പൂജ മലരുകളിൽ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് തുളസി എന്ന് പറയുന്നത്.. അതുകൊണ്ടുതന്നെയാണ് മറ്റേതൊരു പുഷ്പവും ആരാധനയ്ക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തത്.. പിന്നീട് നിർമ്മാല്യമായി മാറുന്നത്.. അതേസമയം തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഭഗവാന് ആരാധനയ്ക്ക് ഉപയോഗിക്കാവുന്നതാണ്.. വീണ്ടും വീണ്ടും കഴുകി ഭഗവാന് ആരാധനയ്ക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കും.. അത്രത്തോളം ഭഗവാന്റെ ഹൃദയത്തോട് ചേർന്നിട്ടുള്ള ഒരു ഇലയാണ് തുളസി എന്നു പറയുന്നത്.. തുളസിയെ ആദ്യമായി ആരാധിച്ചത് മഹാവിഷ്ണു ഭഗവാനാണ്.. തുടർന്ന് ലക്ഷ്മി ദേവിയും അതുപോലെ സരസ്വതി ദേവിയും ഗംഗാദേവിയും തുളസിയെ ആരാധിച്ചു എന്നാണ് നമ്മുടെ പുരാണങ്ങൾ പറയുന്നത്.. വൃശ്ചിക മാസത്തിലെ പൗർണമി നാളാണ് തുളസി ദേവിയുടെ ജന്മദിനം ആയിട്ട് കണക്കാക്കുന്നത്..
ഒരു തുളസി തണ്ട് ഭഗവാൻറെ കാഴ്ചവട്ടിൽ വച്ച് നമ്മൾ ഏതൊരു ആഗ്രഹം ആഗ്രഹിച്ചുകൊണ്ട് പറഞ്ഞാലും അത് നടക്കും എന്നുള്ളതാണ് വിശ്വാസം.. ഭഗവാനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രിയപ്പെട്ടതാണ് തുളസി എന്നു പറയുന്നത്.. അതുകൊണ്ടുതന്നെയാണ് നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ തുളസി എന്ന് പറയുന്നത് ഒരു വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവായിട്ട് കണക്കാക്കപ്പെടുന്നത്.. ഒരു വീട്ടിൽ തുളസി എന്നു പറയുന്നത് വളരെ നിർബന്ധമാണ്.. ഒരു വീടിൻറെ പ്രധാന വാതിലിന് നേരെ വരാൻ പാടുള്ള വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് ആണ് തുളസി എന്നു പറയുന്നത്..
ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ തുളസി വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.. പലപ്പോഴും ഇത്തരത്തിൽ നമ്മൾ പല തെറ്റുകളും ചെയ്യാറുണ്ട്.. ആ തെറ്റുകളെ കുറിച്ച് അറിഞ്ഞു വയ്ക്കുന്നത് വളരെ നല്ലതാണ്.. ചെറിയ ചെറിയ തെറ്റുകൾ വലിയ വലിയ ദോഷങ്ങളാണ് നമുക്ക് വരുത്തുന്നത്.. അപ്പോൾ അതൊക്കെ ഒന്ന് ഒഴിവാക്കാൻ ആയിട്ടും അതുപോലെ തുളസിച്ചെടിയെ ഏത് രീതിയിലാണ് ഏറ്റവും ഉത്തമമായി നമ്മൾ പരിചരിച്ച് പോരേണ്ടതും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…