ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായിട്ടും അസ്വസ്ഥതകൾ കുറെ അനുഭവിച്ചിട്ടും പൊതുവേ സ്ത്രീകൾ പുറത്തു പറയാൻ മടിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ലൂക്കോറിയ അല്ലെങ്കിൽ വെള്ളപോക്ക് എന്ന് പറയുന്നത്.. ചിലരെല്ലാം ഇതിനെ അസ്ഥിയുരുക്കം അല്ലെങ്കിൽ എല്ലുരുക്കം എന്നൊക്കെ പറയാറുണ്ട്.. എല്ലുകൾ ഉരുക്കി അല്ലെങ്കിൽ അസ്ഥികൾ ഉരുകി നമ്മുടെ യോനിയിലൂടെ വെള്ളശ്രവമായി വരുന്നു എന്നുള്ളതാണ് തെറ്റിദ്ധാരണയുടെ പേരിലാണ് ഇത്തരത്തിൽ പറയുന്നത്.. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത് ഒരിക്കലും നമ്മുടെ അവസ്ഥകൾ ഉരുകി വരുന്ന ഒരു കാര്യമല്ല.. അപ്പോൾ എന്താണ് വെള്ളപോക്ക് എന്ന് പറയുന്നത്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. ഇതിന് എന്തെല്ലാം പരിഹാരം മാർഗങ്ങളുണ്ട്.. നമ്മുടെ ഭക്ഷണകാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം..
തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നീ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. ആദ്യമായി സ്ത്രീകൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങൾ ആയിട്ടുള്ള യോനി അഥവാ വജൈന.. സർവിക്സ്സ് അഥവാ യൂട്രസ് ഗർഭപാത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും സ്വാഭാവികമായി വരുന്ന ഒരു വെള്ള ശ്രവമാണ് ലൂക്കോറിയ എന്ന് പറയുന്നത്.. ഇത് ചെറിയ പെൺകുട്ടികൾ മുതൽ പ്രായമായ ആളുകൾ വരെ സ്വാഭാവികമായി ഇത്തരം അവസ്ഥകൾ കാണാറുണ്ട്.. കൂടുതലായി സ്ത്രീകളുടെ പ്രത്യുൽപാദന കാലയളവ് അതായത് ആർത്തവ ആരംഭം മുതൽ ആർത്തവം വിരാമം വരെയാണ്..
ഈയൊരു സമയങ്ങളിൽ പൊതുവേ ഓവുലേഷൻ സമയത്ത് മാസമുറ തുടങ്ങുന്ന രണ്ട് ദിവസം മുന്നേ അല്ലെങ്കിൽ മാസം മുറ അവസാനിച്ച രണ്ടുദിവസം വരെയൊക്കെ നമ്മുടെ മുട്ടയുടെ വെള്ള പോലെ വരുന്ന ഒരു സ്രവം ആണ് ഇത്.. ഇതിനൊരിക്കലും ഒരു ചികിത്സയുടെ ആവശ്യമുണ്ടാകാറില്ല.. എന്നാൽ ഈ വെള്ള നിറത്തിലുള്ള ശ്രവത്തിന് എന്തെങ്കിലും നിറവ്യത്യാസങ്ങൾ കാണുകയാണെങ്കിൽ അതായത് വെള്ള എന്നുള്ളതിൽ നിന്നും അത് മഞ്ഞ അല്ലെങ്കിൽ പച്ച.. ചാരനിറം അല്ലെങ്കിൽ കാപ്പി നിറങ്ങളിലൊക്കെ നിറവ്യത്യാസം വരുകയും ഇതിൻറെ കൂടെ തന്നെ അസഹ്യമായ ചൊറിച്ചിലും ദുർഗന്ധവും അനുഭവപ്പെടുകയാണെങ്കിൽ അതുപോലെ ആ ഭാഗങ്ങളിൽ പുകച്ചിൽ അതുപോലെ മറ്റ് അസ്വസ്ഥതകൾ വരികയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…