ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോഴത്തെ ലോക്ക് ഡൗൺ കാലഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് വൈറ്റമിൻ ഡി കുറവ് ആണ്.. ക്ലിനിക്കിലേക്ക് പരിശോധനയ്ക്കായി വരുന്ന ഒരു 80% കുട്ടികളിലും വൈറ്റമിൻ ഡി ഇല്ല.. പഠനങ്ങൾ കാണിക്കുന്നത് വൈറ്റമിൻ ഡി ഇല്ലെങ്കിൽ നമ്മുടെ പ്രതിരോധശക്തി ഭയങ്കരമായി കുറഞ്ഞിരിക്കും.. നമ്മുടെ ആരോഗ്യപരമായ വളർച്ചയെ അത് കാര്യമായി ബാധിക്കും.. അതുമൂലം നമുക്ക് ഡിപ്രഷൻ വരെ വരാമെന്നാണ് പറയുന്നത്.. അപ്പോൾ നമ്മുടെ ഈ വൈറ്റമിൻ ഡി എന്നു പറയുന്നത് ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന സാധനം അല്ല.. അത് സൺ ലൈറ്റ് വൈറ്റമിനാണ്.. അതൊരു വൈറ്റമിൻ ആയിട്ട് കണക്കാക്കണ്ട അതൊരു ഹോർമോൺ ആയിട്ട് നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു എലമെന്റ് ആണ് വൈറ്റമിൻ ഡി എന്ന് പറയുന്നത്..
അപ്പോൾ നമ്മൾ മിനിമം ഒരു ദിവസം അരമണിക്കൂർ വെയില് എങ്കിലും കൊള്ളുകയാണെങ്കിൽ അത് വളരെ ഗുണകരമാണ്.. പലരും പേടിച്ച് വെയിൽ കൊള്ളാതിരിക്കുകയാണ്.. അതുപോലെ ബ്രൗൺ നിറത്തിലുള്ള സ്കിൻ ഉള്ള ആളുകൾ കൂടുതൽ വെയിൽ കൊണ്ടാൽ മാത്രമേ നമുക്ക് വൈറ്റമിൻ ഡി ലഭിക്കുകയുള്ളൂ.. അപ്പോൾ പലരും ചോദിക്കാറുണ്ട് സൂര്യപ്രകാശം വളരെ കുറഞ്ഞ ലഭിക്കുന്ന രാജ്യങ്ങൾ ഉണ്ടല്ലോ.. പക്ഷേ അവർക്കൊന്നും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലല്ലോ എന്ന് ചോദിക്കാറുണ്ട്.. പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം അവരുടെ ഭക്ഷണരീതികൾ നമ്മളെക്കാൾ വ്യത്യസ്തമാണ്..
അവർ കൂടുതൽ ഫിഷ് അതുപോലെ ഫിഷ് ഓയിൽ അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കാറുള്ളത്.. അതുപോലെതന്നെ വൈറ്റ് സ്കിന്നാണ്.. അതുപോലെതന്നെ ബീച്ചിൽ പോയി വളരെ കുറഞ്ഞ ഡ്രസ്സ് ഇട്ട് സൺലൈറ്റ് കൊള്ളുന്ന ആളുകളാണ്.. പക്ഷേ നമ്മൾ അങ്ങനെയല്ല കൂടുതൽ ഡ്രസ്സുകൾ ധരിച്ച് വെയിൽ കൊള്ളാതിരിക്കാൻ കുടപിടിച്ച് നടക്കുന്ന ആളുകളാണ്.. നമ്മുടെ നാട്ടിൽ സൂര്യപ്രകാശത്തിന് ഒട്ടും കുറവില്ല പക്ഷേ നമ്മൾ ആരാണ് വെയിൽ കൊള്ളുന്നത്.. വിറ്റാമിൻ നമുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ രാവിലെ 11 മണി മുതൽ ഉള്ള വെയിൽ കൊള്ളാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….