ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വൈറൽ ഇൻഫെക്ഷന് ശേഷം ഉണ്ടാവുന്ന വിട്ടുമാറാത്ത ചുമ.. ഇപ്പോൾ നല്ലൊരു ശതമാനം ആളുകൾക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്.. ഒരു പനി വരും അതുപോലെ ജലദോഷം വരും അത് കഴിഞ്ഞ് ചുമ വന്ന് പിന്നീട് അത് മാറാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു.. ഇത് രണ്ടുമാസം വരെ നിൽക്കാവുന്ന ഒരു ബുദ്ധിമുട്ടാണ്.. എന്തുകൊണ്ടാണ് ഇത്തരത്തിൽ ചുമ ഉണ്ടാകുന്നത്.. ഇതിൽ പേടിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇതിനെ ചികിത്സിക്കാനായി എന്തെല്ലാം കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റും.. ഈ മൂന്ന് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്.. എന്തുകൊണ്ടാണ് ചില ആളുകൾക്ക് വൈറൽ പനി വന്നതിനുശേഷം ചുമ എന്ന പ്രശ്നം വിട്ടുമാറാതെ നിൽക്കുന്നത്..
ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട് എന്നാലും അതിൽ ഏറ്റവും കോമൺ ആയി പറയുന്ന ഒരു കാരണം ഒരു പനി നമുക്ക് വന്നു കഴിയുമ്പോൾ ഈ വൈറസ് നമ്മുടെ മൂക്കിലും അതുപോലെ തൊണ്ടയിലും കോശങ്ങളിലുമൊക്കെ ആണ് ഇത് പ്രധാനമായും അറ്റാക്ക് ചെയ്യുന്നത്.. അപ്പോൾ ഇത്തരത്തിൽ വൈറൽ ഇൻഫെക്ഷൻ വന്ന മാറിക്കഴിയുമ്പോൾ അവിടെയുള്ള കോശങ്ങൾ എന്നു പറയുന്നത് വളരെ സെൻസിറ്റീവ് ആയിരിക്കും.. ഈയൊരു സെൻസിറ്റീവ് കാരണം അവിടെ ചെറിയ ചെറിയ ഇറിറ്റേഷൻസ് കൂടി അവിടെയുള്ള കോശങ്ങൾ ചുരുങ്ങിപ്പോകും.. അത് കാരണം ചുമ ഉണ്ടാകാനും കാരണമാകുന്നു..
രണ്ടാമത്തെ മറ്റൊരു പ്രധാന കാരണമെന്നു പറയുന്നത് ഇത്തരം ഇറിറ്റേഷൻസ് കാരണവും അതുപോലെ വൈറൽ ഇൻഫെക്ഷൻ കാരണവും നമ്മുടെ മൂക്കിന്റെയും തൊണ്ടയുടെയും ഭാഗത്ത് ധാരാളം സെക്രീഷൻസ് ഉണ്ടാവും.. നമ്മുടെ മൂക്കിൽ ഉണ്ടാകുമ്പോൾ അത് പുറത്തേക്ക് വരുന്നു പക്ഷേ നമ്മുടെ മൂക്കിൻറെ ഉള്ളിലെ ഉണ്ടാകുമ്പോൾ അത് തുള്ളിത്തുള്ളിയായി തൊണ്ടയിലേക്ക് വീഴുന്നു.. അപ്പോൾ ഇത്തരത്തിൽ തൊണ്ടയിലേക്ക് വരുമ്പോൾ അവിടെ ഇറിറ്റേഷൻസ് ഉണ്ടാകുകയും അതുമൂലം ചുമ ഉണ്ടാകാനുള്ള ഒരു അവസ്ഥ രൂപപ്പെടുന്നു.. അതുപോലെ വൈറസ് ഉണ്ടാക്കുന്ന ഇൻഫെക്ഷൻസ് നമ്മുടെ കോശങ്ങൾക്ക് ഡാമേജ് ഉണ്ടാക്കുമ്പോൾ അതിൻറെ മുകളിൽ ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ വരാനുള്ള ഒരു സാധ്യത ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….