ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ പാചകത്തിനായി ഉപയോഗിക്കുന്ന വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാമോ എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. പലരും എന്നോട് കാണുമ്പോൾ ചോദിക്കുന്ന ഒരു സംശയമാണ് ഈ പാചകം എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാമോ എന്നുള്ളത് അതുപോലെ ഇത് വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോൾ കാൻസർ വരുമോ എന്നുള്ളത്.. അല്ലെങ്കിൽ ഏത് ഉപയോഗിക്കേണ്ടത്.. ഏത് എണ്ണയാണ് നല്ലത്.. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ആദ്യമായി നമ്മൾ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് ഒന്നു മനസ്സിലാക്കാം.. വിവിധ ട്രൈഗ്ലിസറൈഡുകളുടെ ഒരു കൂട്ടമാണ് നമ്മൾ ഈ എണ്ണ എന്ന് വിളിക്കുന്ന ഈ പദാർത്ഥം..
ഏത് എണ്ണ എടുത്താലും ഏകദേശം 96% ട്രൈഗ്ലിസറൈഡ് ആണ് അടങ്ങിയിട്ടുള്ള.. ബാക്കി നാല് ശതമാനം ഏത് സോഴ്സിൽ നിന്നാണ് എണ്ണ വരുന്നത് എന്നതിനനുസരിച്ച് ആയിരിക്കും അത്.. അതിൽ ആൻറി ഓക്സിഡന്റ്സ് ഒക്കെ ഉണ്ടാവും.. ഇനി നമ്മൾ ഉപയോഗിക്കുന്ന എണ്ണകളിലെ ട്രൈ ഗ്ലിസറൈഡ് എടുത്താലും അവ മൂന്ന് വിഭാഗങ്ങളായിട്ടാണ് അതിലുള്ളത്.. അത് നമ്മൾ കമ്പ്ലീറ്റ്ലി സാച്ചുറേറ്റഡ് ട്രൈഗ്ലിസറൈഡ് ഉണ്ടാകും.. അല്ലെങ്കിൽ മോണോ അൺസാച്ചുറേറ്റഡ് ഉണ്ടാവാം.. അതുമല്ലെങ്കിൽ പോളി അൺസാച്ചുറേറ്റഡ് ഉണ്ടാവാം.. ഈ മൂന്ന് വിഭാഗങ്ങളെക്കുറിച്ച് ഒരു ഐഡിയ തന്നു എന്നേയുള്ളൂ അതിലേക്ക് കൂടുതൽ കടക്കുന്നില്ല.. ഈ മൂന്ന് വിഭാഗത്തിലുള്ള ട്രൈഗ്ലിസറൈഡിന്റെ ഒരു കൂട്ടമാണ് നമ്മുടെ ഈ എണ്ണ എന്ന് മാത്രം മനസ്സിലാക്കുക..
ഇതിൽ ഈ ട്രൈഗ്ലിസറൈഡിന്റെ വേരിയേഷൻസ് എത്ര പെർസെന്റജ് ആണ് സാച്ചുറേറ്റഡ് ഉള്ളത്.. അതുപോലെ എത്ര പെർസെന്റജ് അൺസാച്ചുറേറ്റഡ് ഉള്ളത്.. എത്ര പെർസെന്റജ് പോളി അൺസാച്ചുറേറ്റഡ് ഉള്ളത് എന്നതിന് എല്ലാം അനുസരിച്ചാണ് ഏത് എണ്ണയാണ് ആരോഗ്യകരം അല്ലെങ്കിൽ ഏത് എണ്ണയാണ് ചൂട് കുറഞ്ഞ പാചകങ്ങൾക്കും ഉപയോഗിക്കേണ്ടത് എന്നുള്ള കാര്യങ്ങൾ.. ഇനി നമുക്ക് ഒരുതവണ ഉപയോഗിച്ച് പാചക എണ്ണ വീണ്ടും വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…