പുതിയ സ്ഥലത്തേക്ക് ട്രാൻസ്ഫറായി വന്ന ദിവസമാണ് ഞാൻ അവരെ ആദ്യമായി കാണുന്നത്.. രാധമ്മ.. മുന്നിലേക്കുള്ള ചെമ്മണ്ണ് പാത രണ്ടായി പിരിഞ്ഞു കിടന്നപ്പോൾ ഏതു വഴി പോയാലാണ് പരിചയക്കാരന്റെ വീട്ടിലേക്ക് എത്തുക എന്ന ചിന്തയിൽ കുഴപ്പത്തിലായി നിൽക്കുകയായിരുന്നു ഞാൻ.. അപ്പോഴാണ് എനിക്ക് പിറകിലായി അവർ വന്നത്.. നെറ്റിയിൽ ചന്ദനക്കുറി അണിഞ്ഞ ഒരു സുന്ദരിയായ സ്ത്രീ.. പെട്ടെന്ന് ഓർമ്മ വന്നത് അമ്മയാണ്.. എൻറെ പത്താമത്തെ വയസ്സിൽ ആണ് അമ്മ മരിക്കുന്നത്.. ഞാൻ അവസാനമായി കണ്ട അമ്മയുടെ രൂപത്തിന്റെ എവിടെയൊക്കെയോ ഒരു സാദൃശ്യം ആ സ്ത്രീയിൽ ഉണ്ടായിരുന്നു. പഞ്ചായത്തിൽ ജോലിചെയ്യുന്ന രവീന്ദ്രന്റെ വീട്ടിൽ പോകാൻ ഏത് വഴിയാണ് പോകേണ്ടത്.. കുറച്ച് ശങ്കയോടുകൂടിയാണ് ചോദിച്ചത്.. ഇവിടെ പുതിയ ആളാണോ നിങ്ങൾ..അതെ.. ഇവിടത്തെ പഞ്ചായത്തിലേക്ക് ട്രാൻസ്ഫറായി.. നാട്ടിലെ കൂട്ടുകാരനാണ് ഇവിടെ വീട് ശരിയാക്കിയത്..
അവരുടെ ബന്ധുവാണ് രവീന്ദ്രൻ.. എൻറെ പിറകെ വന്നോളൂ ഞാൻ ആ വഴിക്ക് തന്നെയാണ്.. കുറച്ചു ദൂരം നടക്കാനുണ്ട്.. വഴിയിലെ ഇടതുവശത്തുകൂടി നടന്നു.. കർപ്പൂരത്തിന്റെയോ അല്ലെങ്കിൽ ചന്ദനത്തിന്റെയോ ഒരു ഗന്ധം ആയിരുന്നു അവർക്ക്.. ചുറ്റുമുള്ളത് എല്ലാം ശുദ്ധീകരിക്കുന്നത് പോലെ തോന്നി.. ഇരു വഴികളിലും ചെമ്പരത്തി മരങ്ങൾ കാവൽ നിൽക്കുന്ന ഒരു ചെമ്മണ്ണ് പാത ആയിരുന്നു അത്.. പട്ടണത്തിൽ നിന്ന് വന്ന എനിക്ക് അതെല്ലാം പുതുമയുള്ള കാഴ്ച ആയിരുന്നു.. എൻറെ കണ്ണിലെ കൗതുകം കണ്ടിട്ട് ആവണം കാണുന്ന ഓരോന്നിനെക്കുറിച്ചും അവർ നല്ലപോലെ വിശദീകരിച്ചു തന്നു.. ചിലതൊക്കെ തമാശ ആയി.. മറ്റു ചിലത് ഗൗരവത്തിൽ.. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ കൂടി ഞാൻ ഓരോന്നും കേട്ടുകൊണ്ടിരുന്നു.. വഴിയിൽ പൊട്ടിക്കിടന്ന് പാലം കടക്കാൻ ആശങ്കയോടെ നിന്ന എനിക്ക് നേരെ ഒരു ചിരിയോടുകൂടി കൈകൾ നീട്ടി..
ഞാൻ ആ കൈകൾ പിടിച്ചുകൊണ്ട് പാലം കടന്നു.. ചേച്ചിയെ കണ്ടപ്പോൾ എനിക്ക് എൻറെ അമ്മയെയാണ് ഓർമ്മ വന്നത് എന്ന് ഞാൻ പറഞ്ഞതും അവർ എന്നെ ഒന്ന് നോക്കി.. അവരുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.. അത് എനിക്ക് തോന്നിയത് ആകുമോ.. പാലം കടന്ന് കുറച്ചു നടന്നതും വിശാലമായ ഒരു മുറ്റം നിറഞ്ഞ വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു അതാണ് മോൻ പറഞ്ഞ വീട്.. ചേച്ചിയുടെ വീട് എവിടെയാണ് ഞാൻ ചോദിച്ചതും അവർ തിരുത്തി.. ചേച്ചി അല്ല രാധമ്മ.. അങ്ങനെ പറഞ്ഞാൽ മാത്രമേ നാട്ടിൽ എന്നെ അറിയു.. എൻറെ വീട് ആ പ്ലാവിന്റെ അടുത്താണ്.. കുറച്ച് അകലെ ആയി കാണുന്ന ഒരു ഓട് ഇട്ട വീട് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പറഞ്ഞു.. ശരി രാധമ്മ നമുക്ക് പിന്നെ കാണാം.. ഞാൻ അവരുടെ യാത്ര പറഞ്ഞു.. അവർ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നടന്നു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….