ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാം പ്രമേഹരോഗം ഉണ്ടെങ്കിൽ നമുക്ക് അഞ്ചുവർഷം കഴിഞ്ഞു അല്ലെങ്കിൽ 10 വർഷം കഴിഞ്ഞിട്ട് അതിൻറെ സങ്കീർണതകൾ അതായത് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.. അപ്പോൾ പ്രമേഹ രോഗികൾ ആരും ഷുഗർ കൂടി മരിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറില്ല.. വളരെ വിരളമാണ് പക്ഷേ കൂടുതലും പ്രമേഹ രോഗികളിൽ മരണം സംഭവിക്കുന്നത് ഹൃദ്രോഗങ്ങൾ കാരണമോ അല്ലെങ്കിൽ ഹൃദയാഘാതം അതുമല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ.. കിഡ്നി ഫെയിലിയർ എന്നെ പ്രശ്നങ്ങളിലൂടെയാണ്.. അപ്പോൾ നമ്മൾ കാര്യമായി മനസ്സിലാക്കേണ്ട ഒന്ന് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട്.. എല്ലാ പ്രമേഹ രോഗികൾക്കും ഈ പ്രശ്നങ്ങൾ വരുന്നില്ല..
എന്നാൽ വളരെ വലിയ പ്രൊപ്പോഷൻ ആൾക്കാരിൽ ഈ രോഗം കാണുന്നുണ്ട്.. പ്രമേഹ രോഗികളിൽ ഇത്തരം സങ്കീർണമായ ഒരു അവസ്ഥ ഡെവലപ്പ് ചെയ്യാൻ ആയിട്ടുള്ള അല്ലെങ്കിൽ ഇത്തരം സങ്കീർണതകൾ വരാൻ ആയിട്ടുള്ള സാഹചര്യങ്ങൾ കൂടുതലായി നിൽക്കുന്ന പ്രമേഹ രോഗികളെ നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും.. അതിനുവേണ്ടി എന്ത് ടെസ്റ്റ് ചെയ്താൽ നമുക്ക് മനസ്സിലാവും.. ഇത്തരം ടെസ്റ്റുകളെ കുറിച്ച് പറയുമ്പോൾ നമ്മൾ കൂടുതലും വിചാരിക്കുന്നത് ഇത്തരം രോഗങ്ങൾ കണ്ടുപിടിക്കുന്ന ടെസ്റ്റുകൾ ആണെങ്കിൽ അതിനെല്ലാം ഒരുപാട് വില ഉണ്ടാകും അല്ലെങ്കിൽ ആ ടെസ്റ്റുകൾ ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടാണ് എന്നൊക്കെ ആയിരിക്കും നമ്മൾ ചിന്തിക്കുന്നത്.. പക്ഷേ ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത് ഒരു വളരെ സിമ്പിൾ ആയ ടെസ്റ്റിനെ കുറിച്ചാണ്.. അനായാസമായി ആർക്കും ഇത് ചെയ്യാവുന്നതാണ്..
250 രൂപ അല്ലെങ്കിൽ 300 രൂപ ഉണ്ടെങ്കിൽ ഒരു ലാബിൽ പോയി ഈ ടെസ്റ്റ് നമുക്ക് ചെയ്യാവുന്നതാണ്.. അതിൽനിന്നും നമുക്ക് പ്രമേഹ രോഗികളിൽ കൂടുതൽ റിസ്ക് ഉള്ള രോഗികൾ ആരൊക്കെയാണ് എന്ന് മനസ്സിലാവുകയും അവർക്ക് വളരെ പെട്ടെന്ന് തന്നെ ചികിത്സ മാർഗ്ഗങ്ങൾ ഏർപ്പെടുത്തുകയും അല്ലെങ്കിൽ മരുന്നുകളുടെ ക്രമീകരണത്തിലെ വ്യത്യാസങ്ങളിലൂടെ ഈ പ്രശ്നങ്ങൾ തുടങ്ങുമ്പോൾ തന്നെ ചികിത്സിക്കാൻ ആയിട്ടുള്ള അറിവ് നമുക്ക് ലഭിക്കും അതാണ് ഈ വീഡിയോയിലൂടെ നമ്മൾ ഉദ്ദേശിക്കുന്ന ആദ്യത്തെ മെസ്സേജ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….