ഇന്ന് ദമ്പതിമാർക്കിടയിൽ കണ്ടുവരുന്ന എല്ലാം നോർമൽ ആയിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ഒരു അവസ്ഥ.. എന്താണ് പരിഹാരമാർഗങ്ങൾ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല ദമ്പതിമാരും പരിശോധനയ്ക്കായി വരുമ്പോൾ പറയുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ ഒരു പ്രശ്നമാണ് ഒന്നിൽ കൂടുതൽ വർഷമായിട്ട് കുട്ടികൾക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.. പക്ഷേ ഒന്നും പോസിബിൾ ആവുന്നില്ല.. പക്ഷേ ഇതിലെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിൻറെ റിപ്പോർട്ടുകൾ എല്ലാം നോർമലാണ്.. ഭർത്താവിൻറെ കൗണ്ട് നോർമലാണ് അതുപോലെതന്നെ ഭാര്യയ്ക്ക് സ്കാൻ ചെയ്തപ്പോൾ അതും നോർമലാണ് വരുന്നത്.. അപ്പോൾ ഇത്തരം ഒരു സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഇത് എങ്ങനെയാണ് ഇതിന് ട്രീറ്റ്മെന്റുകൾ തുടങ്ങേണ്ടത്.. എന്തായിരിക്കും ഇതിന്റെ ഒരു പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത്.. അപ്പോൾ ഇവിടെ ഇത്തരം കമ്പ്ലൈന്റ് ആയിട്ട് വരുമ്പോൾ ഞാൻ ചോദിക്കാറുണ്ട് സ്ത്രീകൾക്ക് മെൻസസ് ഇറാഗുലാരിട്ടി പ്രോബ്ലംസ് ഉണ്ടോ എന്ന് ചോദിക്കാറുണ്ട്..

അപ്പോഴും അവര് പറയും എനിക്ക് പിസിഒഡി അല്ലെങ്കിൽ അനുബന്ധ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനുള്ള സാധ്യതയില്ല കാരണം എൻറെ മെൻസസ് വളരെ കൃത്യമായിട്ടാണ് വരുന്നത് എന്ന്.. പലപ്പോഴും അവിടെ മിസ്സ് ഔട്ടായി പോകുന്ന ഒരു പോയിന്റ് ഉണ്ട്.. നമുക്ക് മെൻസസ് കൃത്യമായി വരുക എന്നുള്ളത് ഒരിക്കലും നമ്മൾ ഹെൽത്തിയാണ് അല്ലെങ്കിൽ നമ്മുടെ ഓവറീസ് ഹെൽത്തിയാണ് അണ്ഡാശയങ്ങൾ ആരോഗ്യവാനാണ് എന്നുള്ളതിന്റെ ഒരു അർത്ഥം അല്ല.. കാരണം നമ്മൾ എപ്പോഴും ശ്രദ്ധിക്കുന്നത് എഗ്ഗ് ക്വാളിറ്റി എന്നുള്ള ഒരു സംഭവം ഉണ്ട്.. അണ്ഡാശയങ്ങളിലെ അണ്ഡങ്ങളുടെ ക്വാളിറ്റി ഹെൽത്തി ആയിട്ടാണോ ഉള്ളത്.. അത് ശരിയായ രീതിയിൽ ഒരു കുഞ്ഞ് ആവാൻ പ്രാപ്തിയുള്ളത് ആണോ എന്നുള്ള കാര്യങ്ങൾ നോക്കേണ്ടത് വളരെ അത്യാവശ്യമാണ്.. അപ്പോൾ ഓവുലേഷൻ സ്റ്റഡി നടത്തണം.. എഗ്ഗ് ക്വാളിറ്റി നടത്തണം.. ഇത്തരം കാര്യങ്ങളിൽ പൊതുവേ സ്ത്രീകളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ കാണുന്നുണ്ട്..

അപ്പോൾ ഇന്ന് നമ്മുടെ എഗ്ഗ് ക്വാളിറ്റി എങ്ങനെ ഇംപ്രൂവ് ചെയ്യാം.. ഇൻഫെർട്ടിലിറ്റി അഥവാ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും തമ്മിൽ എന്താണ് ബന്ധം.. അതുപോലെ നമ്മുടെ ഓവുലേഷൻ എപ്പോഴാണ് നടക്കുന്നത്.. കൃത്യമായി എങ്ങനെ അത് നടത്താം എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നേരത്തെ പറഞ്ഞതുപോലെ നമ്മുടെ എഗ്ഗ് ക്വാളിറ്റി എന്ന് പറയുന്നത് നമ്മൾ കൃത്യമായി അനുമാനിക്കേണ്ട ഒന്ന് തന്നെയാണ്.. അപ്പോൾ നമുക്ക് ക്വാളിറ്റി കുറവാണ് എന്നുണ്ടെങ്കിൽ നമ്മുടെ ഫെർട്ടിലൈസേഷൻ അല്ലെങ്കിൽ ഈ കുഞ്ഞ് വന്ന് ഇമ്പ്ലാൻറ് ആവാനുള്ള സാധ്യത വളരെ കുറവാണ്.. ക്വാളിറ്റിയുള്ള ഒരു എഗ്ഗ് ഉണ്ടെങ്കിൽ മാത്രമേ പ്രഗ്നൻസിക്ക് പോസിബിൾ ആയ രീതിയിൽ പ്രവർത്തിക്കുകയുള്ളൂ.. ആദ്യമായി തന്നെ ഇതിന് കുറച്ച് ടെസ്റ്റുകൾ ചെയ്യാനുണ്ട്.. അതുപോലെ ഇതിനെ സ്കാൻ എടുത്തു നോക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *