ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ വീട്ടിലെ പല ആളുകളും ജിമ്മിൽ പോകുന്ന ആളുകൾ ആയിരിക്കാം.. ചിലപ്പോൾ അത് മക്കൾ ആയിരിക്കാം അല്ലെങ്കിൽ ഭർത്താവ് ആയിരിക്കാം അല്ലെങ്കിൽ ഭാര്യ ആയിരിക്കാം തുടങ്ങി ആരും കൊള്ളട്ടെ.. നമ്മൾ പല കാരണങ്ങൾ കൊണ്ട് ജിമ്മിൽ പോകാറുണ്ട്.. ചില ആളുകൾ നോർമൽ ആയിട്ടുള്ള ഹെൽത്ത് മെയിൻറ്റയിൻ ചെയ്യാനായി പോകാറുണ്ട്.. ചില ആളുകൾ ശരീരഭാരം കുറയ്ക്കാനായി പോകാറുണ്ട്.. ചിലർ ശരീരഭാരം കൂട്ടാനായി പോകാറുണ്ട്.. മറ്റു ചിലർ ശരീരം ഒന്ന് ഫിറ്റാവാനായി പോകാറുണ്ട്.. അപ്പോൾ പല ആളുകൾക്കും പലതരം കാരണങ്ങളാണ് ഇത്തരത്തിൽ ജിമ്മിൽ പോകാനായി ഉള്ളത്.. പക്ഷേ ഇവിടെ നമ്മൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്..
അതായത് നമ്മുടെ കൂടെയുള്ള ഒരാൾ ജിമ്മിൽ പോയി നല്ല മാറ്റം വന്നു.. തുടർന്ന് ആ വ്യക്തി പറയുകയാണ് എനിക്ക് നല്ല മാറ്റം വന്നിട്ടുണ്ട് നീയും വാ എന്ന് പറയുമ്പോൾ അങ്ങനെ പോയി ചെയ്യുമ്പോൾ ആ വ്യക്തിക്ക് ചെയ്തുകൊണ്ടിരിക്കുന്ന സെയിം മെത്തേഡ് തന്നെ ആയിരിക്കില്ല നമുക്ക്.. കാരണം അവരുടെ ശരീരപ്രകൃതം മറ്റൊരു രീതിയിലാണ്.. അവർക്ക് പറ്റുന്ന പലതരം ഭക്ഷണരീതികളും നമുക്ക് പറ്റണം എന്നില്ല.. അപ്പോൾ പൊതുവേ ഉള്ള റൂൾസ് ആൻഡ് റെഗുലേഷൻസ് വച്ചുകൊണ്ട് നമ്മൾ ജിമ്മിലേക്ക് പോകാൻ പാടില്ല എന്നുള്ളതാണ്..ജിമ്മിൽ പോകുമ്പോൾ അവർ പ്രൊഫഷണലി ട്രെയിൻ ആയിട്ടുള്ള വ്യക്തിയാണ് അവിടെ ഉള്ളതെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജിം മെത്തേഡുകൾ പറഞ്ഞുതരും.. നമ്മൾ ജിമ്മിൽ പോയി ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ ഒരു വീഡിയോ ചെയ്താൽ അത് എല്ലാ ആളുകൾക്കും വളരെയധികം ഉപകാരപെടും..
ജിമ്മിൽ പോകണം എന്ന് ആഗ്രഹമുള്ള ആളുകൾ ഈ വീഡിയോ കണ്ടു മനസ്സിലാക്കി പോയാൽ മതി.. അപ്പോൾ പലതരം കാര്യങ്ങൾ നമ്മൾ ജിമ്മിൽ പോകാനായി കണ്ടെത്താറുണ്ട്.. അതിൽ ഒന്നാമത്തെ കാര്യം ടൈം ആണ്.. അതായത് രാവിലെ പോണോ അല്ലെങ്കിൽ വൈകിട്ട് പോണോ എന്നുള്ള ഒരു കൺഫ്യൂഷൻ.. ചിലർക്ക് രാവിലെ വലിയ തിരക്കായിരിക്കും വൈകിട്ട് ആയിരിക്കും ഫ്രീ ആവുക.. അപ്പോൾ വൈകിട്ട് വന്ന് ജിമ്മിൽ പോകുന്ന ആളുകൾ ഉണ്ട്.. എന്നാൽ ചിലർ പറയാറുണ്ട് വൈകിട്ട് ഫ്രണ്ട്സ് ആരും ഉണ്ടാവില്ല അതുകൊണ്ട് തന്നെ രാവിലെ കൂട്ടുകാരോട് ഒപ്പം പോകാറുണ്ട് എന്ന്.. അപ്പോൾ ടൈം എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…