സ്വന്തം മോൻറെ കൂട്ടുകാരനെ സ്വന്തം മകനെ പോലെ സ്നേഹിച്ച ഒരു അമ്മയുടെയും മകൻറെയും കഥ..

അമ്മേ ഇതാണ് വൈശാഖ്.. അശ്വിൻ വൈശാഖിനെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു.. അമ്മ അത് കേട്ട് പുഞ്ചിരിച്ചു.. എപ്പോഴും മോന്റെ കാര്യം പറയും കേട്ടോ.. പ്ലസ് വണ്ണിനു അല്ലേ ഇവിടെ ചേർന്നത്..യാ വൈശാഖ് മെല്ലെ പറഞ്ഞു.. മോൻ ഇരിക്ക്.. എന്താ ഇഷ്ടം കഴിക്കാൻ.. കുമ്പളപ്പം ഉണ്ട് എടുക്കട്ടെ.. അയ്യോ അമ്മേ ഇവൻ അമ്മയുടെ അതൊന്നും കഴിക്കില്ല കേട്ടോ.. വല്ല ബർഗറും പിസ എന്നിവ വല്ലതും ആണെങ്കിൽ കഴിക്കാം അല്ലേടാ.. വൈശാഖ് അമ്മയെ നോക്കി നിൽക്കുകയായിരുന്നു.. കിളി പച്ച കരയുള്ള നേരിയ മുണ്ടും തോർത്തും നെറ്റിയിൽ ഒരു ചന്ദനക്കുറിയും.. നീണ്ട മുടിയുടെ തുമ്പ് കെട്ടി അതിൽ തുളസി വച്ചിരിക്കുന്നു.. ഈ കാലത്തും ഇങ്ങനെ ഒരു അമ്മ.. ചിക്കനും അതൊന്നും ഇവിടെ ഇല്ലട്ടോ കുട്ടിയെ.. ഇവിടെ പച്ചക്കറി മാത്രമേ വയ്ക്കുകയുള്ളൂ.. ഇവനും അച്ഛനും ഒക്കെ പുറത്തുപോയി കഴിക്കും. ഇതിനുള്ളിൽ വയ്ക്കാറില്ല കാരണം എനിക്ക് ശീലമില്ല അതാ..

എടാ ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ അച്ഛൻ ക്രിസ്ത്യാനി ആണെങ്കിലും അമ്മ നമ്പൂതിരിയാണ് കേട്ടോ.. വീടിനുള്ളിൽ അമ്മയുടെ ചിട്ടകളാണ് പുറത്ത് ഞങ്ങളുടെതും.. അമ്മ മെല്ലെ ഒന്ന് കണ്ണുറുക്കി.. അമ്മ എന്ന് ഞാൻ വിളിച്ചോട്ടെ വൈശാഖ് ചോദിച്ചു.. അതിനെന്താ മോനെ അങ്ങനെ വിളിച്ചോളൂ.. അമ്മ ഇപ്പോൾ പറഞ്ഞല്ലോ എന്തോ ഒരു ഫുഡ്.. അതിൻറെ പേര്… ഒന്ന് നിർത്തി.. കുമ്പളപ്പം.. ഹാ അതെന്നെ അതെനിക്ക് തന്നോളൂ.. ഞാനത് ഇതുവരെ കഴിച്ചിട്ടില്ല അതിൻറെ രുചി എനിക്ക് അറിയില്ല.. അമ്മ വേഗം അതൊരു പാത്രത്തിലേക്ക് വിളമ്പി.. അയ്യോ ഇതിനെ എന്തൊരു ടേസ്റ്റാണ്.. നല്ല മധുരമുണ്ട് അമ്മ അത് കേട്ട് സന്തോഷത്തോടെ ചിരിച്ചു.. പിന്നെ അവൻ കഴിക്കുന്നത് നോക്കി അവനെത്തന്നെ നോക്കി നിന്നു.. മോന്റെ മുടി എന്താ ഇങ്ങനെ ചെമ്പിച്ചതുപോലെ.. എണ്ണ തേക്കാറില്ലെ.. ഈ അമ്മ എന്നെ നാണം കെടുത്തും.. അമ്മേ ഇത് കുറച്ച് രൂപയൊക്കെ മുടക്കി കളർ അടിക്കുന്നത് ആണ് അശ്വിൻ പറഞ്ഞു.. എൻറെ കൃഷ്ണാ, എന്ത് നല്ല മുടിയാണ്.. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.. വൈശാഖ് ആ നിഷ്കളങ്കതയിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നു..

വൈശാഖിന് ഉണ്ണിയുടെ ഒരു ചായ അല്ലേ അച്ചു.. അശ്വിന്റെ മുഖം ഒന്ന് വാടി.. ആദ്യമായി വൈശാഖിനെ കാണുമ്പോൾ അവന് അത് തോന്നിയിരുന്നു.. രണ്ടുവർഷം മുമ്പ് ഒരു പനി ചൂടിൽ തങ്ങളെ വിട്ട് പോയ ഉണ്ണിയുടെ കണ്ണുകൾ ആയിരുന്നു അവന്.. അതേ ചിരിയും നിറവും.. വൈശാഖിനോട് അവൻ അത് പറഞ്ഞിട്ടുണ്ട്.. എൻറെ ഉണ്ണിയേട്ടന്റെ ചായ ഉണ്ട് നിനക്ക് എന്ന്.. വൈശാഖിന് ആ വീട് നല്ല ഇഷ്ടമായി.. ആ അമ്മയെ അതിലും കൂടുതൽ.. അവൻ അതുവരെ കണ്ട് കാഴ്ചകൾ ഒന്നുമായിരുന്നില്ല അവിടെ അതുപോലെതന്നെ ഭക്ഷണങ്ങളുടെ രുചി.. അശ്വിൻ ഇല്ലെങ്കിലും അവൻ അവിടെ പോകും.. അശ്വിൻ നല്ലൊരു ഫുട്ബോൾ പ്ലെയറാണ്. അതുകൊണ്ടുതന്നെ അവൻ എപ്പോഴും ടൂർണമെന്റുകൾ ഉണ്ടാകും.. അമ്മയോട് അച്ഛനോടും അവന് വലിയ ഇഷ്ടമാണെങ്കിലും ഫുട്ബോളാണ് അവന്റെ ജീവവായു.. അശ്വിന്റെ അച്ഛൻ ആഴ്ചയിൽ ഒരിക്കലാണ് വീട്ടിലെത്തുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *