ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. സന്ധിവാതം അല്ലെങ്കിൽ ജോയിൻറ് പെയിൻ.. നമുക്ക് എല്ലാവർക്കും അറിയാം ഒരു 60 അല്ലെങ്കിൽ 65 വയസ്സിനു ശേഷ ആണ് ആളുകൾ പണ്ടൊക്കെ ഇത്തരം സന്ധിവാതങ്ങൾ അല്ലെങ്കിൽ ജോയിൻറ് പെയിൻ ഉണ്ട് എന്നൊക്കെ വന്ന് പരാതി പറയുന്നത് കേട്ടിട്ടുള്ളത്.. പക്ഷേ ഇന്നത്തെ കാലഘട്ടം അല്ലെങ്കിൽ ഈ ഒരു സാഹചര്യം അങ്ങനെയല്ല.. അതായത് ഒരു 30 വയസ്സ് കഴിയുമ്പോൾ തന്നെ പലർക്കും ജോയിൻറ് പെയിൻ അല്ലെങ്കിൽ സന്ധിവാതങ്ങൾ തുടങ്ങിയവയുടെ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.. പ്രത്യേകിച്ചും മുട്ടുവേദന.. ശരീരം മാനം കൂടുതലുള്ള വ്യക്തികളിൽ ആണെങ്കിൽ മുട്ടുവേദന വളരെ കൂടുതലാണ്.. കാരണം നമ്മുടെ ശരീരത്തിന്റെ കമ്പ്ലീറ്റ് ഭാരവും താങ്ങുന്നത് മുട്ട് ആയതുകൊണ്ട് തന്നെ ബോഡി വെയിറ്റ് കൂടുമ്പോൾ ഇത്തരം വേദനകൾ വരാനുള്ള സാധ്യതകളും കൂടുന്നു..
പക്ഷേ ഇന്ന് നോർമൽ വെയ്റ്റുള്ള ആളുകളിൽ പോലും 35 വയസ്സ് കഴിയുമ്പോൾ തന്നെ മുട്ട് വേദനയുടെ പ്രശ്നങ്ങൾ കണ്ടു വരാൻ തുടങ്ങിയിട്ടുണ്ട്.. പ്രത്യേകിച്ചും സ്റ്റെപ്പുകൾ കയറുന്ന സമയത്ത് അതുപോലെ സ്റ്റെപ്പ് ഇറങ്ങുന്ന സമയത്ത് ഒക്കെ മുട്ടുകൾക്ക് അതികഠിനമായ വേദന അനുഭവപ്പെടുക.. അതുപോലെ മുട്ടുകളിൽ എല്ലുകൾ പൊട്ടുന്നതുപോലെ ശബ്ദങ്ങൾ അനുഭവപ്പെടുക.. സിവിയർ വേദനയുള്ള ആളുകളുടെ എക്സരെ എടുത്തു കഴിഞ്ഞാൽ നമുക്കറിയാം എല്ലുകൾക്കിടയിൽ നിന്നും ഒരു ഗ്യാപ്പ് വേണം.. അത് അവർക്ക് കുറഞ്ഞിട്ടുണ്ടാവും.. അതിനർത്ഥം എല്ല് തേയ്മാനത്തിന്റെ സാധ്യതകൾ വന്നുതുടങ്ങി എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്.. അതുപോലെതന്നെ കൂടുതലാളുകളിലും കണ്ടുവരുന്ന മറ്റൊരു രോഗമാണ് നടുവേദന..
ഇതും കോമൺ ആയ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ്.. 35 വയസ്സ് കഴിഞ്ഞ ആളുകളിൽ എക്സ്-റേ എടുത്തു പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് അവർക്ക് ഏതാണ്ട് എല്ല് തേയ്മാനം സാധ്യതകൾ തുടങ്ങി എന്നുള്ളതാണ്.. അതായത് ഇത്തരം എല്ല് തേയ്മാനങ്ങൾ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.. അപ്പോൾ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ വരാനുള്ള ഒരു കാരണം എന്നു പറയുന്നത് നമ്മുടെ എല്ലുകൾക്കും അതുപോലെതന്നെ പേശികൾക്കും കിട്ടേണ്ട പോഷകങ്ങൾ വൈറ്റമിൻസ് അതുപോലെ മിനറൽസ് ന്യൂട്രീഷൻസ് തുടങ്ങിയവ കുറയുന്നതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ വരുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…