തോട്ടിൽ കിടന്നു മരിച്ച തൻറെ ഭർത്താവിൻറെ ശരീരം എടുക്കാൻ വന്ന ആൾ പറഞ്ഞ സത്യങ്ങൾ കേട്ട് ഭാര്യ ഞെട്ടിപ്പോയി..

എനിക്ക് കഴിക്കാൻ എന്തെങ്കിലും തരാമോ.. ഇരുട്ടുകൾ വീണു തുടങ്ങിയപ്പോഴാണ് അതും ചോദിച്ച് അയാൾ സന്ധ്യയുടെ വീടിനു മുന്നിൽ വന്നു നിന്നത്.. ഒരു മാസം മുന്നേ തോട്ടിൽ മരിച്ചു കിടന്ന തൻറെ ഭർത്താവിൻറെ രണ്ടുമൂന്ന് ദിവസം പഴക്കമുള്ള ശരീരം എടുക്കാൻ വന്നപ്പോഴാണ് അയാളെ അവർ ആദ്യമായി കണ്ടത്.. അതിൽ പിന്നെ പലപ്പോഴും അയാളെ വീടിന് പരിസരത്ത് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് വീട്ടിലേക്ക് കയറി വരുന്നത്.. സന്ധ്യയിൽ നിന്ന് മറുപടി എന്തെങ്കിലും പ്രതീക്ഷിച്ച മുറ്റത്ത് നിൽക്കുന്ന തുളസിച്ചെടിയിൽ നിന്നും ഒരു ഇല നുള്ളി വായിൽ വെച്ച് ചിരിച്ചുകൊണ്ട് അയാൾ അവരെയും നോക്കി നിന്നു.. ഇവിടെ കഞ്ഞി മാത്രമേ ഉള്ളൂ എന്ന് മടിച്ചുകൊണ്ടാണ് സന്ധ്യ പറഞ്ഞത്.. അത് കേട്ടതും അയാൾ സന്തോഷത്തോടെ കൈകൾ മുണ്ടിൽ തുടച്ചുകൊണ്ട് തിണ്ണയിൽ പോയിരുന്നു.. സന്ധ്യാ കഞ്ഞിയുമായി എത്തുമ്പോൾ ചിരിച്ചുകൊണ്ട് അയാൾ അത് വാങ്ങിച്ച് തന്റെ മുന്നിൽ വച്ചു..

ചത്ത ചീഞ്ഞ ശരീരങ്ങൾ നിങ്ങളുടെ കൈകൾ കൊണ്ട് എടുക്കുമ്പോൾ നിങ്ങൾക്ക് അറപ്പ് തോന്നാറില്ലേ.. തന്റെ മുന്നിൽ ഇരിക്കുന്ന കഞ്ഞി കുടിക്കുന്ന ആ മനുഷ്യനോട് സന്ധ്യ ചോദിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ അയാൾ തന്റെ മുന്നിൽ ഇരിക്കുന്ന കുഴി പാത്രത്തിലെ കഞ്ഞിയും തേങ്ങ ചമ്മന്തിയും അച്ചാറും കഴിക്കുന്ന തിരക്കിലായിരുന്നു.. ഒറ്റ വലിക്ക് പാത്രത്തിലെ പകുതിയോളം കഞ്ഞി അകത്ത് ആക്കി.. പിന്നീട് ബാക്കി ഉണ്ടായിരുന്ന കുറച്ച് വറ്റുകളും കഞ്ഞി വെള്ളവും താഴെ വെച്ചുകൊണ്ട് പറഞ്ഞു രണ്ടുമൂന്നു ദിവസമായി വായിക്ക് രുചിയുള്ള എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്..

അത് പറഞ്ഞ് അയാൾ പാത്രത്തിൽ ബാക്കിയുണ്ടായിരുന്ന കഞ്ഞി കൂടി വായിലേക്ക് ഒഴിച്ചു.. കാലിയായ പാത്രത്തിലേക്ക് സന്ധ്യ വീണ്ടും രണ്ട് കയിൽ കഞ്ഞി കൂടി ഒഴിച്ചുകൊടുക്കുമ്പോൾ അത് തടയാതെ അയാൾ വീണ്ടും അവളെ നോക്കി ചിരിച്ചു.. ഞാൻ ആദ്യമായി ചീഞ്ഞ ശവം എടുത്തത് ആരുടെ ആണെന്ന് അറിയാമോ കുട്ടിക്ക്.. അത് കഞ്ഞി ഒന്ന് ഇളക്കിക്കൊണ്ടേയിരുന്നു അയാൾ ചോദിച്ചത്.. തിരിച്ചു മറുപടിയൊന്നും പറയാതെ സന്ധ്യ അയാളെ നോക്കിയിരുന്നു.. എൻറെ അച്ഛൻ ആരാണെന്ന് എനിക്കറിയില്ല.. ഞാൻ ജനിച്ച ഉടനെ അയാൾ എങ്ങോട്ടേക്ക് പോയി.. ഞങ്ങൾ മൂന്നു മക്കൾ ആയിരുന്നു.. എൻറെ മൂത്തത് രണ്ടും ചേച്ചിമാർ ആണ്.. ഞാൻ ഏറ്റവും ഇളയത്.. അച്ഛൻ ഇല്ലെങ്കിലും അമ്മ പല സ്ഥലങ്ങളിലും ജോലി ചെയ്താണ് ഞങ്ങളെ മൂന്നു പേരെയും നോക്കിയത്.. ഒരു ദിവസം ജോലിക്ക് പോയ അമ്മ തിരിച്ചുവന്നില്ല.. ഞാനും ചേച്ചിമാരും അമ്മയെ നോക്കാനായി ഒരിടം പോലും ബാക്കിയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *