ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്… കഴിഞ്ഞ ഒരു പത്ത് വർഷക്കാലമായി നമ്മൾ വളരെ ഭീതിയോടെ നോക്കിക്കാണുന്ന ഒരു അവസ്ഥയാണ് ഈ കുഴഞ്ഞുവീണ് മരിക്കുക എന്നുള്ളത്.. ഒരുപക്ഷേ കോവിഡ് എന്ന അസുഖത്തിനുശേഷം ഇതിൻറെ അളവ് വളരെയധികം വർദ്ധിക്കുന്നതായി കാണുന്നുണ്ട്.. നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവാൻ പാട്ടുപാടി കൊണ്ടിരിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് വീണു മരിക്കുന്നത്.. അതുപോലെ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ മരിക്കുക.. അല്ലെങ്കിൽ ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വീണ് മരിക്കുക.. ഇത്തരത്തിലുള്ള പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ടാവാം.. അപ്പോൾ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നുള്ളത് വളരെ വ്യാകുലതയോടെ കൂടി നമ്മൾ എല്ലാവരും നോക്കിക്കാണുകയാണ്.. മിക്കവാറും ഒരു 40 വയസ്സ് കഴിഞ്ഞ ആളുകളെല്ലാം ക്ലിനിക്കിൽ വരുന്ന സമയത്ത് മിക്ക ആളുകളും ചോദിക്കുന്ന ഒരു ചോദ്യം എൻറെ അച്ഛൻ മരിച്ചത് കുഴഞ്ഞു വീണിട്ടാണ്..
ഗ്രാൻഡ് ഫാദർ മരിച്ചത് അറ്റാക്ക് വന്നിട്ടാണ് അതുകൊണ്ടുതന്നെ എനിക്ക് ഇത്തരത്തിൽ ഒരു അവസ്ഥ വരാനുള്ള സാധ്യത ഉണ്ടോ.. ഞാൻ എന്തൊക്കെയാണ് ഇത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ലെങ്കിൽ ചെയ്യേണ്ടത്.. അവർക്ക് യാതൊരു ദുശീലങ്ങളും ഉണ്ടായിരുന്നില്ല.. അതായത് അവർക്ക് പുകവലി ഉണ്ടായിരുന്നില്ല അതുപോലെതന്നെ മദ്യപാനം ശീലം ഉണ്ടായിരുന്നില്ല.. കൃത്യമായി ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിയായിരുന്നു എന്നിട്ടും അവർക്ക് ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ഞാൻ എന്താണ് ചെയ്യേണ്ടത്.. ഇതിനുള്ള ഒരേയൊരു മറുപടി എന്നുപറയുന്നത് ജീവിതശൈലി മാറ്റുക എന്നുള്ളത് തന്നെയാണ്.. നമ്മൾ പലപ്പോഴും വരുന്ന സംശയം ജനിതകപരമായി നമുക്ക് വരുന്ന പ്രശ്നങ്ങൾ ഇത്തരം പ്രശ്നങ്ങളെ നമുക്ക് മാറ്റാൻ കഴിയുമോ..
ഇത് വന്നു കഴിഞ്ഞാൽ തീർച്ചയായിട്ടും നമ്മുടെ രക്തത്തിലും അതുപോലെ ഡിഎൻഎയും കാണുമല്ലോ അതുകൊണ്ട് തന്നെ നമുക്ക് എന്തായാലും അസുഖം വരും എന്ന് പറയുന്ന ആളുകളുണ്ട്.. ചിലർ പറയാറുണ്ട് ഞാൻ എന്തൊക്കെ ഭക്ഷണങ്ങൾ നിയന്ത്രിച്ചിട്ടും കാര്യമില്ല എൻറെ കുടുംബത്തിലെ എല്ലാ ആളുകൾക്കും 40 അല്ലെങ്കിൽ 45 വയസ്സ് കഴിഞ്ഞാൽ അറ്റാക്ക് വരുന്നുണ്ട്.. അതുപോലെ 35 വയസ്സ് കഴിഞ്ഞതും പ്രമേഹരോഗം വരുന്ന ആളുകളാണ്.. അതുകൊണ്ടുതന്നെ എൻറെ കാര്യവും ഒരു തീരുമാനമാണ് എന്ന് പറയുന്ന ആളുകളുണ്ട്.. ഇതെല്ലാം തന്നെ ശുദ്ധ മണ്ടത്തരങ്ങൾ ആയി പരിഗണിക്കേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….