ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചാണ്.. അതായത് തൈറോയ്ഡും അത് സംബന്ധിച്ച് ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ.. ഇന്ന് ഒട്ടുമിക്ക ആളുകളും ഈയൊരു രോഗം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.. ഒരുപാട് ആളുകളെയാണ് ഈ ഒരു രോഗം ബാധിച്ചിരിക്കുന്നത്.. എൻറെ എംബിബിഎസ് പഠിക്കുന്ന കാലത്ത് ഒരു കാര്യം ഞാൻ പറയാം.. അന്നൊന്നും ഈയൊരു രോഗത്തെക്കുറിച്ച് കൂടുതൽ കേട്ടിട്ടേയില്ല.. ഞങ്ങളെ പഠിപ്പിക്കുന്ന പ്രൊഫസർ ഒരു വർഷത്തിൽ ഒരു ഹൈപ്പോതൈറോയിഡ് കേസാണ് ഞങ്ങൾക്ക് കാണിച്ചു തന്നിരിക്കുന്നത്.. അത് കണ്ടുപിടിച്ചതിൽ അദ്ദേഹം വളരെ അഭിമാനത്തോടെയായിരുന്നു ഞങ്ങളുടെ അടുത്ത് പറഞ്ഞത്.. പക്ഷേ ഇന്ന് അങ്ങനെയല്ല ഒട്ടുമിക്ക ആളുകളിലും ഈ ഒരു പ്രശ്നങ്ങൾ കണ്ടുപിടിക്കുകയാണ്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്..
അന്ന് കാലത്ത് ഹൈപ്പോ തൈറോയിഡിസം കണ്ടുപിടിക്കുക എന്നുള്ളത് വലിയ എന്തോ ഒരു അസുഖമായിട്ടാണ് കണ്ടിരുന്നത്.. അത്രയ്ക്കും റെയർ ആയ ഒരു കേസ് ആയിരുന്നു.. ഇത് വർഷങ്ങളായി നിലനിൽക്കുമ്പോൾ അവരിൽ ശരീരഭാരം വർധിക്കുന്നു.. അതുപോലെ ശരീരത്തിൽ ഫാറ്റ് പോലത്തെ ഒരു ടിഷ്യൂ ഉണ്ടാവുന്നു.. ഇന്ന് രോഗികൾ തന്നെ പറയുന്നു അവരുടെ അമിതവണ്ണത്തിന്റെ കാരണം തൈറോയ്ഡ് ആണ് എന്ന്.. എന്നാൽ ശരിക്കും അല്ല.. പലർക്കും ബലിയാടാണ് തൈറോയ്ഡ്.. കണ്ടുപിടിക്കുന്നവർക്കും ബലിയാടാണ് അതുപോലെ രോഗിക്കും ബലിയാട് ആണ്.. എന്നാൽ അതല്ല യഥാർത്ഥ പ്രശ്നം.. യഥാർത്ഥ പ്രശ്നം എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ തൈറോയിഡ് എന്നു പറയുന്ന ഹോർമോൺ നമ്മുടെ ശരീരത്തിലെ മെറ്റബോളിസത്തിന് വളരെ അത്യാവശ്യമാണ്..
അതിന് വളരെയധികം ഫംഗ്ഷൻസ് ഉണ്ട്.. ഭക്ഷണത്തെ ആഗിരണം ചെയ്യുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനും എല്ലാം വലിയൊരു പങ്ക് തൈറോയ്ഡ് ഹോർമോണിലുണ്ട്.. തൈറോക്സിൻ എന്നാണ് ഹോർമോണിന്റെ പേര്.. തൊണ്ടയുടെ നടുഭാഗത്ത് ആയിട്ടാണ് ആ ഗ്രന്ഥി ഇരിക്കുന്നത്.. അതിനു ചിത്രശലഭത്തിന്റെ ആകൃതിയാണ്.. തൈറോയ്ഡിന്റെ പ്രധാന ഭാഗമിരിക്കുന്നത് നമ്മുടെ ബ്രയിനിലാണ്.. അതിനെ പിറ്റ്യൂട്ടറി ഗ്ലാൻഡ് എന്ന് പറയും.. ഈ പിറ്റ്യൂട്ടറി ഗ്ലാൻഡ് പല ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.. അതിൽ ഒന്നിന്റെ പേരാണ് തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…