ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് പ്രീ മെൻസ്ട്രൽ സിൻഡ്രം.. എന്തൊക്കെ ലക്ഷണങ്ങളാണ് ഇതിന് വരാൻ സാധ്യതയുള്ളത്.. എന്തൊക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ.. ഇതിനായി നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഓരോ മാസവും സ്ത്രീകൾക്ക് മെൻസസ് ആവുന്നതിന്റെ ഒരു നാലോ അഞ്ചോ ദിവസം മുന്നേ തന്നെ തുടങ്ങി ആദ്യത്തെ ഒന്ന് രണ്ട് ദിവസം തന്നെ അവസാനിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് ഫിസിക്കൽ മെന്റൽ ഇമോഷൻസ് അതായത് ശാരീരികവും മാനസികവും വൈകാരികവും ഒക്കെയായിട്ട് ഉണ്ടാകുന്ന ഒരു ഗ്രൂപ്പ് ഓഫ് സിംറ്റംസിനെ ആണ് നമ്മൾ പ്രീ മെൻസ്ട്രൽ സിൻഡ്രം എന്ന് പറയുന്നത്..
20 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്നു പറയുന്നത് ആ ഒരു സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ തന്നെയാണ്.. അതുവരെ ശരീരത്തിൽ നോർമലായി ഉണ്ടായിരുന്ന ഈസ്ട്രജൻ പ്രൊജസ്ട്രോൺ ഹോർമോണുകൾ കുറയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം.. അതുപോലെതന്നെ മെൻസസ് തൊട്ടു മുൻപേ ശരീരത്തിൽ കുറയുന്ന മറ്റൊരു കെമിക്കലാണ് സെരാടോണിൽ എന്നു പറയുന്നത്.. ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ നമ്മുടെ ഉറക്കം അതുപോലെ വിശപ്പ്.. അതുപോലെ നമ്മുടെ ഇമോഷൻസിനൊക്കെ കൺട്രോൾ ചെയ്യുന്നതിന് ഈയൊരു കെമിക്കലിന് വളരെ അധികം പങ്ക് ഉണ്ട്..
അപ്പോൾ ഇതിൽ ഒരു കുറവു ഉണ്ടാവുമ്പോൾ ഇത്തരത്തിൽ ലക്ഷണങ്ങൾ വരാം.. ആങ്സൈറ്റ് അതുപോലെ വിഷാദരോഗം അതുപോലെ പോസ്റ്റ് പാർട്ടും ഡിപ്രഷൻ അതായത് പ്രസവം കഴിഞ്ഞ് ഉണ്ടാവുന്ന ടെൻഷൻ ഡിപ്രഷൻ പോലുള്ള കണ്ടീഷൻസ് ഒക്കെ ഉണ്ടായിട്ടുള്ള സ്ത്രീകൾക്ക് ഈ ഒരു മെൻസ്ട്രൽ സിൻഡ്രം ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. അതുപോലെതന്നെ നിങ്ങളുടെ ഫാമിലിയിൽ അമ്മ അല്ലെങ്കിൽ അനിയത്തി ചേച്ചി എന്നിവർക്ക് ഇത്തരം മെൻസ്ട്രൽ സിൻഡ്രം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.. നാലിൽ ഒരു സ്ത്രീക്ക് വീതം പ്രീ മെൻസ്ട്രൽ സിൻഡ്രം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..