December 9, 2023

കൈകാലുകളിൽ അനുഭവപ്പെടുന്ന വേദന.. തരിപ്പ്.. മരവിപ്പ് എന്നിവ വരാനുള്ള പ്രധാന കാരണങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരു 40 വയസ്സ് കഴിഞ്ഞ ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ചില പ്രശ്നങ്ങൾ ഉണ്ട്.. പ്രധാനമായും അവരെ അലട്ടുന്ന ഒരു പ്രശ്നമാണ് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന അതായത് ശരീരമാസകലം എല്ലാ ജോയിന്റുകളിലും വേദന അനുഭവപ്പെടുന്നത്.. ഷോൾഡർ വേദന അതുപോലെ മുട്ടുവേദന കൈ വേദന അതുപോലെ കൈമുട്ട് കാൽമുട്ട് തുടങ്ങിയ ഭാഗങ്ങളിൽ എല്ലാം വേദന ഉണ്ടാവുക.. ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടുമ്പോൾ നിങ്ങൾ ഒരു ഡോക്ടറെ പോയി സമീപിക്കുമ്പോൾ ഒരു എക്സറേ എടുക്കാൻ ഡോക്ടർ ആവശ്യപ്പെടും.. എക്സ്-റേ എടുത്തു നോക്കുമ്പോൾ എല്ല് തേയ്മാനം ആയിരിക്കും മിക്കവാറും പറയുന്നത്.. അതുപോലെതന്നെ മറ്റൊരു പ്രശ്നമാണ് ശരീരം മാസകലമുള്ള മസിലുകൾക്കെല്ലാം ഉണ്ടാകുന്ന വേദന.. ഈ വേദന കൂടുതലായും രാത്രി സമയങ്ങളിൽ ആയിരിക്കും അനുഭവപ്പെടുക..

   

ഈ വേദനകൾ കാരണം രാത്രി ഉറങ്ങാൻ പോലും സാധിക്കാറില്ല.. ചില ആളുകൾ പറയും മസിൽ ഉരുണ്ട് കയറ്റം ആണ് എന്ന്.. ചിലർ പറയും മസിൽ കോച്ച് പിടുത്തമാണ് എന്ന്.. ഇങ്ങനെ പല ആളുകളും പല രീതിയിലാണ് പറയുന്നത്.. കൂടുതൽ ആളുകളും പറയുന്നത് രാത്രിയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വേദനകൾ കാരണം രാത്രി മുഴുവൻ മസാജ് ചെയ്ത മസാജ് ചെയ്ത് ഇരുന്നുകൊണ്ടാണ് നേരം വെളുപ്പിക്കുന്നത് എന്നാണ് പറയുന്നത്.. അതുപോലെതന്നെ ചില ആളുകളിൽ അവരുടെ സ്കിന്നിന്റെ നോർമൽ സ്ട്രക്ചർ എല്ലാം മാറിയിട്ട് ഡ്രൈ ആയിപ്പോകും അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് അലർജികൾ ഉണ്ടാവും.. അതായത് തുമ്മൽ ജലദോഷം പോലുള്ള അലർജി പ്രശ്നങ്ങൾ വരാം..

അതുപോലെ ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പ് പോലുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാം.. അങ്ങനെ പല ആളുകൾക്കും പലരീതിയിലുള്ള പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാവുന്നത്.. ചില ആളുകളിൽ അമിതമായി ക്ഷീണം അനുഭവപ്പെടും.. ഒരു പ്രവർത്തിയും ചെയ്യാൻ ഉന്മേഷം തോന്നില്ല.. അതുപോലെ തന്നെയും ഉറക്കം വരില്ല.. ഉറങ്ങാൻ ആയിട്ട് കുറെ സമയം എടുക്കും.. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അതുപോലെ രാവിലെ എഴുന്നേറ്റാൽ തന്നെ ജോലി ചെയ്യാനും വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *