ഡിസ്കിന് തകരാറുകൾ സംഭവിക്കുമ്പോൾ മാത്രമാണോ നടുവേദന ഉണ്ടാവുന്നത്.. നടുവേദനയുടെ മറ്റ് പ്രധാനപ്പെട്ട കാരണങ്ങൾ എന്തെല്ലാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നടുവേദന എന്ന വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മുടെ സമൂഹത്തിൽ നടുവേദന ഉള്ള ഒരുപാട് ആളുകൾ ഉണ്ട്.. ഏകദേശം 60 മുതൽ 70% വരെയുള്ള ആളുകൾക്കാണ് നടുവേദന കാരണം ബുദ്ധിമുട്ടുന്നതായി കണക്കാക്കപ്പെടുന്നത്.. അപ്പോൾ നടുവേദന എത്രയും കോമൺ ഒരു അസുഖമായിട്ട് നമ്മുടെ സമൂഹത്തിൽ കാണപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പറഞ്ഞാൽ നമ്മൾ പണ്ട് ഇവലൂഷൻറെ ഭാഗമായിട്ട് നമ്മൾ നാലുകാലുകളിൽ നടന്നുകൊണ്ടിരുന്ന ആളുകളാണ്.. അപ്പോൾ ഇവലൂഷൻറെ ഭാഗമായിട്ട് അത് മാറി മാറി ഇന്നത്തെ അവസ്ഥയിലേക്ക് വന്നു.. എല്ലാവരും നിൽക്കുന്ന അവസ്ഥയിലേക്ക് വന്നു.. ഈ രണ്ട് അവസ്ഥയിലും ഒരുപാട് നേരം നിന്ന് പ്രവർത്തിക്കുന്ന രീതിയിലേക്ക് നമ്മുടെ സാഹചര്യങ്ങളും ജോലികളും എല്ലാം മാറി..

അപ്പോൾ നമ്മുടെ ശരീരം എന്തിനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടത് അതിനേക്കാൾ കൂടുതൽ ജോലിഭാരം നമ്മുടെ നടുവിനാണ് വരുന്നത് കാരണം നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് നമ്മുടെ നടുവിനാണ് വരുന്നത് അതിനാണ് അതിന്റെ ചുമതല.. അപ്പോൾ നടുവേദനയുടെ ചികിത്സാരീതികളെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ എല്ലാവരും സംസാരിക്കുന്നത് ഡിസ്കിനെ കുറിച്ച് മാത്രമാണ്.. ഡിസ്ക് മാത്രമാണ് നടുവേദന ഉണ്ടാക്കുന്നത് എന്ന ചോദ്യം ചോദിച്ചു കഴിഞ്ഞാൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും.. കാരണം ഡിസ്ക് മാത്രമല്ല രണ്ട് കശേരുകൾക്ക് ഇടയിലുള്ള കുഷ്യൻ എഫക്ട് നൽകുന്ന ഒരു ഓർഗൻ മാത്രമാണ് നമ്മുടെ ഡിസ്ക് എന്നു പറയുന്നത്.. അതുകൂടാതെ നമ്മുടെ രണ്ട് കശേരുകൾക്ക് ഇടയിലായി രണ്ട് സൈഡുകളിലായി ഫെയ്സിറ്റ് ജോയിൻറ് എന്നു പറയുന്ന രണ്ട് ജോയിന്റുകൾ കൂടിയുണ്ട്..

അതുമാത്രമാണോ അല്ല.. അതിനു ചുറ്റുപാടും മാംസപേശികൾ ഉണ്ട് അതിനെയെല്ലാം സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ലിഗമെന്റുകൾ ഉണ്ട്.. അപ്പോൾ നടുവേദന ഉണ്ടാകുന്ന ഒരാൾക്ക് ഈ പറഞ്ഞ സംഗതികളിൽ നിന്ന് എല്ലാം നടുവേദന ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്.. അതുകൂടാതെ തന്നെ രണ്ട് കശേരുക്കൾക്ക് ഇടയിലൂടെ ആണ് നമ്മുടെ നാഡീ ഞരമ്പുകൾ പുറത്തേക്ക് വരുന്നത്.. അപ്പോൾ ഈ ഡിസ്ക്കിന് അല്ലെങ്കിൽ ലിഗമെന്റുകൾക്കോ കശേരുകൾക്കും എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ തന്നെ നമുക്ക് ആ നാഡീ ഞരമ്പുകൾക്ക് ക്ഷതം സംഭവിക്കുകയും.. ലംബർ റാഡിക്കലോപതി ഉണ്ടാവാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *