പാവപ്പെട്ട വീട്ടിലെ കുട്ടിയായ ലക്ഷ്മിയുടെ പിറന്നാളിന് അവളുടെ സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് കണ്ടോ…

ലക്ഷ്മി ബസ്സിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ തൊട്ടടുത്തായി സ്കൂട്ടി നിർത്തി ഹെൽമെറ്റ് ഊരി മുടി വാരി ഒതുക്കിക്കൊണ്ട് മാളവിക ലക്ഷ്മിയെ നോക്കി.. ലച്ചു കേറടി.. കൂട്ടുകാരിയായ മാളുവിനെ കണ്ടതും നരച്ച തോൾ സഞ്ചി കയ്യിൽ ഒതുക്കി പിടിച്ചുകൊണ്ട് ലക്ഷ്മി മാളുവിന് പിന്നിലായി കയറിയിരുന്നു.. മാളു ഹെൽമറ്റ് എടുത്ത് ധരിച്ചുകൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.. കോളേജിൽ എത്തിയതും രണ്ടാളും വർത്തമാനം പറഞ്ഞുകൊണ്ട് ക്യാമ്പസിലേക്ക് കടന്നു.. കോളേജിന്റെ എൻട്രൻസിൽ തന്നെ അവരുടെ ബാക്കിയുള്ള കൂട്ടുകാരെല്ലാം ഒത്തുകൂടിയിരുന്നു.. അവർക്ക് മുന്നിലേക്ക് മാളുവും ലക്ഷ്മിയും ചെന്നു.. അവരെ കണ്ടതും നിമിഷ പറഞ്ഞു നിങ്ങൾ എത്തിയോ.. നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ..

നിമിഷം അത് പറഞ്ഞതും മാളുവും ലക്ഷ്മിയും തമ്മിൽ പരസ്പരം നോക്കി.. എന്താണ് എന്ന അർത്ഥത്തിൽ.. മാളു നമ്മുടെ ആരതിയുടെ പിറന്നാളാണ് ഇന്ന്.. ഇന്ന് ഉച്ചക്ക് ശേഷം നമുക്ക് അവളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി ഉണ്ട്.. അതുകൊണ്ട് ഇന്ന് നമ്മൾ എല്ലാവരും കൂടി അടിച്ചുപൊളിക്കണം.. നിമിഷാ അത് പറഞ്ഞതും മാളുവിന്റെ മുഖം വിടർന്നു.. അവൾ സന്തോഷത്തോടെ പോകാം എന്ന് പറഞ്ഞു.. ലക്ഷ്മി ഒന്നും പറയാതെ ഒതുങ്ങിക്കൂടി നിന്നു.. അവരുടെ അടുത്തേക്ക് അവരുടെ ആൺ സുഹൃത്തുക്കളായ വിനോദും അമ്പാടിയും കലേഷും കടന്നുവന്നു.. എടി എല്ലാവരോടും പറഞ്ഞോ..

വന്നെത്തിയതും കലേഷ് ചോദിച്ചു അതുകേട്ട് നിമിഷ തല കുനിക്കി.. എടി നമുക്ക് പ്രസന്റ് വാങ്ങണ്ടേ.. ഞാനത് ഓർത്തതേയുള്ളൂ എന്ന് ജാസ്മിൻ പറഞ്ഞതും മറ്റുള്ള എല്ലാവരും അവളെ നോക്കി.. ഒരു കാര്യം ചെയ്യാൻ നമുക്കെല്ലാവർക്കും കയ്യിലുള്ള പൈസ ഇടാം.. എന്നിട്ട് എല്ലാം കൂടി ചേർത്ത് നമുക്ക് നല്ലൊരു പ്രസന്റ് അവൾക്ക് വാങ്ങിച്ചു കൊടുക്കാം.. അവൾക്ക് അതൊരു സർപ്രൈസ് ആകട്ടെ.. ബാക്കിയുള്ള കുട്ടികളും അതിനോട് യോജിച്ചു.. എല്ലാം കേട്ടുനിന്ന ലക്ഷ്മിയുടെ തൊണ്ട വരളുന്നത് പോലെ തോന്നി.. ഈശ്വരാ ഞാൻ.. അവൾ അവളുടെ കയ്യിലെ ചെറിയ എടുത്തുനോക്കി.. അതിൽ ആകെയുള്ളത് 20 രൂപയും കുറച്ച് ചില്ലറ തുട്ടുകളുമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *