ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞ ഒരു വീഡിയോയിൽ വാദ സംബന്ധമായ അസുഖമുള്ള ആളുകൾ കഴിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.. അത് കണ്ടിട്ട് പല ആളുകൾക്കും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.. അതിൽ ചിലർ ചോദിച്ചത് അവർക്ക് ജോയിൻറ് പെയിൻ ഉണ്ട് അതുപോലെതന്നെ കൈമുട്ടുകളിൽ വേദന ഉണ്ട്.. അതുപോലെ കാലുകളിൽ വേദനയുണ്ട് ഇതെല്ലാം തന്നെ ആമവാതം ആണോ അല്ലെങ്കിൽ സന്ധിവാതം ആണോ എന്നൊക്കെ ചോദിച്ചിട്ട് പല ആളുകളും വിളിച്ചിരുന്നു..
അപ്പോൾ ആമവാതം അഥവാ റൊമാറ്റോയിഡ് ആർത്രൈറ്റിസ് നമുക്കെല്ലാവർക്കും അറിയാം വളരെ വേദന ഉണ്ടാക്കുന്ന ഒരു അസുഖമാണ്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ ജോയിന്റുകൾക്ക് വേദനയോ അല്ലെങ്കിൽ വീക്കം ഒക്കെ വരുമ്പോൾ നമുക്ക് ടെൻഷനാണ് കാരണം ഇത് ആമവാതം ആണോ അല്ലെങ്കിൽ സന്ധിവാതം ആണോ എന്ന് ഒക്കെ.. അപ്പോൾ ആമവാതം ഉള്ള ആളുകളിൽ മുൻകൂട്ടി തന്നെ കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. നമുക്കറിയാം ഈ വാത രോഗങ്ങളിൽ ഏറ്റവും വില്ലൻ എന്ന് പറയുന്നത് ആമവാതം ആണ്.. പലതരത്തിലുള്ള വാത സംബന്ധമായ രോഗങ്ങൾ ഉണ്ട്.. കൂടുതൽ ജോയിൻറ് പെയിനുകളും മറ്റും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് ആമവാതത്തിനാണ്..
നമ്മൾ കറക്റ്റ് ടൈമില് ചികിത്സ എടുക്കാതെ അല്ലെങ്കിൽ അത് ആമവാതം ആണ് എന്ന് അറിയാതെ യാതൊരു ചികിത്സയും എടുക്കാതെ ഇരുന്നു കഴിഞ്ഞാൽ നമ്മൾ ആമയെ പോലെ ആകും അല്ലെങ്കിൽ കിടപ്പിലാകും എന്നാണ് ഉദ്ദേശിക്കുന്നത്.. ഈ ആമവാതം ഉള്ളവർക്ക് ആഴ്ചയിൽ അല്ലെങ്കിൽ മാസങ്ങൾ എടുത്ത് ആയിരിക്കും ലക്ഷണങ്ങൾ കാണിക്കുക.. പല ആളുകളിലും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഉണ്ടാവുക.. അതുപോലെതന്നെ ഓരോ ദിവസങ്ങൾ കഴിയുന്തോറും വ്യത്യസ്തമായ ലക്ഷണങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്.. നമ്മുടെ ശരീരത്തിൽ ഈ ആമവാതം ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കാറുണ്ട്.. അവ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.. ഒന്നാമത് ആയിട്ട് കാണുന്നത് തളർച്ചയാണ്.. വാതരോഗങ്ങൾ വരുന്നതിനു മുൻപ് തന്നെ ഉണ്ടാകുന്ന ഒരു പ്രധാന ലക്ഷണം തളർച്ച തന്നെയാണ്.. അത് ചിലപ്പോൾ ദിവസവും ഇടയ്ക്കിടെ വന്നു പോകാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….