പ്രവാസിയായ ഭർത്താവിൻറെ കൂട്ടുകാരൻ സുഹൃത്തിൻറെ ഭാര്യയോട് ചെയ്തത് കണ്ടോ..

ഒരു ഗൾഫുകാരൻറ്റെ ഭാര്യ ആയിരുന്നു ഹസീന.. പക്ഷേ ഇപ്പോൾ അവൾ ഒരു ലൈംഗിക തൊഴിലാളിയാണ്.. ഒരു ആശാവർക്കർ മുഖേനയാണ് അവൾ കൗൺസിലിങ്ങിന് വേണ്ടി എൻറെ മുന്നിൽ എത്തിയത്.. ഹസീന എനിക്ക് ഒരു അത്ഭുതം ആയിരുന്നില്ല.. കൗൺസിലറായി പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ അനേകം ഹസീന മാരെ കാണുന്നുണ്ട്.. ലൈംഗിക തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടാതെയും ഈ തൊഴിൽ ചെയ്യുന്ന ധാരാളം പേർ ഉണ്ട്.. വ്യഭിചാരം പാപമാണ് എന്ന വിശ്വാസം കൊണ്ട് ഇതാരും അറിയാതെ ഇരുന്നാൽ മതി എന്നാണ്.. എന്തുകൊണ്ട് പ്രവാസികളുടെ ഭാര്യമാർ പോലും ഈ തൊഴിലിൽ എത്തിച്ചേരുന്നു.. ഗൾഫ് കേരളത്തിന് ഒരു ആശ്വാസമാണ്.. പ്രത്യേകിച്ച് മലപ്പുറത്തിന്..

മലപ്പുറം ജില്ലയിലെ ഏതാണ്ട് എല്ലാ വീടുകളിലും ശരാശരി ഒരു ആൾ എങ്കിലും ഗൾഫിൽ ഉണ്ടാവും.. ലക്ഷക്കണക്കിന് മലയാളികളാണ് സൗദി അറേബ്യയിലും ഒമാനിലും അതുപോലെ മറ്റ് സ്ഥലങ്ങളിലായി ഉള്ളത്.. മലപ്പുറം ജില്ലയിലെ പ്രധാന സ്രോതസ്സ് ഗൾഫ് ആണ് എന്ന കാര്യത്തിൽ രണ്ട് പക്ഷം ഇല്ല.. മറ്റു രീതിയിൽ പറഞ്ഞാൽ മണലാരണ്യത്തിൽ അവളുടെ ജീവിതം മൊത്തം ഹോമിക്കുകയാണ് ഈ മലപ്പുറം മലയാളികൾ.. സ്വന്തം വീട്ടിലെ ഉമ്മയും ഉപ്പയും സഹോദരങ്ങളും കഷ്ടപ്പാടുകൾ അറിയാതിരിക്കാൻ പാടുപെടുകയാണ് അവർ.. അവരുടെ ജീവിതവും സ്വപ്നങ്ങളും ആ കൊടും ചൂടിൽ ഉരുകുകയാണ്.. നഷ്ടപ്പെടലിന്റെ അതുപോലെ വേർപാടിന്റെ കഥയാണ് ഒരുപാട് ആളുകൾക്ക് പറയാനുള്ളത്.. നാട്ടിൽ ഇവർക്ക് ഭാര്യമാർ ഉണ്ട്..

15 നും 35 നും ഇടയിൽ പ്രായമുള്ള ആളുകൾ ആയിരിക്കും ഇവരിൽ പലരും.. 20 അല്ലെങ്കിൽ 25 വയസ്സിന് ഇടയിൽ ആയിരിക്കും പല യുവാക്കളും വിവാഹിതർ ആവുന്നത്.. ഇവർക്ക് 15നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഭാര്യയായി വേണം.. വലിയൊരു തുക സ്ത്രീധനമായി നൽകുകയും വേണം.. വരൻ്റെ വീട്ടുകാർക്ക് വീട് നന്നാക്കാനും വരന് ഒരു ജോലി ശരിയാക്കാനും ആർഭാട പൂർവ്വം കല്യാണം നടത്താനും ഈ പണമായിരിക്കും ഉപയോഗിക്കുക.. കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം ഭർത്താക്കന്മാർ ഗൾഫിലേക്ക് പറക്കും.. മധുവിധു തീർന്നിട്ടുണ്ടാവില്ല.. അടങ്ങാത്ത മോഹവും അഭിനിവേശവും ബാക്കിയാക്കി നിർബന്ധമായ ഒരു വേർപാട്… പിന്നീടുള്ള കാലം ഈ ഭാര്യ എന്ന പെൺകുട്ടി ഭർത്താവിൻറെ വീട്ടിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാതെ താങ്ങാവാൻ ഒരു ആൾ ഇല്ലാതെ വല്ലാതെ ബുദ്ധിമുട്ടുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *