ശകുന ശാസ്ത്രത്തിലും ഗരുഡപുരാണത്തിലും നമ്മുടെ പുരാണങ്ങളിൽ ഒട്ടനവധി ഭാഗങ്ങളിൽ ഒരുപോലെ പരാമർശിക്കുന്ന അല്ലെങ്കിൽ പരാമർശിക്കാപെട്ടിട്ടുള്ള ഒരു പക്ഷിയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്.. പക്ഷി എന്ന് പറയുമ്പോൾ ഒരു പക്ഷേ സകല സൗഭാഗ്യങ്ങളുടെയും കേദാരമായ ഒരു പക്ഷി എന്ന് വേണമെങ്കിൽ പറയാം.. ഈ പക്ഷിയുടെ സാന്നിധ്യം പോലും..ഈ പക്ഷിയെ കാണുന്നതുപോലും നമുക്ക് ഏറ്റവും ഉത്തമമാണ്.. നമ്മുടെ ജീവിതത്തിൽ ഭാഗ്യങ്ങളുടെ സമയത്ത് ആയിരിക്കും ഈ പക്ഷി നമ്മളോട് അടുക്കുന്നത്.. അല്ലെങ്കിൽ നമ്മുടെ വീടിന്റെയും പരിസരഭാഗങ്ങളിൽ കാണപ്പെടുന്നത് എന്നുള്ളതാണ് പ്രധാന വിശ്വാസം.. പറയുന്നത് മറ്റൊരു പക്ഷി യെ കുറച്ചുമല്ല.. ഉപ്പൻ.. ചെമ്പോത്ത്.. ഈശ്വരൻ പക്ഷി..
ഈശ്വരൻ കാക്ക എന്നിങ്ങനെ പല പേരുകളിൽ പലയിടങ്ങളിൽ അല്ലെങ്കിൽ പല സ്ഥലങ്ങളിൽ നമ്മുടെ നാട്ടിലും നാട്ടിൻപുറങ്ങളിലും ഒക്കെ കാണാൻ കഴിയുന്ന ഒരു പക്ഷിയെ കുറിച്ചാണ്.. ഉപ്പൻ അഥവാ ചെമ്പോത്ത് എന്നാണ് ഈ പക്ഷിയെ വിളിക്കുന്നത് എന്ന് പറയുന്നത്.. ചുമ്മാ ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു പക്ഷിയാണ്.. ഇത് ചുമ്മാ ഒന്നും നമ്മുടെ വീടുകളിൽ വരില്ല.. ഇതിൻറെ സാന്നിധ്യമുള്ള വീട് എന്ന് പറയുന്നത് ഐശ്വര്യം വരാൻ പോകുന്ന വീട് ആണ്.. അല്ലെങ്കിൽ എല്ലാ തരത്തിലുമുള്ള അഭിവൃദ്ധി വന്നുചേരാൻ പോകുന്ന ഒരു ഭവനമാണ്.. തീർച്ചയായിട്ടും ഈ പക്ഷി നിങ്ങളുടെ വീട്ടിൽ വരുകയാണെങ്കിൽ ഒരിക്കലും അതിനെ കണ്ടില്ല എന്ന് നടിക്കരുത്.. ഭാഗ്യവുമായി വരുന്ന പക്ഷി ആണ്.. അതിന് ഒരിക്കലും ഉപദ്രവിക്കാൻ പാടില്ല..
അതിന് വേണ്ട രീതിയിൽ ആദരിക്കുക തന്നെ ചെയ്യണം.. നമ്മുടെ പുരാണങ്ങളിൽ ഒക്കെ തന്നെ ഈ പക്ഷിയെ കുറിച്ചുള്ള പരാമർശം ഉണ്ട്.. അതിലെ ഒരു പ്രധാനപ്പെട്ട പരാമർശം എന്ന് പറയുന്നത് കുചേലവൃത്തം വായിച്ചിട്ടുള്ള ആളുകൾക്ക് അറിയാം ഭഗവാൻ ശ്രീകൃഷ്ണനെ കാണാൻ കുചേലൻ ദരിദ്രനായ കുചേലൻ തൻറെ വീടുവിട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഭഗവനെ കാണാൻ പോകുകയാണ് കാണുമോ ഇല്ലയോ എന്നൊന്നും അറിയില്ല.. തന്റെ സുഹൃത്തായ ശ്രീകൃഷ്ണൻ തന്നെ മനസ്സിലാക്കുമോ.. വർഷങ്ങൾക്കുശേഷം കാണാൻ പോകുകയാണ് അതുകൊണ്ടുതന്നെ തന്നെ മനസ്സിലാകുമോ.. തുടങ്ങിയ ആയിരം മനോവിഷമങ്ങൾ മനസ്സിൽ വച്ചുകൊണ്ടാണ് കുചേട്ടൻ വീട്ടിൽ നിന്ന് ഭഗവാനെ കാണാനായി ഇറങ്ങുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…