വീടിൻറെ പ്രധാന വാതിലിനു നേരെ വരാൻ പാടില്ലാത്ത ചെടികളും മരങ്ങളും.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

നമ്മുടെ വീടിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് നമ്മുടെ വീടിൻറെ പ്രധാന വാതിൽ എന്നുപറയുന്നത്.. വീട്ടിലേക്കുള്ള എല്ലാ ഊർജ്ജങ്ങളുടെയും വരവ് അല്ലെങ്കിൽ കടന്നുകയറ്റം എല്ലാം നല്ല ഊർജ്ജങ്ങളും വീട്ടിലേക്ക് വന്നു കയറേണ്ടത് എന്ന് പറയുന്നത് നമ്മുടെ വീടിൻറെ പ്രധാന വാതിലിൽ കൂടെ തന്നെയാണ്.. അതുകൊണ്ടുതന്നെ നമ്മുടെ വീടിൻറെ പ്രധാന വാതിൽ ഏറ്റവും പവിത്രമായി നമ്മൾ സൂക്ഷിക്കണം എന്നുള്ളതാണ് നമ്മുടെ വാസ്തുശാസ്ത്രത്തിൽ അതുപോലെ തന്നെയാണ് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിലും എല്ലാം തന്നെ പറയുന്നത് എന്ന് പറയുന്നത്.. അതായത് നമ്മുടെ വീട്ടിൽ ഒരു ദേവിയുടെ അല്ലെങ്കിൽ ദേവൻറെ ഒരു ചിത്രം അല്ലെങ്കിൽ ഒരു വിഗ്രഹം നമ്മൾ എത്രത്തോളം പവിത്രമായിട്ടാണ് നമ്മൾ അതിനെ വൃത്തിയാക്കി എല്ലാ രീതിയിലും അതിനെ ഒരു പരിശുദ്ധിയോട് കൂടി സൂക്ഷിക്കുന്നത് അതേ പരിശുദ്ധിയോടെ തന്നെ അല്ലെങ്കിൽ പവിത്രതയോടെ കൂടി തന്നെ വേണം ആ വീടിന്റെ പ്രധാന വാതിൽ കൂടെ സൂക്ഷിക്കാൻ എന്നു പറയുന്നത്..

കാരണം ആ വീട്ടിലേക്കുള്ള എല്ലാ ഊർജത്തെയും ആ വീട്ടിലേക്ക് ആവശ്യമായ എല്ലാ അനുകൂല തരംഗങ്ങളെയും ആകർഷിക്കുന്നത് ആ വാതിൽ ആണ്.. അതുപോലെതന്നെ വാതിലിന് അഭിമുഖമായി വരുന്ന കാര്യങ്ങൾ അതുപോലെതന്നെയാണ്.. അതായത് ആ വാതിലിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ നമ്മൾ കാണുന്ന കാഴ്ച അല്ലെങ്കിൽ ആ വാതിലിന് അഭിമുഖമായി വരുന്ന കാര്യങ്ങൾ അതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഏതൊക്കെ മരങ്ങളാണ് അല്ലെങ്കിൽ ഏതൊക്കെ ചെടികളാണ് വീടിന് അഭിമുഖമായി വന്നു കഴിഞ്ഞാൽ ഉത്തമമായി ഇല്ലാത്തത് അല്ലെങ്കിൽ ദോഷമായി ഉള്ളത്..

അങ്ങനെ നിങ്ങളുടെ വീടിനുമുന്നിൽ ഉണ്ടെങ്കിൽ ഈ വീഡിയോ കണ്ടതിനു ശേഷം അതെല്ലാം നീക്കം ചെയ്യാൻ അല്ലെങ്കിൽ അതെല്ലാം മാറ്റാൻ ഒക്കെ ആയിട്ടുള്ള ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.. അവയെല്ലാം അവിടെ നിന്ന് മാറ്റുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ദോഷങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറി കിട്ടുന്നതായിരിക്കും.. അപ്പോൾ ആദ്യം മനസ്സിലാക്കേണ്ട കാര്യം നമ്മുടെ വീടിൻറെ വാതിലിന് നേരെ വരുന്ന യാതൊരു കാരണവശാലും മുൾ ചെടികൾ വളരാൻ പാടില്ല എന്നുള്ളതാണ്.. മുള്ള് ഉള്ള ഒരു ചെടികളും നമ്മുടെ വീടിൻറെ പ്രധാന വാതിലിന് നേരെ ഉണ്ടാവരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *