ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പ്രമേഹവും മനസ്സും എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് നമുക്ക് ഇന്ന് സംസാരിക്കാം.. ബീറ്റ കോശങ്ങളിൽ നിന്നും ഇൻസുലിൻ വരുന്നു.. ഇൻസുലിൻ റെസിസ്റ്റൻസ് എന്ന് പറയുന്ന ഇൻസുലിൻ പ്രതിരോധം എന്ന് പറയുന്ന കൊഴുപ്പിൽ നിന്ന് വരുന്നു.. പക്ഷേ മനസ്സിന് എന്താണ് കാര്യം എന്ന് നോക്കുമ്പോൾ നമ്മൾ ആത്യന്തികമായി ചെയ്യുന്ന ഒരു തെറ്റാണ് അല്ലെങ്കിൽ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു തെറ്റാണ് ചികിത്സിക്കുന്ന ആളുകളും അതേ രോഗികളും അതേ മനസ്സും ശരീരവും രണ്ടും രണ്ടായിട്ട് അത് ട്രീറ്റ് ചെയ്യുക.. അല്ലെങ്കിൽ രണ്ടായിട്ട് അതിനെ കണക്കാക്കുക എന്ന് പറയുന്നത് ഒരു വലിയ തെറ്റ് തന്നെയാണ്.. എല്ലാ ചികിത്സയും ശരീരത്തിനോടൊപ്പം തന്നെ മനസ്സിനും അത്യാവശ്യമാണ്.. ഇപ്പോൾ നമ്മൾ പ്രമേഹരോഗികളെ എടുക്കുകയാണെങ്കിൽ ഒരു ക്രോണിക് ആയിട്ടുള്ള അസുഖം അല്ലെങ്കിൽ ഒരു നീണ്ടകാല അസുഖം ബാധിക്കുമ്പോൾ അവർക്ക് ഒരുപാട് തരം വികാരങ്ങൾ മനസ്സിൽ ഉണ്ടാകും..
പിരിമുറുക്കങ്ങൾ ഉണ്ടാകും അതുപോലെ നിരാശകൾ ഉണ്ടാകാം.. അല്ലെങ്കിൽ ഇനി ജീവിച്ചിട്ട് ഒരു അർത്ഥമില്ല എന്നുള്ള തോന്നൽ ഉണ്ടാവും അതല്ലെങ്കിൽ ഒരുപാട് ആകാംഷകൾ അല്ലെങ്കിൽ ഭീതികൾ പല പല പ്രമേഹ സങ്കീർണതകളെ കുറിച്ച് ഇത്തരം നമ്മൾ വീഡിയോസ് ചെയ്യുമ്പോൾ തന്നെ അതെല്ലാം കണ്ടിട്ട് ഇതെല്ലാം എനിക്ക് ഉണ്ടോ എന്നുള്ള ഒരു ആകാംക്ഷയും ഒക്കെ തന്നെ ഉണ്ടാകാനുള്ള ഒരു സാധ്യതയുണ്ട്.. അതുകൊണ്ടുതന്നെ തീർച്ചയായിട്ടും ചികിത്സയിൽ ഏർപ്പെടുന്ന ഡോക്ടർ കൂടി ഈ രോഗിയുടെ മനസ്സ് എന്നുള്ള കാര്യത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്..
പ്രത്യേകിച്ച് ടൈപ്പ് വൺ പ്രമേഹ രോഗികളിൽ എടുക്കുകയാണെങ്കിൽ ചെറിയ കുട്ടികളാണ്.. ചെറിയ കുട്ടികളോട് പലപ്പോഴും നമ്മൾ വലിയ അച്ചടക്കം നടപടികളും അതുപോലെ ഒരുപാട് ആഹാര ക്രമീകരണങ്ങളും ഒക്കെ പറയുമ്പോൾ അവർക്ക് അത് ആദ്യം ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും.. അവരുടെ പ്രതികരണങ്ങൾ അത്ര നന്നായിരിക്കില്ല.. അച്ഛനമ്മമാർക്ക് അത് നേരിടുവാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാവും.. അപ്പോൾ പതിയെ പതിയെ ഇതിനോടുള്ള ഒരു കമ്മ്യൂണിക്കേഷൻ സാധിച്ചു ഇതിനെക്കുറിച്ച് കൂടുതലും പറഞ്ഞു മനസ്സിലാക്കി അതിനുശേഷം പതുക്കെ പതുക്കെ ആഹാരക്രമീകരണങ്ങൾ നയിച്ചു കൊണ്ടുവരികയും ചെയ്യേണ്ടത് ഒരു വലിയ കാര്യം തന്നെയാണ്.. അല്ലെങ്കിൽ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം കൂടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…