നെറ്റിയിലേക്ക് വച്ച കൈ അവൾ അതിലും വേഗത്തിൽ വലിച്ചെടുത്തു.. തുണി നനച്ച് നെറ്റിയിൽ വയ്ക്കുമ്പോഴും അയാൾ നന്നായിട്ട് വെറുക്കുന്നുണ്ടായിരുന്നു.. മൂന്ന് ദിവസങ്ങൾ കൊണ്ട് അയാൾ പകുതിയായെന്നു വേണം പറയാൻ.. കണ്ണുകൾക്ക് താഴെ മുഴുവനും കറുപ്പ് പടർന്നിരിക്കുന്നു.. മുഖത്തെ താടി രോമങ്ങൾ വല്ലാതെ നരച്ച പോലെ.. പൊടിയരി കഞ്ഞിയുമായി അവൾ വീണ്ടും കിടക്കയിൽ വന്നിരുന്നതും ക്ഷീണിച്ച സ്വരത്തിൽ അയാൾ പതിയെ പറഞ്ഞു.. വേണ്ട മോളെ ഇപ്പോൾ ഒന്നും ചെല്ലില്ല.. കണ്ണുകൾ കൊണ്ട് അവൾ അയാളെ ദേഷ്യത്തോടെ നോക്കിയശേഷം കൈകൾ കൊണ്ട് എന്തൊക്കെയോ ആഗ്യം കാണിച്ചു.. ഇപ്രാവശ്യം തോൽവി സമ്മതിച്ചെന്ന പോലെ അയാള് വായ പതിയെ തുറന്നു.. അല്ലെങ്കിലും അച്ഛനും മകൾക്കും സംസാരിക്കാൻ ഒരു ഭാഷയുടെ ആവശ്യമില്ലായിരുന്നു.. പ്രസവത്തോടെ ഭാര്യ മരിച്ചു.. കുഞ്ഞാണെങ്കിൽ ഉമയും.. ഇതെല്ലാം കുഞ്ഞിന്റെ ജാതക ദോഷം ആണ് എന്ന് പറഞ്ഞവരെ എല്ലാം അയാൾ ആട്ടി ഇറക്കി.. പിന്നെ ആരും അവളെ അമ്മയെ കൊന്നവളെന്നും പൊട്ടി എന്നും വിളിച്ച് കളിയാക്കാൻ മുതിർന്നില്ല..
മൂന്നാമത്തെ സ്പൂൺ കഞ്ഞി അകത്ത് ചെന്നതും അയാൾ മതിയായ പോലെ തല രണ്ടു വശത്തേക്കും വെട്ടിച്ചു.. ഡോക്ടറെ എഴുതിക്കൊടുത്ത മരുന്നു കഴിപ്പിച്ച് വൃത്തിയായി വായും മുഖവും തുടച്ച് കൊടുത്തിട്ടാണ് അവൾ എഴുന്നേറ്റ് പോയത്.. മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു പനി തുടങ്ങിയിട്ട്.. പേടിക്കാൻ ഒന്നുമില്ല ഇതൊരു സാധാ പനിയാണ്.. ഈ മരുന്ന് കഴിച്ചാൽ മതിയെന്ന് പറഞ്ഞ് അന്നാണ് അവൾക്കും ശ്വാസം നേരെ വീണത്.. പടർന്നു പിടിക്കുന്ന കൊറോണയെ പറ്റി അവളും അറിഞ്ഞിരുന്നു.. പാടത്തിനടുത്താണ് അവരുടെ കൊച്ചു വീട്.. ഏറി പോയാൽ നാലോ അഞ്ചോ വീട് കാണാം..
ബാക്കി മുഴുവൻ കണ്ണെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന പാടങ്ങളാണ്.. മുഴുവൻ മനക്കൽക്കാരുടെ ആണ്.. ഇപ്പോൾ പുറത്തുനിന്ന് വന്ന ഏതോ മാപ്പിളക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നു.. പണ്ടേ അവരുടെ തൊടിയിലെ പണിക്കാരൻ ആയിരുന്നു അച്ഛനും അച്ഛൻറെ അച്ഛനും ഒക്കെ.. അങ്ങനെയാണ് പാടത്തിന്റെ നടുക്ക് ഇങ്ങനെ ഒരു സ്ഥലം തരപ്പെട്ടത്.. മാപ്പിള വന്നതും അച്ഛനെ പോലെ പലരുടെയും പണി പോയി.. പണിക്കാർ ഒക്കെ മടിയന്മാരെ ആണത്രേ.. കൂലി കൊടുക്കുന്നത് അയാൾക്ക് നഷ്ടക്കച്ചവടം ആണെന്ന്.. അങ്ങനെ കൊയ്യാനും നടാനും അയാൾ വലിയ വലിയ മെഷീൻ കൊണ്ടുവന്നു.. അത് ഓടിക്കാൻ വേണ്ടി മൂന്നാല് തമിഴന്മാരും.. കഴിഞ്ഞദിവസം കൊയ്ത്തിനു വന്നപ്പോൾ ഏകദേശം ആറ് ദിവസത്തോളം അവർ ഇവിടെ ഉണ്ടായിരുന്നു.. ഇവരുടെ വേലിയോട് ചേർന്നായിരുന്നു അവരുടെ ഷെഡും.. രാത്രി ആയാൽ തുടങ്ങും പാട്ടും ബഹളവും.. നിലത്തിറങ്ങി വെട്ടിയ ഒരു ഇടിവാൾ ആണ് അവളെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…