നിനക്ക് രണ്ടാംഘട്ട ആണെങ്കിലും ഒരു കൊച്ചുള്ള പെണ്ണിനെ തന്നെ കെട്ടണമായിരുന്നോ അരുണേ നിനക്ക്.. വീട്ടുകാരുടെ വിവാഹം എന്ന നിർബന്ധത്തിനു വഴങ്ങി ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നപ്പോൾ അതെങ്ങനെയായി എന്നുള്ള ഒരു അസ്വസ്ഥത അവനെ അലട്ടി.. ഈ ബന്ധം നടത്തിയേ ഉള്ളൂ എന്നൊരു കാരണം കൊണ്ട് ബ്രോക്കർ അമ്മയോട് പറഞ്ഞു അതിന് ഈ പെൺകുട്ടിയുടെ ഭർത്താവ് അവളെ ഇട്ടിട്ടു പോയത് ഒന്നുമല്ല..
കല്യാണം കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞപ്പോഴാണ് ജോലിസ്ഥലത്ത് ഒരു ആക്സിഡൻറ് പറ്റി ഭർത്താവു മരിച്ചുപോയത്.. ആ സമയത്ത് അവൾക്ക് അഞ്ചാം മാസം ആയിരുന്നു.. ഇന്ന് ആറു വർഷം തികയുന്നു.. മാത്രമല്ല അതിനു താഴെ രണ്ട് പെൺകുട്ടികൾ വേറെയും ഉണ്ട്.. ഈ പെണ്ണിൻറെ കാര്യങ്ങൾ പറഞ്ഞ് അവൾക്ക് ആലോചനകൾ ഒന്നും വരുന്നില്ല.. പിന്നെ ഒറ്റയ്ക്ക് എത്രനാൾ കഴിയും അതും ഒരു പെൺകുട്ടിയാണ് വളർന്നുവരുന്നത്.. പെൺകുട്ടിയുടെ അച്ഛൻറെ നിർബന്ധം കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ആലോചന.. ദേവി എന്നാണ് പേര്.. ഇതാണ് കുട്ടിയുടെ ഫോട്ടോ.
ഇനി നിങ്ങൾ തീരുമാനിക്കു.. കാര്യം എന്റെ മകനും ഒരു രണ്ടാം കെട്ട് കാരനാണ് പക്ഷേ പിന്നീട് ആ പെണ്ണും കുട്ടിയും നിനക്ക് ഒരു ബാധ്യത ആകരുത്.. എന്നാൽ അരുൺ അമ്മയോട് ആയി പറഞ്ഞു.. അമ്മയ്ക്ക് അറിയാല്ലോ എന്ത് സന്തോഷത്തോടെ വിവാഹജീവിതം തുടങ്ങിയ വ്യക്തിയായിരുന്നു ഞാൻ എന്ന്.. കല്യാണം കഴിഞ്ഞ് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ അവളുടെ ഇഷ്ടക്കാരനും ഒത്ത് പോയില്ലേ.. വിവാഹത്തിനുമുമ്പ് എടുക്കേണ്ട തീരുമാനങ്ങൾ അവൾ വിവാഹം കഴിഞ്ഞിട്ടാണ് എടുത്തത്.. എന്നിട്ട് എന്തായി.. എന്നെയും അമ്മയെയും ഉൾപ്പെടെ നമ്മുടെ കുടുംബത്തെയും കുടുംബക്കാരുടെയും നാട്ടുകാരുടെയും മുമ്പിൽ നാണം കെടുത്തിയില്ലേ.. വിവാഹത്തിനു മുമ്പ് ഇഷ്ടക്കേട് കാണിച്ചപ്പോൾ അപ്പോൾ തന്നെ മനസ്സിലാക്കണമായിരുന്നു..
എന്തിന് ഏറെ പറയുന്നു വിവാഹം കഴിഞ്ഞ് ആ അഞ്ചു ദിവസവും എന്നോട് കാണിച്ച വെറുപ്പ് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. കാരണങ്ങൾ പലതു ആണെങ്കിലും ഞാനും ഈ കുട്ടിയും രണ്ടാം കെട്ടുകാരാണ്.. ജീവിക്കാനും സ്നേഹിക്കാനും അറിയുന്ന ഒരു കുട്ടി ആയിരിക്കും ഇത്.. ബ്രോക്കർ പറഞ്ഞത് പ്രകാരം പെണ്ണിനെ കാണാൻ പോയപ്പോൾ അമ്മ അവരുടെ മുഖത്തുനോക്കി തന്നെ പറഞ്ഞു ഈ കുട്ടിയെ ഇവിടെ നിർത്തണമെന്ന്.. അപ്പോൾ ഞാൻ അമ്മയുടെ മനസ്സ് ഇത്ര ദുഷിച്ചത് ആണോ എന്ന് ചിന്തിച്ചു. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…