ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ട എന്നതിനെ പറ്റിയാണ്.. ഏതെങ്കിലും ഒരു രോഗിക്ക് പ്രമേഹമോ അല്ലെങ്കിൽ കൊളസ്ട്രോളോ കൂടുതലാണ് എന്ന് കണ്ടാൽ അല്ലെങ്കിൽ കണ്ടുപിടിക്കപ്പെടുമ്പോൾ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടറെ മുട്ട കഴിക്കാമോ എന്നുള്ളത്.. ഞാൻ കൂടുതലും കണ്ടിട്ടുള്ള ഒരു കാര്യം മുട്ട അല്ലെങ്കിൽ അതിൻറെ മഞ്ഞക്കരുവിനെ ആളുകൾ ഒരുപാട് ഭയപ്പെടുന്നതായിട്ട്.. പല ആളുകളും അവരുടെ കുട്ടികൾക്ക് മുട്ട കൊടുക്കുമ്പോൾ പോലും അതിൻറെ മഞ്ഞക്കരു മാറ്റി വെച്ചിട്ട് കൊടുക്കുക.. അതിൻറെ വെള്ള ഭാഗം മാത്രം കൊടുക്കുക.. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് കോമൺ ആയിട്ട് എല്ലാ ആളുകളിലും കാണാറുണ്ട്.. ഇന്ന് മുട്ടയെ കുറിച്ച് ഒരു ഭയം എല്ലാ ആളുകളിലും ഉണ്ട് എന്നാണ് തോന്നിയിട്ടുള്ളത്..
അപ്പോൾ അതിനെക്കുറിച്ച് നമുക്ക് സയൻറിഫിക്കായി ഒന്ന് നോക്കി കഴിഞ്ഞാൽ ശരിക്കും ഈ മുട്ട എന്നും പറയുന്ന വസ്തു ഇത്രയും പ്രശ്നക്കാരൻ ആണോ.. പ്രമേഹമുള്ള ഒരു വ്യക്തിക്കാണെങ്കിൽ കൊളസ്ട്രോൾ ഉള്ള ഒരു വ്യക്തിക്ക് മുട്ട കഴിച്ചാൽ അത് എത്രമാത്രം അപകടമുണ്ടാക്കും അല്ലെങ്കിൽ അതിൽ അപകടം ഉണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്കിന്ന് വിശദമായി ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം.. ഒരു മുട്ട എന്ന് പറഞ്ഞാൽ നമുക്കെല്ലാവർക്കും അറിയാം അത് ഒരു കോഴിക്കുഞ്ഞിനെ നൽകാനും അല്ലെങ്കിൽ അത് ഡെവലപ്പ് ചെയ്തു വരാനും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു കലവറയാണ് മുട്ട എന്ന് പറയുന്നത്.. നമ്മൾ പണ്ടുമുതലേ പ്രാചീന കാലം മുതൽക്കേ തന്നെ കുട്ടികൾക്കെല്ലാം ഏറ്റവും നല്ല പോഷക ആഹാരം ആയി കൊടുത്തിരുന്ന ഒരു സാധനം ആയിരുന്നു മുട്ട എന്നു പറയുന്നത്..
പക്ഷേ പിന്നീട് കാലം മാറുംതോറും ഓരോ പഠനങ്ങൾ വന്നപ്പോൾ നമ്മൾ ബാഡ് കൊളസ്ട്രോൾ അതുപോലെ ഗുഡ് കൊളസ്ട്രോൾ എന്നൊക്കെ തരം തിരിക്കാൻ തുടങ്ങിയപ്പോൾ ചില പഠനങ്ങളൊക്കെ വന്ന് ഡോക്ടർമാരും ചില പഠനങ്ങളും എല്ലാം പറയാൻ തുടങ്ങി മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്നത് ബാഡ് കൊളസ്ട്രോൾ ആണ് എന്നും.. അതുപോലെതന്നെ നമ്മൾ മുട്ട കഴിച്ചു കഴിഞ്ഞാൽ അത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കാനും അതുകാരണം ഹാർട്ട് അറ്റാക്ക് ഉണ്ടാകാനും അതുപോലെ സ്ട്രോക്ക് ഉണ്ടാകാനും ഒക്കെ കാരണമാകുന്നു.. അത് സംബന്ധിച്ച് പല പഠനങ്ങൾ വന്ന് ചില പഠനങ്ങളിൽ മുട്ട ഒരു റിസ്ക് ഫാക്ടർ ആണ് എന്ന് കണ്ടെത്തിയിരുന്നു.. അതുകാരണം വളരെ വ്യാപകമായി തന്നെ മുട്ടയ്ക്ക് എതിരെ ഒരുപാട് ആളുകൾ അഡ്വൈസസ് കൊടുക്കാനും തുടങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….