കണ്ണേറ് അതുപോലെ പ്രാക്ക് തുടങ്ങിയവ ഏൽക്കാതിരിക്കാൻ ആയി ചെയ്യാവുന്ന പരിഹാരമാർഗ്ഗങ്ങൾ..

അതായത് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ മെസ്സേജ് അയച്ച അതുപോലെതന്നെ നേരിട്ട് കാണുമ്പോൾ ചോദിച്ച ചോദ്യങ്ങളിൽ ഒന്നാണ് ഇന്നത്തെ ഈ വീഡിയോ ചെയ്യാനായി എന്നെ പ്രേരിപ്പിച്ചത്.. ചോദ്യം മറ്റൊന്നുമല്ല പലരീതിയിലുള്ള കണ്ണേറ്.. ദൃഷ്ടി ദോഷം.. പ്രാക്ക്.. എരിച്ചിൽ.. തുടങ്ങിയ കാര്യങ്ങൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.. ഇതിന് എന്താണ് ഒരു പരിഹാരം.. പരിഹാരം എന്ന് പറയുമ്പോൾ പരിഹാരമാർഗ്ഗങ്ങൾ ഒരുപാട് ഉണ്ട് അല്ലെങ്കിൽ കണ്ണേറ് ദോഷം എന്ന് പറയുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്.. പ്രശ്നം എന്ന് പറയുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ഒന്ന് ചെയ്തു വരുന്ന ഒരു സമയത്ത് ആയിരിക്കും നമ്മളെ കണ്ണേറ് ദോഷം ബാധിക്കുന്നത്.. ചിലപ്പോൾ ഒരുപാട് സ്വത്ത് അല്ലെങ്കിൽ സമ്പാദ്യം ഒന്നും ഉണ്ടായിട്ട് ആയിരിക്കില്ല പക്ഷേ ഉള്ളതുകൊണ്ട് സമാധാനത്തിൽ ചിരിച്ച് സന്തോഷിച്ച് കുടുംബവുമായി മുന്നോട്ടു പോകുമ്പോൾ ആയിരിക്കും ഇത്തരത്തിൽ എരിച്ചിൽ പ്രാക്ക് കണ്ണേറ് ഒക്കെ വന്ന് നമ്മളുടെ മേൽ പതിക്കുന്നത്..

പിന്നീട് എല്ലാം തകിടം മറിയും.. ജീവിതത്തിൽ ഒരു രീതിയിലും മുന്നോട്ടു പോകാൻ പറ്റാത്ത ഒരു അവസ്ഥ.. ഇതൊക്കെയായിരുന്നു പലരും പറഞ്ഞിരുന്ന കാര്യങ്ങൾ.. സംഭവം സത്യമാണ് ഒരു നല്ല വസ്ത്രം ധരിച്ചാൽ അല്ലെങ്കിൽ കുടുംബവും ഒക്കെ ആയിട്ട് ഒന്ന് പുറത്തു പോയിട്ട് വന്നാൽ.. വീട്ടിൽ പുതിയ ആഭരണങ്ങളോ അല്ലെങ്കിൽ ഉപകരണങ്ങളും ഒക്കെ വാങ്ങിച്ചാൽ.. അതുമാത്രം മതി കണ്ണേറ് ഏൽക്കാൻ ആയിട്ട്.. കണ്ണേറും ദൃഷ്ടി ദോഷവും ഏൽക്കാൻ വേറെ എവിടെയും പോകേണ്ട കാര്യമില്ല.. ഇത്രയും കാര്യങ്ങൾ മാത്രം മതി.. എന്താണ് ഇതിനൊരു പരിഹാരം.. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം മാർഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്..

10 പരിഹാരമാർഗ്ഗങ്ങൾ ഇവിടെ പറയും.. നിങ്ങൾക്ക് ഏതാണ് ചെയ്യാൻ എളുപ്പം ആയിട്ടുള്ളത്.. നിങ്ങൾക്ക് അത് നിങ്ങളുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാം.. അത് തീർച്ചയായിട്ടും നിങ്ങളെ രക്ഷിക്കുന്നതാണ്.. ഒരിക്കലും ഇത് മറ്റുള്ള ആരെയും ദ്രോഹിക്കാൻ വേണ്ടിയിട്ടും.. അല്ലെങ്കിൽ മറ്റുള്ളവരെ നശിപ്പിക്കാൻ വേണ്ടിയിട്ടും ഒന്നുമല്ല.. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമുള്ളതാണ്.. നമുക്ക് ആരെയും ദ്രോഹിക്കുകയും നശിപ്പിക്കുകയും വേണ്ട കാരണം നമുക്ക് സമാധാനമായി സന്തോഷമായി ഉള്ളതുകൊണ്ട് സമാധാനമായി ജീവിച്ചു പോകാൻ വേണ്ടിയുള്ള ഒരു മാർഗ്ഗമാണ് ഇവിടെ പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *