ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മനുഷ്യശരീരത്തിന്റെ പ്രവർത്തനങ്ങൾ പ്രോപ്പറായി നടക്കുവാൻ വേണ്ടി നമുക്ക് ആറ് ബേസിക് ആയിട്ടുള്ള പോഷക ഘടകങ്ങൾ നമ്മുടെ ശരീരത്തിന് വേണം.. ഏതൊക്കെയാണ് അവ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഒന്നാമത്തേത് നമ്മുടെ കാർബോഹൈഡ്രേറ്റ് അതായത് അന്നജം.. രണ്ടാമത്തേത് പ്രോട്ടീൻ.. ഫാറ്റ്.. മിനറൽസ് അതുപോലെ വൈറ്റമിൻസ് പിന്നെ വെള്ളം.. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയാണ് ഈ പറയുന്ന ആറ് പോഷക ഘടകങ്ങളും നമ്മുടെ ശരീരത്തിലേക്ക് ലഭിക്കുന്നത്..
പക്ഷേ ഇന്ന് നമ്മൾ നോക്കി കഴിഞ്ഞാൽ കാണാം അസിഡിറ്റി അതുപോലെ ഗ്യാസ് ഇത്തരത്തിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാത്ത ആളുകൾ വളരെ കുറവാണ്.. 10 ആളുകളെ എടുത്താൽ അതിൽ ഒൻപത് ആളുകൾക്കും അസിഡിറ്റിയും അതുപോലെ ഗ്യാസ് പ്രോബ്ലംസ് തീർച്ചയായും കാണും.. അതുപോലെതന്നെ മലബന്ധം എന്നുള്ള പ്രശ്നം പോലും ആളുകളിൽ വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്.. നമ്മുടെ ശരീരത്തിൽ ദഹനം കറക്റ്റ് ആയി നടക്കുന്നില്ലെങ്കിൽ പ്രധാനമായും എന്ത് നടക്കും എന്ന് ചോദിച്ചാൽ എത്ര പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാലും ഈ പറയുന്ന ന്യൂട്രിയൻസ് അല്ലെങ്കിൽ വൈറ്റമിൻസ് നമ്മുടെ ശരീരത്തിൽ കറക്റ്റ് ആയി ആകിരണം ചെയ്യപ്പെടില്ല.. അല്ലെങ്കിൽ ഇത് അബ്സോർബ് ചെയ്യില്ല..
അതുകൊണ്ടുതന്നെ നമുക്ക് ഇത്തരത്തിലുള്ള ന്യൂട്രിയൻസ് അതുപോലെ വൈറ്റമിൻസ് ഒക്കെ ഡെഫിഷ്യൻസി ഉണ്ടാവാനുള്ള ചാൻസ് വളരെ കൂടുതലാണ്.. അങ്ങനെ നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ വൈറ്റമിൻസ് അതുപോലെ മിനറൽസ് ഒക്കെ കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഭാഗങ്ങളിൽ ആയിട്ട് ചില ലക്ഷണങ്ങൾ ശരീരം കാണിക്കും.. അതായത് ചില സമയങ്ങളിൽ നമ്മുടെ മുടികളിൽ ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ സ്കിന്നിൽ ആയിരിക്കാം..
അല്ലെങ്കിൽ നമ്മുടെ നഖങ്ങളിൽ കാണിക്കാം.. ഉദാഹരണത്തിന് സിംക് എന്ന് പറയുന്ന മിനറൽ നമ്മുടെ ശരീരത്തിൽ കുറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നഖങ്ങളിൽ ഒരു വൈറ്റ് കളറിലുള്ള ഡോട്ട്സ് കണ്ടു വരാറുണ്ട്.. അപ്പോൾ ഇത് ശരീരത്തിൽ കുറഞ്ഞു കഴിയുമ്പോൾ പ്രത്യേകിച്ചും സ്ത്രീകളിൽ വളരെയധികം ഹെയർ ഫോൾ ഉണ്ടാകാറുണ്ട്.. നമ്മുടെ പ്രതിരോധ ശക്തിക്ക് അല്ലെങ്കിൽ ഇമ്മ്യൂൺ സിസ്റ്റത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒരു ന്യൂട്രിയന്റ് ആണ് ഇത്.. പ്രത്യേകിച്ചും ഫംഗസ് ഇൻഫെക്ഷൻ നമ്മുടെ ശരീരത്തിൽ നിന്നും ഓവർകം ചെയ്യാൻ ഇത് വളരെയധികം സഹായിക്കുന്നു.. അപ്പോൾ ഈ ഒരു ന്യൂട്രിയൻ്റ് എൻറെ ശരീരത്തിൽ കുറയുന്നത് അനുസരിച്ച് നമ്മുടെ ശരീരത്തിൽ ഫംഗസ് ഇൻഫെക്ഷൻ വരാനുള്ള സാധ്യതകളും കൂടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….