എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ് അരവിന്ദന്റെ കൂട്ടുകാരൻ വിപിൻ ചന്ദ്രൻ എന്ന വിപിൻ ആ വിശേഷം പറയുന്നത്.. നീ അറിഞ്ഞോ പല്ലവിക്ക് വേറെ വിവാഹം ആലോചിക്കുന്നുണ്ട്.. ഇനി നിൻറെ തീരുമാനം എന്താണ്.. കാറിൽ സുഹൃത്തുക്കളായ അരവിന്ദും വിപിനും പിന്നെ ഡ്രൈവറും മാത്രമായിരുന്നു ഉണ്ടായിരുന്നത്.. ഈ യാത്രയിൽ ഒരുപക്ഷേ തന്റെ ഒപ്പം ഇരിക്കേണ്ടത് പല്ലവി ആയിരുന്നു.. രണ്ടുവർഷം കഴിഞ്ഞു നാട്ടിലേക്ക് വന്നിട്ട്.. അതും വിവാഹം കഴിഞ്ഞ ശേഷം ആദ്യമായിട്ട് നാട്ടിലേക്ക് വരുന്ന വരവ് ആണ്.. അവൾ ഞാൻ വരുന്നുണ്ട് എന്ന് അറിഞ്ഞിട്ടുണ്ടാകുമോ.. ഭാര്യയാണ് പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.. കല്യാണം കഴിഞ്ഞ് പുതു മോഡി മാറുന്നതിനു മുൻപേ തന്നെ വിദേശത്തേക്ക് പ്ലെയിൻ കയറി.. വിവാഹത്തിനു വേണ്ടിയാണ് അവധിയെടുത്ത് നാട്ടിലേക്ക് വന്നത്.. പല്ലവിക്ക് മുൻപ് ഒരുപാട് പെൺകുട്ടികളെ കാണാൻ പോയതും..
ഒരു പെൺകുട്ടിയെ പോലും ഇഷ്ടമാകാതെ വന്നതും അപ്പോൾ അവധി തീരുന്നതിനുമുമ്പ് തന്നെ ജോലിസ്ഥലത്തേക്ക് മടങ്ങി പോയാലോ എന്ന് വരെ ആലോചിച്ചു.. ആ ഒരു സമയത്താണ് എൻറെ ബന്ധത്തിലെ ഒരു ചിറ്റ അവരുടെ ബന്ധുവായ ഒരു കുട്ടിയെ കുറിച്ച് പറയുന്നത്.. ജോലിസ്ഥലത്തേക്ക് പോകുന്നതിനു മുമ്പ് ആ കുട്ടിയെ കൂടി ഒന്ന് കണ്ടിട്ട് പോകാം എന്ന് അവരാണ് എന്നെ നിർബന്ധിച്ചത്.. അങ്ങനെയാണ് ഞാൻ ആദ്യമായി പല്ലവിയെ കാണാൻ പോകുന്നത്.. അന്ന് ഞങ്ങൾ ഒരു മുന്നറിയിപ്പും കൂടാതെ അവരോട് ഒന്ന് വിളിച്ചു പോലും പറയാതെയാണ് അവരുടെ വീട്ടിലേക്ക് പോയത്.. അന്ന് അവൾ മാത്രമായിരുന്നു അവളുടെ വീട്ടിൽ ഉണ്ടായിരുന്നത്.. ഞങ്ങളെ എല്ലാവരെയും കണ്ടപ്പോൾ അവൾ ഒന്നും ഞെട്ടിയെങ്കിലും ഞങ്ങളെല്ലാം വീട്ടിലേക്ക് ക്ഷണിച്ചു ഇരുത്തി ഞങ്ങൾക്ക് വേണ്ട ചായ അതുപോലെ പലഹാരങ്ങൾ എല്ലാം അവൾ ഒറ്റയ്ക്ക് ഉണ്ടാക്കി തന്നു.. അപ്പോൾ തന്നെ എന്റെ മനസ്സ് പറഞ്ഞു ഇത് കൊള്ളാമെന്ന്..
ഒരു വീടിൻറെ എല്ലാം ചിട്ടവട്ടങ്ങളും അറിയുന്ന ഒരു പെൺകുട്ടി.. അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒരു മോളാണ് അവൾ.. എല്ലാവരും അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങിയത് വളരെ സന്തോഷത്തോടെ ആയിരുന്നു.. ഞാനും ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വെറുതെ ഒന്ന് വീട്ടിലേക്ക് തിരിഞ്ഞുനോക്കി അപ്പോൾ അവൾ വീട്ടിലെ ജനലുകൾക്കിടയിലൂടെ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. എൻറെ ലീവ് കഴിയുന്നതിനുമുമ്പ് തന്നെ പെട്ടെന്ന് കല്യാണം നടത്തണമെന്ന് വീട്ടുകാർ അവരോട് ആവശ്യപ്പെട്ടു.. ദിവസങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….