ശരീരത്തിലുള്ള എല്ലാ കൊളസ്ട്രോളുകളും ചികിത്സിച്ച് മാറ്റേണ്ടത് ആണോ.. ഏത് കൊളസ്ട്രോൾ കൂടുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് നമ്മുടെ രക്തത്തിൽ കൊളസ്ട്രോൾ ലെവൽ കൂടിയാൽ നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെ കുറിച്ചാണ്.. കൊളസ്ട്രോൾ അധികം ആകുന്നത് കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും ഒരു വലിയ പ്രശ്നമാണ്.. കേരളത്തിൽ ഇത് പ്രത്യേകിച്ച് കൂടാനുള്ള കാരണം എല്ലാ ആളുകളും ഇന്ന് അഭ്യസ്ത വിദ്യരാണ് അതുപോലെ തന്നെ നമ്മുടെ ഹെൽത്തിനെ കുറിച്ച് കൂടുതൽ ബോധവാന്മാരാണ്.. അതുപോലെ പല ആൾക്കാരും ഒരു 30 അല്ലെങ്കിൽ 40 വയസ്സ് കഴിയുമ്പോൾ തന്നെ ബ്ലഡ് പരിശോധിക്കാൻ തുടങ്ങും.. അതിൽ ഏറ്റവും ആളുകൾ പരിശോധിക്കുന്നത് ഷുഗർ അതിനോടൊപ്പം കൊളസ്ട്രോൾ ടെസ്റ്റുകളാണ്.. അതുമാത്രമല്ല നമ്മൾ എന്തെങ്കിലും രോഗവുമായി ആശുപത്രികളിൽ ചെന്നാൽ തന്നെ എപ്പോഴും എല്ലാവരും ആവശ്യപ്പെടുന്നത് ബ്ലഡ് അല്ലെങ്കിൽ കൊളസ്ട്രോൾ പരിശോധിക്കണമെന്നുള്ളതാണ്.. അപ്പോൾ ഈ രോഗത്തിനെ കുറിച്ചുള്ള കൂടുതൽ അവബോധം നമ്മുടെ കേരളത്തിൽ ഉണ്ട് എന്ന് നമുക്ക് ഈ ഒരു കാര്യങ്ങളിൽ കൂടെ തന്നെ മനസ്സിലാക്കാൻ കഴിയും..

പക്ഷേ ഇത് കറക്റ്റ് ആയിട്ടുള്ള ഇൻഫർമേഷൻ ആണോ എന്നുള്ളത് കൂടെ നമ്മൾ ആലോചിക്കേണ്ടതുണ്ട്.. കാരണം നമ്മൾ പരിശോധിച്ചു കണ്ടുപിടിക്കുന്ന കൊളസ്ട്രോൾ എല്ലാം നമ്മൾ ചികിത്സിച്ച് മരുന്നുകൾ കഴിച്ച് മാറ്റേണ്ടത് തന്നെ ആണോ എന്നുള്ള ഒരു സംശയമുണ്ട്.. അപ്പോൾ ഇതിൻറെ യഥാർത്ഥ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ നമ്മൾ കൊളസ്ട്രോൾ പരിശോധിക്കുന്നത് വളരെ നല്ല കാര്യമാണ്.. നമുക്ക് നമ്മുടെ ബ്ലഡിൽ പലതരം കൊളസ്ട്രോളുകൾ ഉണ്ട്.. ഇപ്പോൾ ആളുകൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കാം എൽഡിഎൽ എന്നുപറയുന്നത് ആണ് നമുക്ക് അപകടകാരിയായ കൊളസ്ട്രോൾ എന്ന് പറയുന്നത്..

പൊതുവെ നമുക്ക് ഹാർട്ട് ഡിസീസസ് അതുപോലെ സ്ട്രോക്ക് തുടങ്ങിയ മാരകരോഗങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് ഈ എൽഡിഎൽ കൊളസ്ട്രോളിന് ആണ്.. അതുപോലെ ചില ആളുകൾ കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ ടോട്ടൽ കൊളസ്ട്രോൾ നോക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ അതിനകത്തെ എൽഡിഎൽ കൊളസ്ട്രോൾ കൂടുന്നു.. ഇത് മൂലമാണ് അസുഖങ്ങൾ വരാനുള്ള അപകട സാധ്യതകൾ വർദ്ധിപ്പിക്കുന്നത്.. ഇനി നമ്മൾ അഥവാ കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ ഉണ്ടെന്ന് കണ്ടാൽ തന്നെ മരുന്നുകൾ കഴിക്കേണ്ട ആവശ്യമുണ്ടോ എന്നുള്ളതാണ് അടുത്ത ചോദ്യം.. പല ആളുകളും തുടക്കത്തിൽ തന്നെ മരുന്നു കഴിച്ചാൽ പിന്നീട് പേടിക്കണ്ടല്ലോ എന്ന് കരുതി ഡോക്ടറെ കാണുകയും ചോദിച്ചു മേടിച്ച് കൊളസ്ട്രോളിനും മരുന്നുകൾ കഴിച്ചു തുടങ്ങുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *