ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മിക്ക ആളുകളും ഇന്ന് അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് അസിഡിറ്റി അഥവാ നെഞ്ചരിച്ചിൽ എന്ന് പറയുന്നത്.. നമ്മുടെ മാറിയ ജീവിതരീതികളും അതുപോലെതന്നെ തെറ്റായ ആരോഗ്യ ശീലങ്ങളും കൊണ്ട് ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ നെഞ്ചെരിച്ചിൽ എന്ന് പറയുന്നത്.. ഒരുപാട് ആളുകൾ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ എനിക്ക് ഗ്യാസിന്റെ പ്രശ്നങ്ങളാണ്.. വയറിൻറെ ഉള്ളിൽ എന്തൊക്കെയോ ഉരുണ്ട കയറുന്നത് പോലെ..
അതുപോലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറു വന്ന വീർക്കുന്നു.. ഇത്തരത്തിൽ പല പ്രശ്നങ്ങളും പറഞ്ഞുകൊണ്ട് പലരും വരാറുണ്ട്.. അസിഡിറ്റി എന്ന വാക്ക് പലർക്കും പരിചിതം ആണെങ്കിലും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് പലർക്കും വ്യക്തമായി അറിയില്ല.. അപ്പോൾ എന്താണ് അസിഡിറ്റി എന്ന് പറയുന്നത്.. അതെന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്.. ഇതിനെ നമ്മൾ എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്.. നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്ന ആളുകൾ എന്തെല്ലാം കാര്യങ്ങൾ കൂടുതലായും ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ഇന്ന് നിങ്ങളുമായി ചർച്ച ചെയ്യാൻ പോകുന്നത്.. അപ്പോൾ എന്താണ് നെഞ്ചരിച്ചൽ എന്ന് പറയുന്നത് നമ്മുടെ വയറിൻറെ ഉള്ളിൽ പകുതി ദഹിച്ച ഭക്ഷണങ്ങളും അതുപോലെതന്നെ ദഹനരസങ്ങളും നമ്മുടെ അന്നനാളത്തിലേക്ക് വരുമ്പോഴാണ് നമുക്ക് നെഞ്ചരിച്ചൽ അനുഭവപ്പെടുന്നത്..
ഭക്ഷണം കഴിച്ച ഉടനെ അല്പസമയത്തിനുള്ളിൽ തന്നെ നമുക്ക് എരിച്ചാലും അതുപോലെ പുകച്ചിലും ഒക്കെ ആയിട്ടാണ് ഇത് അനുഭവപ്പെടുന്നത്.. ഇനി എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം.. നമ്മുടെ വയറിന്റെയും അതുപോലെ അന്നനാളത്തിന്റെയും ഇടയിൽ ആയിട്ട് ഒരു തരം വാൽവുകളുണ്ട്.. ഈ വാൽവുകളാണ് നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ അന്നനാളത്തിൽ നിന്നും വയറിലേക്ക് എത്താൻ സഹായിക്കുന്നത്.. ഭക്ഷണം കഴിക്കുമ്പോൾ ഈ വാൽവുകൾ തുറക്കുകയും അത് പിന്നീട് വയറിലേക്ക് എത്തുമ്പോൾ അത് താനെ അടയുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…