സ്വന്തം മകനെ മനസ്സിലാക്കാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് ശപിക്കുകയും അവഗണിക്കുകയും ചെയ്ത അമ്മയുടെ പിന്നീടുള്ള അവസ്ഥ കണ്ടോ..

നീ പുഴുത്ത് ചാകും നോക്കിക്കോ.. നിന്നെ പെറ്റ ഉമ്മയാണ് പറയുന്നത്.. കണ്ണിൽ നിന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീർ തട്ടം കൊണ്ട് തുടച്ചു മാറ്റി ഉമ്മ ശാനി നേ നോക്കി ശാപത്തിന്റെ അമ്പുകൾ വർഷിച്ചു.. തൻറെ ഭാര്യയെയും അതുപോലെ പിഞ്ചു പൈതങ്ങളായ കൊച്ചു കുഞ്ഞുങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് നിസ്സഹായനായ ഷാൻ ഉമ്മയെ നോക്കി.. ഇങ്ങനെ ശപിക്കാൻ ഞാൻ എന്ത് തെറ്റാണ് ഉമ്മ ഞാൻ ചെയ്തത്.. പെൺകോന്തനായ നീ ഒരുപാട് ചിലക്കണ്ട.. നിന്നെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്.. ഒന്ന് നിർത്തിയിട്ട് ഉമ്മ ഷാനിന്റെ ഭാര്യ ഷാഹിനയെ നോക്കി ഞാൻ മരിക്കാൻ കിടക്കുമ്പോൾ പോലും ഒരിറ്റു വെള്ളം നിന്റെയും ഇവളുടെയും കൈകൾ കൊണ്ട് എനിക്ക് തരരുത്.. അതെനിക്ക് സഹിക്കില്ല.. ഉമ്മയുടെ ശബ്ദം പൊങ്ങിയപ്പോൾ കുഞ്ഞുങ്ങൾ കരയാൻ തുടങ്ങി.. ഷാൻ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു.. മക്കൾ കരയണ്ട ഉമ്മ നമ്മളെ പറ്റിക്കുകയാണ്..

നിങ്ങൾ പോയി കളിച്ചോളൂ.. ഷാഹിന നിറകണ്ണുകളോടുകൂടി മക്കളെയും കൂട്ടി റൂമിലേക്ക് പോയി.. ഷാൻ ഉമ്മയെ നോക്കി എന്തോ പറയാൻ ശ്രമിച്ചതും അത് കേൾക്കാൻ കൂട്ടാക്കാതെ ഉമ്മ അടുക്കളയിലേക്ക് പോയി.. അതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരുന്ന പെങ്ങളെയും അളിയനെയും നോക്കി സങ്കടങ്ങൾ ഉള്ളിലൊതുക്കി റൂമിലേക്ക് നടന്നു.. അപ്പോൾ പെങ്ങൾ അടക്കം പറയുന്നത് ഷാനിന്റെ ചെവിയിൽ പതിഞ്ഞു.. ഇത്രയൊക്കെ കേട്ടിട്ടും ഒരു ഉളുപ്പുമില്ലാതെ ഭാര്യയുടെ പിന്നാലെ പോകുന്നത് കണ്ടില്ലേ പെൺകോന്തൻ.. ഷാൻ അത് കേട്ടതും ഒന്ന് തിരിഞ്ഞുനോക്കി.. ആ തമാശ എല്ലാവർക്കും നന്നായി രസിച്ചിട്ടുണ്ടായിരുന്നു എന്ന് മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി കണ്ടപ്പോൾ മനസ്സിലായി.. അന്ന് ഷാൻ ഒരു തീരുമാനമെടുത്തു ഈ വീട്ടിൽ നിന്ന് മാറണമെന്ന്.. ഷാനിന്റെ വീടിൻറെ പണി നടക്കുന്നുണ്ട്.. പാതി മാത്രമേ ആയിട്ടുള്ളൂ.. തേക്കാൻ ഇനിയും ബാക്കിയുണ്ട്..

വീടിൻറെ പണി വേഗം തീർത്തിട്ട് താമസം വേഗം അവിടേക്ക് മാറാൻ ഷാൻ തീരുമാനിച്ചു.. ഈ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ആരും തടഞ്ഞില്ല.. അങ്ങനെ വീടിൻറെ തേപ്പ് പണി വേഗം കഴിച്ചു ഷാൻ ഭാര്യയും കുഞ്ഞുങ്ങളെയും കൂട്ടി താമസം അങ്ങോട്ടേക്ക് മാറ്റി.. കല്യാണം കഴിക്കുന്നത് വരെ ഷാൻ ആയിരുന്നു വീട്ടിലെ പുന്നാര മകൻ.. എല്ലാവർക്കും വളരെയധികം പ്രിയപ്പെട്ടവൻ ആയിരുന്നു അവൻ.. ഷാൻ എന്നുപറഞ്ഞാൽ ഉമ്മയ്ക്ക് വളരെ ജീവനായിരുന്നു.. വീട്ടുകാർ തന്നെ കണ്ടുപിടിച്ച ഒരു പെൺകുട്ടിയെ അവൻ വിവാഹം ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *