മൂന്നാം പിറ എന്നാൽ എന്താണ്.. അത് കാണുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്ന മഹാഭാഗ്യങ്ങൾ എന്തെല്ലാം..

ഒരുപാട് പ്രത്യേകത നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് എന്ന് പറയുന്നത്.. ദിവസം എന്നതിനേക്കാൾ രാത്രി എന്നു പറയുന്നതായിരിക്കും ഏറ്റവും ഉചിതം.. ഇത് ഒരു ഓർമ്മപ്പെടുത്തൽ വീഡിയോ ആണ്.. ഇന്നത്തെ ദിവസത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് ഇന്നാണ് മൂന്നാം പിറ ദർശന ദിവസം എന്ന് പറയുന്നത്.. മൂന്നാം പിറ എന്നതിനെപ്പറ്റി വളരെ വ്യക്തമായ ഒരു വീഡിയോ ഇതിനു മുൻപ് ചെയ്തിരുന്നു.. മൂന്നാം പിറ ദർശനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കറുത്തവാവ് കഴിഞ്ഞു വരുന്ന മൂന്നാമത്തെ ദിവസം ചന്ദ്രനെ കാണുന്നതിനെയാണ് കണ്ട് പ്രാർത്ഥിക്കുന്നതിനെയാണ് മൂന്നാം പിറ ദിവസം എന്നു പറയുന്നത്.. ഈ ദിവസത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് പറഞ്ഞാൽ നമ്മുടെ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് നമ്മുടെ വീട്ടിനു മുകളിൽ ഉദിച്ച ഉയരുന്ന ആ ഒരു പിറ നമുക്ക് കാണാൻ കഴിഞ്ഞാൽ നമ്മൾ മഹാദേവൻ പരമേശ്വരൻ സർവ്വശക്തന് കാണുന്നതിന് തുല്യമായിട്ട് ആണ് കണക്കാക്കുന്നത്.. മൂന്നാം പിറ ആണ് ഭഗവാൻ ചന്ദ്രക്കല ആയിട്ട് തലയിൽ അണിഞ്ഞിരിക്കുന്നത്..

ഭഗവാന്റെ ചിത്രങ്ങളിൽ തലയിൽ കാണുന്ന ആ ഒരു ചന്ദ്രക്കല അല്ലെങ്കിൽ ആ ഒരു പിറ എന്ന് പറയുന്നത് അത് മൂന്നാം പിറ ആണ്.. അപ്പോൾ മൂന്നാം പിറ കാണുന്നത് ഭഗവാനെ കാണുന്നതിന് അല്ലെങ്കിൽ ഭഗവാൻ ദർശനം നൽകുന്നതിന് തുല്യമായിട്ടാണ് പറയപ്പെടുന്നത്.. ഇത് എല്ലാവർക്കും ഒന്നും കാണാൻ കഴിയില്ല.. ഇത് നമ്മൾ എത്രയൊക്കെ ആഗ്രഹിച്ച അല്ലെങ്കിൽ എത്രയൊക്കെ വേണം എന്ന് കരുതി മൂന്നാം പിറ കാണാനായി ഒരുങ്ങി ഇരുന്നാലും ഭഗവാൻ നമുക്കത് കാണിച്ച് തരണം എന്ന് വിചാരിച്ചാൽ മാത്രമേ നമുക്ക് അത് കാണാൻ കഴിയുകയുള്ളൂ..

അതുകൊണ്ട് നമ്മൾ ഇനി എത്ര ശ്രമിച്ചാലും കൃത്യമായി നമുക്ക് ആകാശം കാണാൻ കഴിയുമെങ്കിൽ പോലും മൂന്നാം പിറ ദർശനം കാണണം എന്നുണ്ടെങ്കിൽ അതിന് ഒരു സമയമുണ്ട് അത് ഭഗവാൻ നിശ്ചയിച്ചിരിക്കണം.. അതുകൊണ്ട് നമ്മുടെ ശ്രമം നടത്താം എന്നുള്ളത് മാത്രമാണ് ഏറ്റവും വലിയ കാര്യം.. അത്തരത്തിൽ ഒരു ദർശനം ലഭിക്കുകയാണെങ്കിൽ അത് മഹാ പുണ്യമാണ്.. അത് കണ്ടാൽ ഭഗവാൻ നമ്മളെ കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു.. ഭഗവാൻ അത്തരത്തിൽ നമ്മളെ കാണാൻ അനുവദിച്ചു കഴിഞ്ഞാൽ മൂന്നാം പിറ അനുഗ്രഹം കണ്ടുകഴിഞ്ഞാൽ രണ്ട് കൈകളും കൂപ്പിയും നമ്മുടെ മനസ്സിലുള്ള എന്ത് ആഗ്രഹങ്ങളും ഉണ്ടെങ്കിലും ഭഗവാനോട് പ്രാർത്ഥിക്കാം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *