ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് കുട്ടികളിൽ ഉണ്ടാകുന്ന കിഡ്നി വീക്കത്തിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അത് മൂത്രം കിഡ്നിയിൽ കെട്ടിക്കിടക്കുന്നത് മൂലമാണ് സാധാരണ ഈ രോഗം ഉണ്ടാവുന്നത്.. കുട്ടികളിൽ ഇത് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം കൂടിയാണ്.. അതായത് 300 കുട്ടികളിൽ ഒരു കുട്ടി വീതം കൂടുതലും കണ്ടുവരുന്ന ഒരു അസുഖമാണ്.. അപ്പോൾ അതിന്റെ പ്രധാന കാരണങ്ങളിലേക്ക് നമുക്ക് വരാം.. കിഡ്നിയിൽനിന്ന് സാധാരണഗതിയിൽ മൂത്രം മൂത്രക്കുഴലുകളിൽ കൂടി മൂത്രസഞ്ചിയിൽ എത്തി പുറത്തേക്ക് പോവുകയാണ് പതിവ്.. അതിൻറെ സ്വാഭാവികമായ പോക്കിന് എന്തെങ്കിലും തടസ്സങ്ങൾ വരുമ്പോൾ കിഡ്നി വീക്കം ഉണ്ടാകുന്നു..
മറ്റൊരു കാരണം മൂത്രം കിഡ്നിയിലേക്ക് തിരികെ പോകുന്ന ഒരു അവസ്ഥയാണ്.. അപ്പോൾ ഈ ബ്ലോക്കുകൾ എവിടെയൊക്കെ ഉണ്ടാവാം. കിഡ്നിയിൽ നിന്നും മൂത്ര കുഴൽ തുടങ്ങുന്ന ഒരു ഭാഗമുണ്ട്.. അവിടെനിന്നാണ് രോഗങ്ങൾ കൂടുതൽ ഉണ്ടാകുന്നത്.. മറ്റൊരു പ്രധാന ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത എന്നു പറയുന്നത് മൂത്രക്കുഴൽ മൂത്രസഞ്ചിയിലേക്ക് കടക്കുന്ന ഭാഗത്ത് തടസ്സങ്ങൾ ഉണ്ടാകുമ്പോൾ അതിന്റെ ഫലമായിട്ടും ഈ ഒരു അസുഖം കണ്ടുവരുന്നുണ്ട്..
അതുപോലെ മൂത്രസഞ്ചിയുടെ അകത്ത് മൂത്രക്കുഴൽ തുറക്കുന്ന ഭാഗത്ത് ഒരു വീക്കം ഉണ്ടാവാം.. ഈയൊരു സാഹചര്യം കൊണ്ടും കിഡ്നികൾക്ക് വീക്കം വരാം.. അതുപോലെ ആൺകുട്ടികളിൽ മൂത്രസഞ്ചിയുടെ താഴ്ഭാഗത്ത് ഒരു വാൽവ് ഉണ്ടാവാം.. ഇതും ഈ ഒരു രോഗം വരാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.. ഇനി മറ്റൊരു കാരണം മൂത്രം മൂത്രസഞ്ചിയിൽ നിന്ന് തിരിച്ച് കിഡ്നിയിലേക്ക് കയറുന്ന ഒരു അവസ്ഥയാണ്.. ഇതും കുട്ടികളിൽ വളരെയധികം കോമൺ ആയി കണ്ടുവരുന്ന ഒരു അസുഖമാണ്.. ഇത് ഒന്നുമല്ലാതെ മറ്റു പ്രധാന കാരണം എന്ന് പറയുന്നത് മറ്റ് കാരണങ്ങൾ ഒന്നുമില്ലാതെയും ഇത്തരത്തിൽ കിഡ്നി വീക്കം സംഭവിക്കാവുന്നത് ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….