ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. DVT എന്നുപറഞ്ഞാൽ എന്താണ്.. അതായത് നമ്മുടെ കാലിൽ രണ്ടു തരത്തിലുള്ള രക്തധമനികൾ ഉണ്ട്.. അതായത് നമ്മുടെ കാലിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തധമനികൾ.. ഇതിനെ നമ്മൾ ആർട്രി എന്നു പറയും.. അതുപോലെതന്നെ നമ്മുടെ കാലിൽ നിന്ന് തിരിച്ച് ഹാർട്ടിലേക്ക് രക്തം എത്തിക്കുന്ന രക്തധമനികൾ ഉണ്ട് അതിനെ നമ്മൾ വേയിൻസ് എന്ന് പറയും.. അപ്പോൾ നമ്മുടെ കാലിൽ നിന്ന് തിരിച്ച് ഹാർട്ടിലേക്ക് രക്തം എത്തിക്കുന്ന വെയിൻസിന് രക്തം കട്ടപിടിക്കുന്ന അസുഖമാണ് DVT എന്ന് പറയുന്നത്..
അതുപോലെ ആർട്ടറിയിൽ രക്തം കട്ടപിടിക്കുന്ന അസുഖം വേറെ ആണ്..അത് രക്തം കട്ടപിടിച്ചുകഴിഞ്ഞാൽ കാല് തന്നെ നഷ്ടപ്പെടും.. ഇതിനുമുമ്പുള്ള വീഡിയോയിൽ നമ്മൾ ഇതിനെക്കുറിച്ച് വളരെ ഡീറ്റെയിൽ ആയി തന്നെ പറഞ്ഞിട്ടുണ്ട്.. പെട്ടെന്ന് ഒരു ദിവസം കാലിലേക്ക് രക്തം കട്ടപിടിച്ചു കഴിഞ്ഞാൽ കാലിൽ വേദന ഉണ്ടായിട്ട് രോഗിക്ക് കാലു തന്നെ നഷ്ടപ്പെടുന്ന ഒരു അവസ്ഥ വരെ ഉണ്ടാകാം.. അത് വളരെ എമർജൻസിയാണ്.. അതുകൊണ്ടുതന്നെ ഉടനെ ചികിത്സിക്കണം.. അപ്പോൾ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ കാലിലോട്ടു രക്തം പോകുന്ന രക്ത ധമനിയിൽ രക്തം കട്ടപിടിക്കുന്നത് അല്ല.. നമ്മുടെ കാലിൽ നിന്നും തിരിച്ച് ഹാർട്ടിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തധമനിയെ രക്തം കട്ടപിടിക്കുന്ന ഒരു അവസ്ഥ ഇതിനെയാണ് DVT എന്നു പറയുന്നത്.. ഇത് എപ്പോഴാണ് വരുന്നത്.. ഇത് സാധാരണ കോവിഡ് വന്നതിനുശേഷം ഒരുപാട് ആളുകളിൽ ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്…
പിന്നെ മറ്റൊരു പ്രശ്നം എന്ന് പറയുന്നത് ഫ്ലൈറ്റ് യാത്ര.. ഇതൊരു കോമൺ കാരണമാണ്.. അതുപോലെ മറ്റ് ഓപ്പറേഷനുകൾ ചെയ്തിട്ട് നടക്കാതെ ഇരിക്കുന്ന രോഗികൾ.. അതായത് ബെഡിൽ തന്നെ സ്ഥിരമായി കിടക്കുക.. അവർ തീരെ നടക്കുന്നില്ലെങ്കിൽ അത്തരക്കാർക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകും.. അതുപോലെ പ്രഗ്നൻസി ടൈമിൽ സ്ത്രീകൾക്ക് ഈ അസുഖങ്ങൾ വരാം.. അതുപോലെ പിന്നെ മറ്റ് അസുഖങ്ങൾ രക്തത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖങ്ങൾ ഉണ്ടാവും.. അതൊന്നും ചിലപ്പോൾ നമ്മൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചു എന്ന് വരില്ല.. ഈ രോഗം വന്നതിനു ശേഷം എനിക്കും പിന്നെ നമ്മൾ അതിൻറെ കാരണങ്ങൾ കണ്ടുപിടിച്ചു കണ്ടുപിടിച്ചു പോകുമ്പോൾ ആയിരിക്കും രോഗിക്ക് ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന അസുഖമുണ്ട് എന്ന് മനസ്സിലാവുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….