ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ കഴിഞ്ഞ വീഡിയോകളിൽ പ്രമേഹ രോഗത്തിന് ഉപയോഗിക്കുന്ന മൂന്നു മരുന്നുകളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.. കാരണം ഇത്തരം മരുന്നുകളെ കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകണമെന്നുള്ള ഒരു താൽപര്യം കൂടിയുണ്ട്.. കാരണം നമ്മൾ കഴിക്കുന്ന മരുന്നുകളെ കുറിച്ച് വ്യക്തമായ അറിവുകളും അതുപോലെ നേരായ അറിവുകളും നമ്മുടെ അടുത്ത ഉണ്ടാവുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. നമ്മൾ പല അറിവുകൾ നേടിയിട്ടാണ് മരുന്നുകളെ കുറിച്ച് സംശയിക്കുന്നതും അതുപോലെ മരുന്നുകൾ ഉപയോഗിക്കുന്നത് അനാവശ്യമായി നിർത്തുന്നത്..
ഇന്ന് നിങ്ങളുമായി സംസാരിക്കാൻ ഉദ്ദേശിക്കുന്നത് വളരെ കാലങ്ങളായി പ്രമേഹ രോഗത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബയോഗ്ലീറ്റാസോൻ എന്ന ഒരു ഗുളികയെ കുറിച്ചാണ്.. അപ്പോൾ ഈ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ കഴിഞ്ഞ ഒരു 15 അല്ലെങ്കിൽ 20 വർഷങ്ങൾ ഏറെയായി ഉണ്ട്.. ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയ അവസ്ഥകളിലൂടെ കടന്നുപോയ ഒരു മരുന്നണ്.. അതുകൊണ്ടുതന്നെ ഈ മരുന്നിനെ കുറിച്ച് പറയുന്ന ഈ ഒരു ഇൻഫർമേഷൻ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം..
ഇത് വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു മരുന്നാണ് ഇത് പല സാഹചര്യങ്ങളിലും വിഡ്രോ ചെയ്യേണ്ടി വന്നിട്ടുണ്ട്.. പക്ഷേ അതിനുശേഷം ഇത് വീണ്ടും നമ്മുടെ മാർക്കറ്റുകളിൽ അവൈലബിൾ ആയി വന്നു.. ഇപ്പോഴും ഇത് ഒരുപാട് ആളുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു മരുന്നു കൂടിയാണ് അതുകൊണ്ടുതന്നെ ഈ മരുന്നിനെ കുറിച്ച് വ്യക്തമായ അറിവുകൾ അറിയേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. അപ്പോൾ ഈ ഒരു മരുന്നിനെ കുറിച്ചാണ് ഞാൻ കൂടുതൽ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്.. ബയോഗ്ലീറ്റസോൺ എന്ന് പറയുന്ന ഈ ഒരു മരുന്ന് പ്രധാനമായും നമ്മുടെ ശരീരത്തിൽ വർക്ക് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ റെസിസ്റ്റൻസിന് കുറച്ചു കൊണ്ടാണ്..
കാരണം നിങ്ങൾക്ക് ടൈപ്പ് ടു പ്രമേഹത്തെക്കുറിച്ച് എല്ലാവർക്കും അറിയാം.. ഇതിന് രണ്ട് കാരണങ്ങളാൽ ഉള്ളത് നമ്മുടെ ശരീരത്തിലെ പാൻക്രിയാസിൽ നിന്നും ബീറ്റാകോശങ്ങളിൽ നിന്നും ഇൻസുലിൻ കുറയുന്നു.. ശരീരത്തിന് അകത്തുള്ള ഇൻസുലിൻ നമ്മുടെ ശരീരത്തിൽ തന്നെ വേണ്ട രീതിയിൽ പ്രവർത്തിക്കാൻ കഴിയാത്ത വരുന്ന ഒരു അവസ്ഥ.. അപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ് ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…