വയ്യ എനിക്ക് വയ്യ.. അവളുടെ നീണ്ട വരകൾ വീണ് ചുളുങ്ങിയ മാറിടങ്ങളിൽ മുഖം അമർത്തിവെച്ച് അവൻ ആർത്തുലച്ച കരഞ്ഞു.. അവൾ മിഴിഞ്ഞ കണ്ണുകളോടു കൂടി അവനെ നോക്കി.. എന്തേ എന്തുപറ്റി.. ഈ ലോകത്തെ സ്ത്രീകൾ എല്ലാം ചതിയുടെ ആൾരൂപങ്ങളാണ്.. അവൻ കിതപ്പോടുകൂടി എഴുന്നേറ്റ് ഇരുന്നു.. ഒരു സിഗരറ്റിന് തീകൊളുത്തി.. അവൾ ഒന്നും മനസ്സിലാകാതെ അവനെത്തന്നെ വീണ്ടും നോക്കി.. നിങ്ങൾക്ക് അറിയാമോ? ഞാൻ ഇന്നുവരെയും ആരെയും ചതിച്ചിട്ടില്ല.. അവൻ പുറത്തെ ഇരുട്ടിലേക്ക് നോക്കി വെറുതെ ചിരിച്ചു.. ആത്മാർത്ഥമായ സ്നേഹിച്ച പെണ്ണിന് ഒപ്പം മറ്റൊരുത്തൻ കിടക്ക പങ്കിടുന്നത് കാണേണ്ടി വന്ന ഒരുവന്റെ വേദനയുടെ ആഴം എത്രയാണെന്ന് നിങ്ങൾക്ക് അളക്കുവാൻ കഴിയുമോ.. ഇന്നലെവരെ ഞാൻ നിന്റേതാണ് എന്ന് മാത്രം പറഞ്ഞു നെഞ്ചിൽ കിടന്ന് കുണുങ്ങിയ അവൾ ഇന്ന് മറ്റൊരുത്തന്റെ കൈവിരലുകൾക്കിടയിൽ കിടന്ന് പുളയുന്നത് ഓർത്ത് നീറുന്ന ഒരു പുരുഷന്റെ മാനസികാവസ്ഥ എത്ര ദയനീയമാണ് എന്ന് നിങ്ങൾക്ക് വെറുതെ ഒന്ന് ഊഹിക്കാൻ സാധിക്കുമോ..
അവളുടെ ചുണ്ടിൽ പെട്ടെന്ന് ഒരു വരണ്ട ചിരി വിടർന്നു.. എങ്ങനെ മനസ്സിലാവാൻ ആണ്.. ജീവിതത്തിലെ ഓരോ രാത്രികളും ഓരോ പുരുഷനും കാഴ്ചവയ്ക്കുന്ന നിങ്ങൾക്ക് അത് ഒരിക്കലും മനസ്സിലാവില്ല.. അവൻ നിറഞ്ഞ മിഴികൾ തുടച്ചുകൊണ്ട് ജനാലകൾക്ക് അരികിലേക്ക് പോയി നിന്നു.. നഗരത്തിന്റെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി.. ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ ഈ ലോകത്തോട് ഞാൻ വിട പറയും.. അതിനുമുമ്പ് ആദ്യമായും അവസാനമായും ഒരു പെണ്ണിനെ അറിയണമെന്ന് തോന്നി അതിനുവേണ്ടിയാണ് ഞാൻ നിങ്ങളെയും കൊണ്ട് ഇങ്ങോട്ട് വന്നത്.. നീ എന്തിനാണ് മരിക്കുന്നത് അവൾ അവനോട് ചോദിച്ചു.. അവൻ അവളെ ഒന്ന് തുറിച്ചു നോക്കി എന്നിട്ട് പറഞ്ഞു ഞാൻ പിന്നെ എന്ത് ചെയ്യണം.. എന്നെ ചതിച്ചു വഞ്ചിച്ച അവളുടെ ഓർമ്മകൾ വെന്ത് നീറി ഞാൻ ജീവിക്കണം പറ.. അവൻ ഭ്രാന്തമായി നഗ്നമായ അവളുടെ ചുമലിൽ പിടിച്ചു കുലുക്കി.
പ്രണയ തകർച്ചയെക്കാൾ വലിയൊരു വേദന മറ്റൊന്നുമില്ല.. അതിൻറെ വേദന എപ്പോഴും നമ്മുടെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ടിരിക്കും.. നിങ്ങൾക്ക് അത് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.. കാരണം നിങ്ങളെ ആരും പ്രണയിച്ചിരിക്കില്ല അതുപോലെ നിങ്ങളും.. പ്രണയം എന്താണെന്ന് തിരിച്ചറിയാൻ പ്രണയിക്കണം എന്ന് ഉണ്ടോ അവൾ ചെറു പുഞ്ചിരിയോടെ ചോദിച്ചു.. നിങ്ങൾ പൊയ്ക്കോളൂ എനിക്ക് ഒന്നുറങ്ങണം അവൻ അസ്വസ്ഥതയോടെ തല ചൊറിഞ്ഞു.. അവൾ ഒരു ദീർഘ നിശ്വാസത്തോടുകൂടി മുഷിഞ്ഞ തൻറെ സാരി ചുറ്റി തന്റെ ബാഗ് തുറന്നു വിലകുറഞ്ഞ ഒരു പൗഡർ എടുത്ത് വിയർപ്പ് ഉണ്ടായ നെറ്റിയിലും കഴുത്തിലും അമർത്തി തടവി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….