഇത്തരത്തിലുള്ളവർക്ക് എല്ലാം ഒരു അനസ്തേഷ്യ കൂടാതെ നാച്ചുറൽ ആയിട്ടുള്ള ഒരു വഴി ചെയ്തു കഴിഞ്ഞാൽ ഒരുപാട് മെച്ചങ്ങൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….