അച്ഛനും അമ്മയും ഏക മകൾ തമ്പുരാട്ടിയും ഉമ്മറത്തിരുന്ന് അച്ഛൻ അവൾക്കായി പണിത പുതിയ പാദസരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു.. നല്ല ഭംഗിയുണ്ട്.. മോള് അമ്മയുടെ ആ ചുവന്ന സാരി അണിഞ്ഞ് ഒന്ന് വന്നേ.. അമ്മ നിനക്കായി അത് ഉടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.. അവൾ ആ ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തോട് ചേർത്തുപിടിച്ചു.. അവളുടെ നിറത്തിന്റെയും ആ ചുവന്ന നിറം നല്ല ചേർച്ച ആയിരുന്നു.. അവൾ ഉടുത്തു വന്നപ്പോൾ അമ്മ അവളെ ആസ്വദിച്ച് കാണുകയായിരുന്നു.. ആ മോഹൻലാൽ എങ്ങാനും എന്റെ മോളെ കണ്ടിരുന്നു എങ്കിൽ ഇതാര് കാവിലെ ഭഗവതിയോ എന്ന് ചോദിച്ചേനെ.. അത്രമാത്രം ഭംഗിയാണ് അവൾക്ക്.. നല്ല പൊക്കവും അതിന് വടിവു ഒത്ത ശരീരവും.. ഈശ്വര എൻറെ മോളെ ഞാൻ തന്നെ കണ്ണു വെക്കുമല്ലോ.. ഞായറാഴ്ച ആ റെയിൽവേക്കാരൻ പയ്യൻ പെണ്ണുകാണാൻ വരുമ്പോൾ മോൾ ഇത് ഉടുത്ത് നിന്നാൽ മതി കേട്ടോ.. നിനക്ക് നല്ല ചേർച്ച ഉണ്ട്.. എനിക്ക് ഇപ്പോൾ കല്യാണം വേണ്ട അമ്മേ.. എനിക്ക് ഒരു ജോലി കിട്ടിയിട്ട് മതി..
ഒരു പെൺകുട്ടിക്ക് സാമ്പത്തിക സ്വാതന്ത്ര്യമാണ് ആദ്യം വേണ്ടത്.. അച്ഛൻ മകളെ പിന്താങ്ങി.. ശരിയല്ലേ അവൾ പറഞ്ഞത്.. ധൃതി വയ്ക്കേണ്ട അവൾ പഠിക്കട്ടെ.. അവൾക്ക് എന്തിനും ഏതിനും എന്നെ ആശ്രയിക്കണ്ടേ.. ജോലി ഉണ്ടായിരുന്നെങ്കിൽ അതിൻറെ ആവശ്യമില്ലായിരുന്നുവല്ലോ.. ഇവൾ എൻറെ തമ്പുരാട്ടി കുട്ടിയല്ലേ.. അച്ഛൻ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു.. അമ്മയെക്കാൾ എന്റെ മനസ്സ് നല്ലപോലെ മനസ്സിലാക്കുന്നത് എൻറെ അച്ഛനാണ്.. എൻറെ മനസ്സിൻറെ ആദി അച്ഛനും മകൾക്കും അറിയില്ലല്ലോ.. ഞായറാഴ്ച ദിവസം.. മോളിന്റെ പേരെന്താ.. ചോദ്യം ചെറുക്കന്റെ അമ്മയുടേതാണ്.. ചെറുക്കനും അമ്മയും അച്ഛനും കൂടിയാണ് പെണ്ണുകാണാൻ വന്നത്.. ചുവന്ന സാരിയിൽ അവൾ അതിസുന്ദരി ആയിരുന്നു.. അവളുടെ മുഖത്ത് നിന്ന് ചെറുക്കന്റെ അമ്മ കണ്ണ് എടുക്കുന്നില്ല.. തമ്പുരാട്ടി.. തമ്പുരാട്ടിയോ?? ചെറുക്കന്റെ അമ്മ അതിശയത്തോടുകൂടി അവളെ നോക്കി..
ഷോക്കേറ്റത് പോലെ ചെറുക്കനും അവളെ നോക്കി.. അവൻറെ കയ്യിലിരുന്ന ലഡു പൊടിഞ്ഞ് താഴെ വീണു.. അവളുടെ മുത്തശ്ശിയാണ് അവൾക്ക് പേരിട്ടത്.. ചേട്ടൻറെ അമ്മയ്ക്ക് മരിക്കുന്നതുവരെ അവളെ ജീവനായിരുന്നു.. മുഴുവൻ പേര് തമ്പുരാട്ടി സുനിൽകുമാർ എന്നാണ്.. എനിക്ക് മോളെ ഒത്തിരി ഇഷ്ടമായി.. കാറിൽ കയറുമ്പോൾ വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞു പോയ ചെറുക്കന്റെ വീട്ടുകാർ ദിവസം രണ്ട് കഴിഞ്ഞിട്ടും വിളിക്കുന്നില്ല.. അയൽവാസിയായ കൗസല്യ തമ്പുരാട്ടിയുടെ അമ്മയെ കാണാൻ എത്തി.. എന്താണ് നിനക്ക് ഒരു വിഷമം പോലെ.. എൻറെ കൗസല്യ ചേച്ചി തമ്പുരാട്ടിക്ക് ഇപ്പോൾ 23 വയസ്സായി.. കല്യാണം ഒന്നും ശരിയാവുന്നില്ല… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….